ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍

അ​ര്‍​ജ​ന്‍റീ​ന, ഓ​സ്‌​ട്രേ​ലി​യ, ബ്ര​സീ​ല്‍, കാ​ന​ഡ, ചൈ​ന, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​ന്ത്യ, ഇ​ന്തോ​നേ​ഷ്യ, ഇ​റ്റ​ലി, ജ​പ്പാ​ന്‍, മെ​ക്‌​സി​ക്കോ, റ​ഷ്യ, സൗ​ദി അ​റേ​ബ്യ, സൗ​ത്ത് ആ​ഫ്രി​ക്ക, സൗ​ത്ത് കൊ​റി​യ, തു​ര്‍​ക്കി, യു​കെ, അ​മേ​രി​ക്ക എ​ന്നീ 19 രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ജി 20 ​അ​ഥ​വാ ഗ്രൂ​പ്പ് ഓ​ഫ് 20.

അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ കൂ​ടാ​തെ ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, മൗ​റീ​ഷ്യ​സ്, നെ​ത​ര്‍​ല​ൻ​ഡ്, നൈ​ജീ​രി​യ, മ്യാ​ന്‍​മ​ര്‍, സി​ങ്ക​പ്പു​ര്‍, സ്‌​പെ​യി​ന്‍, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലാ​യി ന‍്യൂ​ഡ​ല്‍​ഹി​യി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളാ​യ യു​എ​ന്‍, ഐ​എം​എ​ഫ്, വേ​ള്‍​ഡ് ബാ​ങ്ക്, ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന, ലോ​ക വ്യാ​പാ​ര​സം​ഘ​ട​ന, ഐ​എ​ല്‍​ഒ, എ​ഫ്എ​സ്ബി, ഒ​ഇ​സി​ഡി എ​ന്നി​വ​യ്ക്കു​ പു​റ​മെ എ​ഡി​ബി, ഐ​എ​സ്എ, ഡി​സി​ആ​ര്‍​ഐ എ​ന്നീ രാ​ജ്യാ​ന്ത​ര വ്യാ​പാ​ര സാ​മ്പ​ത്തി​ക സം​ഘ​ട​ന​ക​ളും ആ​സി​യാ​ന്‍, ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി തു​ട​ങ്ങി​യ വി​വി​ധ പ്രാ​ദേ​ശി​ക വ്യാ​പാ​ര​ക്കൂ​ട്ടാ​യ്മ​ക​ളും ഇ​ന്ത്യ​യി​ലെ ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കു​ചേ​രു​ന്നു.

മു​ഖ്യ​വി​ഷ​യ​ങ്ങ​ള്‍

ആ​ഗോ​ള സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​ക്ക​ല്‍, അ​സ​മ​ത്വ​ത്തി​നും ദാ​രി​ദ്ര്യ​ത്തി​നു​മെ​തി​രേ​യു​ള്ള പോ​രാ​ട്ടം, സു​സ്ഥി​ര​മാ​യ​തും ഉ​ള്‍​ക്കൊ​ള്ളു​ന്ന​തു​മാ​യ സാ​മ്പ​ത്തി​കവ​ള​ര്‍​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​വ​യാ​ണ് 2023ലെ ​ജി 20യു​ടെ മു​ഖ്യ​വി​ഷ​യ​ങ്ങ​ള്‍. അ​തോ​ടൊ​പ്പം ആ​ഗോ​ള​ത​ല​ത്തി​ല്‍ സാ​മ്പ​ത്തി​കസ്ഥി​ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും വ്യാ​പാ​ര സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ലാ​വ​സ്ഥാ ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നു​മു​ള്ള കൂ​ട്ടാ​യ​തും ക്രി​യാ​ത്മ​ക​വു​മാ​യ ന​ട​പ​ടി​ക​ളും പ്ര​വ​ര്‍​ത്ത​ന​പ​ദ്ധ​തി​ക​ളും ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട​യി​ല്‍​പ്പെ​ടു​ന്നു.

വി​വി​ധ രാ​ഷ്‌​ട്ര​ങ്ങ​ള്‍ ത​മ്മി​ല്‍ വ്യാ​പാ​ര​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക, ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക, കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്കൊ​പ്പം ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കു​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ രൂ​പ​ക​ല്പ​ന ചെ​യ്തു ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യും ഉ​ച്ച​കോ​ടി​യി​ലെ മു​ന്‍​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളാ​ണ്. കാ​ര്‍​ഷി​ക-​ഹ​രി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ, കാ​ര്‍​ബ​ണ്‍ കു​റ​യ്ക്ക​ൽ, കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു​കൊ​ണ്ടു​ള്ള സാ​മ്പ​ത്തി​കവ​ള​ര്‍​ച്ചാ​ പ​ദ്ധ​തി​ക​ളും യു​വ​സം​രം​ഭ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ടു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.

എ​തി​ര്‍​ത്ത് ചൈ​ന

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചിം​ഗ്പിം​ഗും റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​നും പ​ങ്കെ​ടു​ക്കു​ന്നി​ല്ല എ​ന്ന​ത് ഉ​ച്ച​കോ​ടി​യു​ടെ മാ​റ്റു കു​റ​യ്ക്കു​മോ? കാ​ത്തി​രു​ന്നു കാ​ണ​ണം. ജി 20 ​രേ​ഖ​ക​ളി​ല്‍ "വ​സു​ധൈ​വ കു​ടും​ബ​കം' എ​ന്ന സം​സ്‌​കൃ​ത​പ​ദം ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ ചൈ​ന എ​തി​ര്‍​ത്തി​രു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ത് ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ചൈ​ന​യു​ടെ വാ​ദം. ജി 20​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളി​ലും "വ​സു​ധൈ​വ കു​ടും​ബ​കം' എ​ന്ന വാ​ച​കം എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഈ ​എ​തി​ര്‍​പ്പി​ല്‍ ചൈ​ന പി​ന്നീ​ട് ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തു. ജി 20​യു​ടെ അ​ധ്യ​ക്ഷ​പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​ത്തെ മാ​നി​ക്ക​ണ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ചൈ​ന​യു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളെ അം​ഗ​രാ​ജ്യ​ങ്ങ​ള്‍ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു. ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗാ​യി​രി​ക്കും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക.

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ന്‍റെ​യും അ​ക്‌​സാ​യ്ചി​ന്നി​ന്‍റെ​യും ഭൂ​പ​ട​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ചു​ള്ള ചൈ​ന​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ക​ന​ത്ത എ​തി​ര്‍​പ്പു​ണ്ട്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യു​ടെ സ​മ​യ​ത്തു​ത​ന്നെ ഇ​ത്ത​രം ഒ​രു ഭി​ന്നി​പ്പി​ന്‍റെ ശ്ര​മം ന​ട​ത്തി​യ​ത് ഏ​റെ ആ​സൂ​ത്രി​ത​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​ന​ര്‍​ഥം ഇ​ന്ത്യ ഇ​പ്പോ​ഴും ചൈ​ന​യു​ടെ ക​ടു​ത്ത ശ​ത്രു​വെ​ന്നു​ത​ന്നെ. അ​മേ​രി​ക്ക​യെ​യും റ​ഷ്യ​യെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തി​യു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്രം ആ​ഘാ​ത​മാ​കു​ന്ന​ത് ചൈ​ന​യ്ക്കാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തു​മാ​കാം ഷി ​ചിം​ഗ്പിം​ഗി​നെ ജി 20​യി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

വ്ലാ​ദി​മി​ര്‍ പു​ടി​ന് റ​ഷ്യ​ വി​ട്ട് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. റ​ഷ്യ​ക്ക് ഏ​റെ പ​ങ്കാ​ളി​ത്ത​മു​ള്ള ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി ക​ഴി​ഞ്ഞ ​മാ​സം 22-24 തീ​യ​തി​ക​ളി​ല്‍ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ജോ​ഹ​നാ​സ്ബ​ര്‍​ഗി​ല്‍ ന​ട​ന്ന​പ്പോ​ഴും പു​ടി​ന്‍ എ​ത്തി​യി​ല്ല. പ​ക​രം, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ര്‍​ഗെ​യ് ലാ​വ്‌​റോ​വാ​ണ് റ​ഷ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ജി 20​യു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്‌​നി​ല്‍നി​ന്നു​ള്ള കു​ട്ടി​ക​ളെ റ​ഷ്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യെ​ന്ന​തി​ന്‍റെ പേ​രി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ല്‍ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട് നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് പു​ടി​ന് രാ​ജ്യം​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പു​ടി​ന്‍റെ വെ​ര്‍​ച്വ​ല്‍ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ജി 20​യി​ല്‍ അ​തി​നു​ള്ള സാ​ധ്യ​ത​യു​മി​ല്ല.

അ​തേ​സ​മ​യം, ജി 20​യി​ല്‍ യു​ക്രെ​യ്ന്‍ ക്ഷ​ണി​താ​വ​ല്ല. യു​ക്രെ​യ്‌​നെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്ന് ക​നേ​ഡി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ട്രൂ​ഡോ സൂ​ചി​പ്പി​ച്ചു. യു​ക്രെ​യ്‌​നാ​യി സം​സാ​രി​ക്കു​മെ​ന്നും ലോ​കം നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ യു​ക്രേ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സെ​ലെ​ന്‍​സ്‌​കി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള്‍ ജി 20​യി​ല്‍ റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധ​വി​ഷ​യ​ങ്ങ​ള്‍ ഉ​യ​രു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു. യു​ക്രെ​യ്‌​ന് പി​ന്തു​ണ ന​ല്‍​കു​ന്ന നി​ര​വ​ധി രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​ര്‍ ജി 20​യി​ല്‍ സ​ജീ​വ​മാ​കും. ജി 20​യും യു​ക്രൈ​ന്‍ വി​ഷ​യ​വു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും ജി 20 ​വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ പ​രി​ഹാ​ര​വേ​ദി​യ​ല്ല, മ​റി​ച്ച് സാ​മ്പ​ത്തി​ക വി​ക​സ​ന വി​ഷ​യ ഫോ​റ​മാ​ണെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.


ആ​ഭ്യ​ന്ത​ര​ പ്ര​ശ്‌​ന​ങ്ങ​ളേ​റെ

പ്ര​തി​ശീ​ര്‍​ഷ വ​രു​മാ​ന​ത്തി​ല്‍ ജി 20​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര​രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഗ്രാ​മീ​ണ കാ​ര്‍​ഷി​ക സ​മ്പ​ദ്ഘ​ട​ന നാ​ളു​ക​ളാ​യി ത​ക​ര്‍​ച്ച നേ​രി​ടു​ന്നു. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച അ​തി​ജീ​വി​ക്കാ​നാ​കാ​തെ ഗ്രാ​മീ​ണ ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. വ​ന്‍​കി​ട രാ​ജ്യാ​ന്ത​ര കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് ഇ​ന്ത്യ​യു​ടെ കാ​ര്‍​ഷി​ക​മേ​ഖ​ല തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ലോ​ക​ത്തി​നു മു​ന്നി​ല്‍ നെ​ഞ്ചു​വി​രി​ച്ചു നി​ല്‍​ക്കു​മ്പോ​ഴും സ്വ​ന്തം മ​ണ്ണി​ലെ സാ​ധാ​ര​ണ ജ​ന​ത​യു​ടെ ക​ഷ്ട​പ്പാ​ടു​ക​ള്‍ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ കാ​ണാ​തെ പോ​കു​ന്നു. ജ​നാ​ധി​പ​ത്യ​മ​ണ്ണി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഭ​യ​പ്പാ​ടി​ല്‍ ജീ​വി​ക്കു​ക​യും നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളു​ടെ പേ​രി​ല്‍ വ​ര്‍​ഗീ​യശ​ക്തി​ക​ള്‍ രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്നു. മ​ണി​പ്പു​രി​ലൊ​ഴു​കി​യ ര​ക്ത​പ്പു​ഴ​ക​ള്‍ ഇ​നി​യും ഉ​ണ​ങ്ങി​യി​ട്ടി​ല്ല. അ​ധി​കാ​ര​ത്തി​ലേ​റാ​നും അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​നും വ​ര്‍​ഗീ​യ വി​ഷം​ചീ​റ്റ​ലു​ക​ള്‍ തു​ട​രു​ക മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളി​ല്‍ ഭി​ന്നി​പ്പും പ​രി​ഭ്രാ​ന്തി​യും ഏ​റെ ശ​ക്തി​പ്പെ​ടു​ന്നു. സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക്ക​രാ​റു​ക​ളു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​കു​തി​ര​ഹി​ത അ​നി​യ​ന്ത്രി​ത ഇ​റ​ക്കു​മ​തി ക​സ​റു​മ്പോ​ള്‍ ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ത​യു​ടെ അ​ത്താ​ണി​യാ​യ കാ​ര്‍​ഷി​ക സ​മ്പ​ദ്ഘ​ട​ന ത​ക​രു​ന്നു.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍​നി​ന്ന് കൃ​ഷി ഉ​പേ​ക്ഷി​ച്ച് പ​ട്ട​ണ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രു​ടെ എ​ണ്ണം പെ​രു​കു​ന്നു. രാ​ജ്യം ന​ട​പ്പാ​ക്കാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​കാ​ര​ങ്ങ​ളും രാ​ഷ്‌​ട്രീ​യ പി​ടി​വാ​ശി​ക​ള്‍​ക്കു മു​ന്നി​ല്‍ പാ​തി​വ​ഴി​യി​ലാ​യി. പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി യു​വ​ത്വം നാ​ടു​വി​ട്ടോ​ടു​ന്ന സ്ഥി​തി​വി​ശേ​ഷ​വും ഇ​ന്ത്യ​യെ ഗ്ര​സി​ക്കു​ന്നു. അ​തി​ര്‍​ത്തി​ത്ത​ര്‍​ക്ക​ങ്ങ​ളും അ​തി​ര്‍​ത്തി​ക​ളി​ലെ സൈ​ന്യ​വി​ന്യാ​സ​ങ്ങ​ളും, ആ​ഭ്യ​ന്ത​ര സു​ര​ക്ഷി​ത​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന ഭീ​ക​ര​വാ​ദ​ങ്ങ​ളും ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ നാ​മി​ന്ന് നേ​രി​ടു​ന്നു​ണ്ട്. നി​ര​ന്ത​ര​മു​ള്ള നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ നി​യ​മ​ഭേ​ദ​ഗ​തി​ക​ളും ഇ​വ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യും ഭാ​ര​ത​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി പ്ര​തീ​ക്ഷ​ക​ളി​ല്‍ മ​ങ്ങ​ലേ​ല്പി​ക്കു​മ്പോ​ഴാ​ണ് ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളെ നാം ​ജി 20യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല അ​വ​സ​ര​ങ്ങ​ള്‍

വി​വി​ധ രാ​ഷ്‌​ട്ര​ങ്ങ​ളി​ലാ​യി ഒ​ട്ടേ​റെ പു​ത്ത​ന്‍ അ​വ​സ​ര​ങ്ങ​ളാ​ണ് ജി 20 ​ഇ​ന്ത്യ​ക്ക് തു​റ​ന്നു​ത​ന്നി​രി​ക്കു​ന്ന​ത്. വ​ന്‍​കി​ട രാ​ജ്യാ​ന്ത​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളു​മാ​യി സം​വ​ദി​ക്കാ​നും വാ​ണി​ജ്യ-നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്ന് സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​നും പു​ത്ത​ന്‍ വ്യാ​പാ​ര​ക്ക​രാ​റു​ക​ള്‍​ക്കും ഉ​ച്ച​കോ​ടി​യു​ടെ തു​ട​ര്‍​ച്ച​ക​ള്‍ അ​വ​സ​ര​മൊ​രു​ക്കും. വ​രാ​ന്‍​ പോ​കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ മു​മ്പു​ള്ള ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​യി ജി 20 ​മാ​റു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണെ​ങ്കി​ലും ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ ത​ല​യെ​ടു​പ്പോ​ടെ നി​ല്‍​ക്കാ​നും പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന വി​വി​ധ രാ​ഷ്‌​ട്ര​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി ആ​ഗോ​ള​ത​ല​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍​കാ​നും ഭാ​ര​ത​ത്തി​നാ​കു​ന്ന​ത് അ​ഭി​മാ​ന​ക​രംത​ന്നെ.

ഇ​ന്ത്യ​യു​ടെ രാ​ജ്യാ​ന്ത​ര സ്വീ​കാ​ര്യ​ത

ആ​ഗോ​ള​ത​ല​ത്തി​ല്‍ പ​രി​സ്ഥി​തി, രാ​ഷ്‌​ട്രീ​യ, സാ​മ്പ​ത്തി​ക, വ്യാ​പാ​ര മേ​ഖ​ല​കളിലു​ട​നീ​ളം ഇ​ന്ത്യ​യു​ടെ സ്വീ​കാ​ര്യ​ത ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​തി​ച്ചു​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നു​ള്ള​ത് വ​സ്തു​ത​യാ​ണ്. പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന അ​മേ​രി​ക്ക-​റ​ഷ്യ വ​ന്‍​ശ​ക്തി​ക​ളെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ചേ​ര്‍​ത്തു​നി​ര്‍​ത്താ​ന്‍ ഇ​ന്ത്യ​ക്കാ​കു​ന്നു. അ​തേ​സ​മ​യം, ചൈ​ന​യു​മാ​യി എ​തി​ര്‍​പ്പു​ക​ള്‍​ക്കി​ട​യി​ലും നി​ര്‍​ണാ​യ​ക രാ​ജ്യാ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ മേ​ല്‍​ക്കോ​യ്മ നേ​ടാ​നും എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ളി​ല്‍ വ​സ്തു​ത​ക​ള്‍ നി​ര​ത്തി എ​തി​ര്‍​ക്കാ​നും ഇ​ന്ത്യ​ക്കി​ന്ന് സാ​ധി​ക്കു​ന്നു​ണ്ട്.

ഗ​ള്‍​ഫ് ഉ​ള്‍​പ്പെ​ടെ വി​വി​ധ പ​ശ്ചി​മേ​ഷ്യ​ന്‍ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തി​ലും സ​ജീ​വ​മാ​ക്കാ​ന്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​നാ​കു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. ഇ​തി​ന്‍റെ​യൊ​ക്കെ പ്ര​തി​ഫ​ല​ന​മാ​ണ് ജി 20​യി​ലേ​ക്കു​ള്ള രാ​ജ്യാ​ന്ത​ര ശ​ക്തി​ക​ളു​ടെ ക​ട​ന്നു​വ​ര​വും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രു​ടെ സാ​ന്നി​ധ്യ​വും. ഇ​വ​യൊ​ക്കെ ജി 20 ​ഉ​ച്ച​കോ​ടി​യി​ലൂ​ടെ ഇ​ന്ത്യ​യു​ടെ പ്ര​ശ​സ്തി ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

അ​യ​ല്‍രാ​ജ്യ​ങ്ങ​ള്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ത​ള​ര്‍​ന്നുവീ​ഴു​മ്പോ​ഴും പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് പ്ര​തീ​ക്ഷ​ക​ളു​യ​ര്‍​ത്തി​യു​ള്ള ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് കൂ​ടു​ത​ല്‍ ഊ​ര്‍​ജം പ​ക​രാ​ന്‍ ജി 20 ​ഉ​ച്ച​കോ​ടി​ക്കു സാ​ധി​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.