1964 ലെ ​കേ​ര​ള ഭൂ​പ​തി​വ് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പംന​ല്‍കി​യി​ട്ടു​ള്ള വി​വി​ധ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം പ​തി​ച്ചുന​ല്‍കി​യ ഭൂ​മി​യു​ടെ വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി 22.08.2019ൽ ​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ.​ഇ.(​കൈ) നം.269/2019/​റ​വ. ന​മ്പ​രാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ര്‍ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് 25.09.2019 ല്‍ ​പു​റ​പ്പെ​ടു​വി​ച്ച സ.​ഉ(​സാ​ധാ)​നം.2078/2019/​ന.​സ്വ.​ഭ.​വ ഉ​ത്ത​ര​വ് പ്ര​കാ​രം കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കു​ന്ന​തി​ലേ​ക്ക് പ​ട്ട​യഭൂ​മി​യു​ടെ സ്വ​ഭാ​വം സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് 14.10.2019 ല്‍ ​റ​വ​ന്യു വ​കു​പ്പും 22.10.2019 ല്‍ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ലേ​ക്കായി ​വീണ്ടും ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ഈ ​ഉ​ത്ത​ര​വു​ക​ളെ​ല്ലാം ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ങ്കീ​ര്‍ണ​മാ​യ സാ​ഹ​ച​ര്യ​വും ആ​ശ​ങ്ക​യും സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. 1964 ലെ ​ഭൂ​പ​തി​വ് നി​യ​മ​പ്ര​കാ​ര​മു​ള്ള ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം കേ​ര​ള സം​സ്ഥാ​ന​ത്താ​കെ ഭൂ​മി പ​തി​ച്ചു ന​ല്‍കി​യി​ട്ടു​ള്ള​പ്പോ​ള്‍ ഇ​ടു​ക്കി ജി​ല്ല​യി​ലും ജി​ല്ല​യി​ലെത​ന്നെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ത്ര​മാ​യി നി​ല​വി​ലു​ള്ള നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ടു​ള്ള വി​വേ​ച​നം മാ​ത്ര​മ​ല്ല സ​ങ്കീ​ര്‍ണ​മാ​യ നി​യ​മ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും വ​ഴി​വ​യ്ക്കുകയും ചെയ്തു.

1964 ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ലെ 4-ാം ച​ട്ട​പ്ര​കാ​രം ച​ട്ട​മുണ്ടാ​യ കാ​ലം മു​ത​ല്‍ സം​സ്ഥാ​ന​ത്താ​കെ ഭൂ​മി പ​തി​ച്ചു ന​ല്‍കി​യി​ട്ടു​ള്ള​ത് കൃ​ഷി​ക്കും വീ​ടു​വ​യ്ക്കു​ന്ന​തി​നും ഭൂ​മി​യു​ടെ ഗു​ണ​പ​ര​മാ​യ ഉ​പ​യോ​ഗ​ത്തി​നു​മാ​ണ്. 1964 ലെ ​ച​ട്ട​ങ്ങ​ളി​ലെ 8(2) ച​ട്ട​പ്ര​കാ​രം ഭൂ​പതി​വ് വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​രു​ദ്ധ​മാ​യി ഭൂ​മി ഉ​പ​യോ​ഗി​ച്ചാ​ല്‍ പ​ട്ട​യം റ​ദ്ദാ​ക്കു​മെ​ന്ന വ്യ​വ​സ്ഥ 1971 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ ഉണ്ട്. 1993 ​ലെ കേ​ര​ള ഭൂ​പ​തി​വ്(01.01.1977 നു ​മു​ന്‍പു​ള്ള വ​ന​ഭൂ​മി​യി​ലെ കു​ടി​യേ​റ്റം ക്ര​മീ​ക​രി​ക്ക​ല്‍) പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളി​ലെ 3ാം ച​ട്ടപ്ര​കാ​രം ഭൂ​മി പ​തി​ച്ച് ന​ല്‍കു​ന്ന​ത് കൃ​ഷി​ക്കും വീ​ടു വ​യ്ക്കു​ന്ന​തി​നും ഷോ​പ്പ് സൈ​റ്റു​ക​ള്‍ക്കും മാ​ത്ര​മാ​ണ്. ഇ​തി​ല്‍ 16ാം ച​ട്ടപ്ര​കാ​രം ഭൂ​വി​നി​യോ​ഗ വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ല്‍ പ​ട്ട​യം റ​ദ്ദാ​ക്കു​മെ​ന്നും നി​ഷ്‌​ക്ക​ര്‍ഷിച്ചി​ട്ടുണ്ട്.

1958 ലെ ​കണ്ടു​കൃ​ഷി ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ലും, 1960 ലെ ​റ​ബ്ബ​ര്‍ കൃ​ഷി​ക്കാ​യു​ള്ള സ​ര്‍ക്കാ​ര്‍ ഭൂ​മി പ​തി​വു ച​ട്ട​ങ്ങ​ളി​ലും, 1962 ലെ ​ഭൂ​ദാ​ന്‍ പ​തി​വ് ച​ട്ട​ങ്ങ​ളി​ലും, 1963 ലെ ​ക​ര്‍ഷ​ക​തൊ​ഴി​ലാ​ളി സെ​റ്റി​ല്‍മെ​ന്‍റി​നാ​യി സ​ര്‍ക്കാ​ര്‍ ഭൂ​മി പ​തി​ച്ചു കൊ​ടു​ക്ക​ല്‍ ച​ട്ട​ങ്ങ​ളി​ലും 1970 ലെ ​അ​ര​ബി​ള്‍ വ​ന​ഭൂ​മി​ച​ട്ട​ങ്ങ​ളി​ലും 1969 ലെ ​വ​യ​നാ​ട് കോ​ള​നൈ​സേ​ഷ​ന്‍ ച​ട്ട​ങ്ങ​ളി​ലും 1970 ലെ ​സെ​റ്റി​ല്‍മെ​ന്‍റ് സ്‌​കീം പ​ട്ട​യ ച​ട്ട​ങ്ങ​ളി​ലും 1971 ലെ ​കോ ഓ​പ്പ​റേ​റ്റീ​വ് കോ​ള​ണൈ​സേ​ഷ​ന്‍ സ്‌​കീ​മും എ​ക്‌​സ് സ​ര്‍വീ​സ്‌​മെ​ന്‍ കോ​ള​നൈ​സേ​ഷ​ന്‍ സ്‌​കീ​മി​ലും 1922(1097 ME) ലെ ​പു​തു​വ​ല്‍ ച​ട്ട​ങ്ങ​ളി​ലും 1935 ലെ ​ഏ​ല ച​ട്ട​ങ്ങ​ളി​ലും 1922 ലെ ​വേസ്റ്റ് ലാ​ന്‍ഡ് ച​ട്ട​ങ്ങ​ളി​ലും ഭൂ​വി​നി​യോ​ഗ​ത്തി​ന് 1964 ലെ ​ച​ട്ട​ങ്ങ​ളു​ടേ​തി​ന് സ​മാ​ന​മാ​യ വ്യ​വ​സ്ഥ​ക​ള്‍ ഉണ്ട്.

​തി​രു​വി​താം​കൂ​റി​ലെ കൃ​ഷി​ക്കാ​രു​ടെ മാ​ഗ്നാ​കാ​ര്‍ട്ടാ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​യി​ല്യം തി​രു​നാ​ള്‍ പു​റ​പ്പെ​ടു​വി​ച്ച 1865 ലെ ​പണ്ടാര​പാ​ട്ടം വി​ളം​മ്പ​ര​വും തു​ട​ര്‍ന്ന് കൃ​ഷി​ക്കാര്‍ക്ക് കൈ​വ​ശ​ഭൂ​മി​യി​ല്‍ അ​വ​കാ​ശം സ്ഥാ​പി​ച്ചുന​ല്‍കി​യ​തും കാ​ര്‍ഷി​ക ആ​വ​ശ്യ​ത്തി​നാ​യാണ്. ​പ​ഴ​യ​ തി​രു​വി​താം​കൂ​റി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ഭൂ​മി​യു​ടെ​യും അ​വ​കാ​ശബ​ന്ധം(​ലാ​ന്‍ഡ് ടെ​നു​വ​ര്‍) പണ്ടാ​ര​വ​ക​യാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ഴ​യ മ​ദ്രാ​സ് പ്ര​സി​ഡ​ന്‍സി സ്റ്റേ​റ്റി​ല്‍ നി​ല​വി​ലുണ്ടായി​രു​ന്ന ഭൂ​മി​യി​ലെ ജ​ന്മ​അ​വ​കാ​ശ​ത്തി​ന്‍റയും മ​റ്റ​നവ​ധി ഭൂ​മി അ​വ​കാ​ശം (ലാ​ന്‍ഡ് ടെ​നു​വ​ര്‍) സം​ബ​ന്ധ​മാ​യ ന​ട​പ​ടിക്ര​മ​ങ്ങ​ളു​ടെ​യും അടിസ്ഥാനം കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി​യു​ടെ കൈ​വ​ശ​മാ​യി​രു​ന്നു. ഭൂ​സംന്ധ​മാ​യ നി​യ​മ​ങ്ങ​ളി​ല്‍ താ​ര​ത​മ്യേ​ന വ്യ​ക്ത​ത കു​റ​വുണ്ടായി​രു​ന്ന പ​ഴ​യ കൊ​ച്ചി പ്ര​ദേ​ശ​ത്തും 1914, 1938, 1945 എ​ന്നീ കാ​ല​ഘ​ട്ട​ത്തി​ലെ കൊ​ച്ചി​ന്‍ ടെ​ന​ന്‍സി ആ​ക്ടു​ക​ളു​ടേ​യും 1945 ലെത​ന്നെ കൊ​ച്ചി​ന്‍ വേ​രു​പട്ടാ​ട​ന്‍സ് ആ​ക്ടി​ന്‍റെ​യു​മൊ​ക്കെ ഭൂ​മി അ​വ​കാ​ശബന്ധം ​നി​ര്‍വ​ചി​ക്കു​ന്ന​തി​ന്‍റെ അടിസ്ഥാനം കൃ​ഷി​ക്കാ​യു​ള്ള കൈ​വ​ശ​മാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം കേ​ര​ള സം​സ്ഥാ​ന​ത്തെ ഭൂ ​അ​വകാ​ശം നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മാ​യി തീ​ര്‍ന്ന 1963 ലെ ​ഭൂ​പ​രി​ഷ്‌​ക്ക​ര​ണ നി​യ​മ​ത്തി​ന്‍ പ്ര​കാ​ര​വും കൈ​വ​ശ​ക്കാ​ര​ന്‍റെ അ​വ​കാ​ശം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം കൃ​ഷി​യെ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു. ഇ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ക്ത​മാ​വു​ന്ന​ത് കേ​ര​ള സം​സ്ഥാ​ന​ത്തെ ഏ​താ​രു ഭൂ​മി​യു​ടെ​യും അ​വ​കാ​ശ ബന്ധം ​നി​ശ്ച​യി​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഭൂ​വി​നി​യോ​ഗക്ര​മം കൃ​ഷി​യാ​ണെ​ന്നാ​ണ്.

കാ​ര്‍ഷി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്ത​മാ​യി​രു​ന്ന​പ്പോ​ള്‍ ഏ​ക ഉ​ത്പാ​ദ​ന ഉ​പാ​ധി ഭൂ​മി​യി​ലെ കൃ​ഷി മാ​ത്ര​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​വി​ഭാ​ഗ​ത്തി​നും തൊ​ഴി​ലും ഉ​പ​ജീ​വ​ന​വും ഉ​റ​പ്പു വ​രു​ത്തു​ക, കു​ടി​യാ​ന് ഭൂ​മി​യി​ല്‍ അ​വ​കാ​ശം സ്ഥാ​പി​ച്ചു ന​ല്‍കു​ക, അ​ധി​ക ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​നാ​യി ത​രി​ശുഭൂ​മി കൃ​ഷി​യു​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​നാ​യി നി​ര്‍മി​ക്ക​പ്പെ​ട്ട​വ​യാ​ണ് കേ​ര​ള​ത്തി​ലെ ഭൂ​നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും. വ​ലി​യ തോ​തി​ലുണ്ടാ​യ സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ന്‍റ്െ ഫ​ല​മാ​യി കേ​ര​ള സം​സ്ഥാ​നമൊ​ട്ടാ​കെ ഭൂ​വി​നി​യോ​ഗ​ത്തി​ല്‍ വി​വി​ധ​ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളുണ്ടായി. ​വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ മു​ത​ല്‍മു​ട​ക്കും ആ​ഗോ​ളീ​ക​ര​ണ​കാ​ല​ത്തെ സാ​മ്പ​ത്തി​ക വി​നി​മ​യ രീ​തി​ക​ളും കാ​ര്‍ഷി​ക​മേ​ഖ​ല​യി​ലുണ്ടാ​യ വ​ന്‍ ത​ക​ര്‍ച്ച​യു​മെ​ല്ലാം സ​മ്പ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​നി​യോഗ​വും കാ​ര്‍ഷി​കേ​ത​ര മേ​ഖ​ല​യി​ലേ​ക്ക് വ​ഴി​മാ​റ്റി. ഗ്രാ​മ​കേ​ന്ദ്ര​ങ്ങ​ളും ചെ​റു വാ​ണി​ജ്യ മേ​ഖ​ലക​ളു​മെ​ല്ലാം ന​ഗ​ര​സ്വ​ഭാ​വം ആ​ര്‍ജി​ക്കു​ക​യും പ​ട്ട​ണ​ങ്ങ​ളാ​യി തീ​രു​ക​യും ചെ​യ്തു.

ജീ​വ​നോ​പാ​ധി എ​ന്ന​തി​ല്‍നി​ന്നും ഭൂ​മി എ​പ്പോ​ഴും ക്ര​യ​വി​ക്ര​യം ചെ​യ്യാ​വു​ന്ന സു​ര​ക്ഷി​ത സ​മ്പാ​ദ്യ​മാ​യും മാ​റി. വി​നോ​ദ​സ​ഞ്ചാ​രം, പാ​ര്‍പ്പി​ട സ​ഞ്ച​യ​ങ്ങ​ളു​ടെ​യും ഫ്‌​ളാ​റ്റു​ക​ളു​ടെ​യും നി​ര്‍മാ​ണം, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ള്‍, വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, വ​ന്‍കി​ട ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി അ​ന​വ​ധി മേ​ഖ​ല​ക​ളി​ല്‍ വ​ന്‍ മു​ത​ല്‍മു​ട​ക്കുണ്ടാ​യതും ​ഭൂ​വി​നി​യോ​ഗ​ത്തി​ലെ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ള്‍ക്ക് വ​ഴി​വ​ച്ചു. മാ​റി​യ ആ​വ​ശ്യ​ത്തി​നു​ത​കുംവി​ധം സ​മ​ഗ്ര​മാ​യ ഭൂ​നി​യ​മ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത സം​സ്ഥാ​നത്തി​ന്‍റെ പൊ​തു താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യുണ്ടാ​ക്കി. പ​രി​സ്ഥി​തി​ഘ​ട​കങ്ങ​ളെ സം​ര​ക്ഷി​ച്ചു

കൊണ്ടുള്ളവി​ക​സ​ന​പ​രി​പ്രേക്ഷ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍, സ​മ്പ​ദ്ഘ​ടന​യ്ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ​ങ്ങ​ളും ഉണ്ടാ​വു​ന്ന​തി​നും തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മെ​ല്ലാം ത​ട​സ​മാ​യി. അ​തേ​സ​മ​യം യാ​തൊ​രു മാ​ന​ദ​ണ്ഡ​വുമി​ല്ലാ​തെ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റു​ക​യും കൃ​ഷി​ഭൂ​മി​യു​ടെ വി​സ്തൃ​തി ഗ​ണ്യ​മാ​യി കു​റ​യ്ക്കുയും ​ഭ​ക്ഷ്യ​സു​ര​ക്ഷ​യെ മാ​ത്ര​മ​ല്ല ഭ​ക്ഷ​ണ ശീ​ല​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യു​മൊ​ക്കെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തു.

കൃ​ഷി​ഭൂ​മി അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ര്‍ത്തു​ന്ന വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന 1967 ലെ ​ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വും 1955 ലെ ​കേ​ന്ദ്ര ആ​വ​ശ്യ​വ​സ്തു സം​ര​ക്ഷ​ണ നി​യ​മ​വു​മെ​ല്ലാം ലം​ഘി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ കാ​ലാ​നു​സൃ​ത മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് നി​യ​മ​പ​രി​ഷ്‌​ക​ര​ണ​മുണ്ടാ​ക്കാന്‍ ​സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉണ്ടാ​കാ​തെവ​ന്ന​ത് വ​ലി​യ സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും വ​ര്‍ധി​ച്ച കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കി. 2001 ലെ ​കേ​ര​ള ന​ദീ​ത​ട സം​ര​ക്ഷ​ണ നി​യ​മ​വും 2008 ലെ ​കേ​ര​ള നെ​ല്‍വ​യ​ല്‍ നീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​വും തു​ട​ര്‍ന്നുണ്ടാ​യ ഭേ​ദ​ഗ​തിക​ളു​മെ​ല്ലാം അ​ന​ന്ത​മാ​യി നീ​ളു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ക്കും വ്യ​വ​ഹാ​ര​ങ്ങ​ള്‍ക്കും വ​ഴി​വ​യ്ക്കു​ന്നതാ​ണ് കണ്ട​ത്.

ഭൂ​മി​യു​ടെ വ​ക​മാ​റ്റി​യു​ള്ള വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് നി​ല​വി​ലെ സാ​ഹ​ച​ര്യ​വും മു​ന്നോ​ട്ടു​ള്ള ഭാ​വി​യെ സം​ബ​ന്ധി​ച്ച കാ​ഴ്ച​പ്പാ​ടും മാ​റു​ന്ന സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക ആ​വ​ശ്യങ്ങ​ളും ലോ​ക​ത്താ​ക​മാ​ന​മുണ്ടാകു​ന്ന പാ​രി​സ്ഥി​തി​ക അ​വ​ബോ​ധ​ത്തി​ന്‍റെ​യു​മെ​ല്ലാം അ​ടി​സ്ഥാ​നത്തി​ലു​ള്ള സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മുണ്ടാവു​ക​യും അ​തി​ന​നു​സ​രി​ച്ച് പ​ഴു​ത​ട​ച്ച നി​യ​മനി​ര്‍മാ​ണം ഉണ്ടാ​വു​ക​യും ചെ​യ്യ​ണം. ടൂ​റി​സം അ​ന​ന്ത സാ​ധ്യ​ത ആ​വു​മ്പോ​ള്‍ ത​ന്നെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​മാ​യി പ്ര​കൃ​തി​യെ​യും കാ​ലാ​വ​സ്ഥ​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ന്നി​യ ഭൂ​വി​നി​യോ​ഗത്തി​ലൂ​ടെ മാ​ത്ര​മെ മ​നോ​ഹ​ര​മാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​വൂ. ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന സ​ങ്കു​ചി​ത നി​യ​മ​ബോ​ധ​ത്തി​ലേ​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ളെ ചു​രുക്കു​ന്ന​ത് കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ ബാ​ഹു​ല്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കും. സ​മ​ഗ്ര​മാ​യ നി​യ​മത്തി​ന്‍റെ അ​ഭാ​വം സ​ര്‍ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ട​യാ​ക്കും. ത​ന്മൂ​ലം വ​ലി​യ​ തോ​തി​ലു​ള്ള സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക തി​രി​ച്ച​ടി​ക്കും ഇ​ട​യാ​ക്കും. കാ​ര്‍ഷി​ക ഭൂ​മി കാ​ര്‍ഷി​കേ​ത​ര ആ​വ​ശ്യ​ത്തി​നു വ​ക മാ​റ്റു​ന്ന​തി​നാ​യി ഒ​ട്ടുമി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മുണ്ട്.

തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ട് 04.05.2017 ലാ​ണ് Tamilnadu Change of Land (From agriculture to non agriculture purpose in non - planning area) Rules 2017 നി​ല​വി​ല്‍ കൊണ്ടു​വ​ന്ന​ത്. 11.01.2018 ലാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ്, The Andhra Pradesh Agriculture Land (Conversion for Non Agriculture Purpose) Act2006 ഭേ​ദ​ഗ​തി ചെ​യ്ത് സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടിക്ര​മങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ര്‍ണാ​ട​ക സം​സ്ഥാ​ന​വും സ​മാ​ന​മാ​യ ന​ടപ​ടി 2017 ല്‍ ​സ്വീ​ക​രി​ക്കു​ക​യും കാ​ര്‍ഷി​ക​ഭൂ​മി കാ​ര്‍ഷി​കേ​ത​ര ഭൂ​മി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ക​യും അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഒ​രു മാ​സം സ​മ​യ പ​രി​ധി നി​ശ്ച​യി​ക്കു​ക​യും ചെ​യ്തു.

മൂ​ന്നാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2002 മു​ത​ല്‍ ഉണ്ടാ​യി​ക്കൊണ്ടിരി​ക്കു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളും 2010, 2016, 2018 കാ​ല​ഘ​ട്ട​ത്തി​ലെ വി​വി​ധ കോ​ട​തി വി​ധി​ക​ളും ന​ട​പ​ടിക്ര​മ​ങ്ങ​ളു​മാ​ണ് നി​ല​വി​ലെ ഉ​ത്ത​ര​വു​ക​ള്‍ക്കാ​ധാ​രം. ഈ ​ഉ​ത്ത​ര​വു​ക​ള്‍ പ്ര​കാ​രം നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കണ​മെ​ന്ന് നി​ര്‍ദേ​ശി​ക്കു​ന്ന​തി​ന​പ്പു​റ​ത്ത് 1500 ച​തു​ര​ശ്ര അ​ടി​വ​രെ​യു​ള്ള വാ​ണി​ജ്യ ആ​വ​ശ്യങ്ങ​ള്‍ക്കു​ള്ള നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പാ​ധി​ക​ളോ​ടെ ക്ര​മ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന് 1964 ലെ ​കേ​ര​ള ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഈ ​ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മ്പോ​ള്‍ വാ​ണി​ജ്യ നി​ര്‍മാ​ണ​ങ്ങ​ള്‍ ചെ​റി​യ അ​ള​വി​ലാണെ​ങ്കി​ലും ക്ര​മ​വ​ത്ക്ക​രി​ക്കാ​ന്‍ 1964 ലെ ​ഭൂ​പ​തി​വുച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്യു​മെ​ന്ന ഗ​വ​ണ്‍മെ​ന്‍റ് എ​ടു​ത്ത​ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തെ കാ​ണാ​തെ പോ​ക​രു​ത്.

1964 മു​ത​ല്‍ നി​ല​നി​ല്‍ക്കു​ന്ന വ്യ​വ​സ്ഥ​യ്ക്ക് വി​രു​ദ്ധ​മാ​യി ഭൂ​വി​നി​യോ​ഗ​മുണ്ടായ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കണ്ട് ഉ​ത്ത​ര​വി​ലെ വാ​ണി​ജ്യ നി​ര്‍മാ​ണ​ങ്ങ​ള്‍ ക്ര​മ​വ​ത്ക്ക​രി​ക്കാ​നു​ള്ള നി​ര്‍ദ്ദേ​ശം ഉ​പാ​ധി​ക​ളി​ല്ലാ​തെ ന​ട​പ്പി​ലാ​ക്ക​ണം. കാ​ര്‍ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും നി​ര്‍മ്മാ​ണ​ങ്ങ​ള്‍ക്ക് ബാ​ധ​ക​മാ​ക്ക​ണം. ജ​ന​ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​തു​രാ​ല​യ​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്‌​ക്കെ​ല്ലാം പൊ​തുതാ​ത്പ​ര്യം മു​ന്‍നി​ര്‍ത്തി ബാ​ധ​ക​മാ​ക്കു​ക​യും ചെ​യ്യ​ണം. കേ​ര​ള സം​സ്ഥാ​ന​ത്താ​കെ ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് നി​ല​നി​ല്‍ക്കു​ന്ന അ​വ്യ​ക്ത​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​രാ​യ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും കോ​ട​തി​ക​ളെ സ​മീ​പി​ച്ചാ​ലുണ്ടാകു​ന്ന​ത് വ​ലി​യ തോ​തി​ലു​ള്ള സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​യി​രി​ക്കും. ഈ ​പ്ര​തി​സ​ന്ധി ഇ​ടു​ക്കി ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​യി​രി​ക്കി​ല്ല.

കൃ​ഷി ചെ​യ്തും വീ​ടു വ​ച്ചും മാ​ത്രം ഒ​രു ജ​ന​ത​യ്ക്കും ജീ​വി​ക്കാ​നാ​വി​ല്ലെ​ന്ന യാ​ഥാ​ര്‍ഥ്യം ഗ​വ​ണ്‍മെ​ന്‍റിന് ബോ​ധ്യ​മാ​വു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉണ്ടാ​വു​ക​യും ചെ​യ്യണം. ​പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രങ്ങ​ളി​ല്‍ പൊ​തു​താ​ത്പ​ര്യ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മു​ന്‍നി​ര്‍ത്തി സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ള്‍ക്കു​ത​കു​ന്ന ന​ടപ​ടി​ക​ള്‍ ഉണ്ടാ​വ​ണം. തു​ട​ര്‍ന്ന​ങ്ങോ​ട്ടു​ള്ള ഭൂ​വി​നി​യോ​ഗ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ നി​യ​മനി​ര്‍മാ​ണം കൃ​ഷി​ക്കാ​രേ​യും ജ​ന​ങ്ങ​ളേ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ​യും ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടുകൂ​ടി​യും ന​ട​ത്തു​ക​യും വി​ട്ടു​വീ​ഴ്ചയി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കുക​യും ചെ​യ്യ​ണം.

അ​ഡ്വ. ജോ​യ്‌​സ് ജോ​ര്‍ജ് (എ​ക്‌​സ് എം​പി)