2. ഫ്യൂസ് വയർ കാരിയർ ബേസിൽനിന്ന് പുറത്തേക്കു തള്ളിനിൽക്കരുത്.
3. അനുയോജ്യമായ ആന്പയറേജ് ഉള്ള ഫ്യൂസ് വയർ ഉപയോഗിക്കണം.
4. താഴ്ന്ന ദ്രവണാങ്കമായിരിക്കണം.
വൈദ്യുത പവർ (Electric power)യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജമാണ് വൈദ്യുത പവർ.
പവർ P= പ്രവൃത്തി / സമയം (W/t)
പവറിന്റെ യൂണിറ്റ് വാട്ട് ആണ്.
വൈദ്യുത പ്രവാഹത്തിന്റെ പ്രകാശഫലം
ഇൻകാൻഡസെന്റ് ലാന്പുകൾസാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാന്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്നു. ഇത്തരം ബൾബുകളാണ് ഇൻകാൻഡസെന്റ് (താപത്താൽ തിളങ്ങുന്നത്) ലാന്പുകൾ.
ഫിലമെന്റിന്റെ ഓക്സീകരണം തടയാനായി ബൾബിനകവശം വായു ശൂന്യമാക്കുന്നു. ബാഷ്പീകരണം പരമാവധി കുറയ്ക്കാൻ ബൾബിൾ കുറഞ്ഞ മർദത്തിൽ അലസ വാതകം/ നൈട്രജൻ എന്നിവ നിറയ്ക്കുന്നു.
ടങ്സ്റ്റൺ (ഫിലമെന്റിന്റെ സവിശേഷകൾ)1. ഉയർന്ന റസിസ്റ്റിവിറ്റി
2. ഉയർന്ന ദ്രവണാങ്കം (MP)
3. നേർത്ത കന്പികളാക്കാൻ കഴിയുന്നു.
4. ചുട്ടുപഴുത്ത് ധവളപ്രകാശം പുറത്തു വിടാനുള്ള കഴിവ്.
ഇൻകാൻഡസെന്റ് ലാന്പുകളിൽ നൽകുന്ന വൈദ്യുതോർജത്തിന്റെ ഭൂരിഭാഗവും താപരൂപത്തിൽ നഷ്ടപ്പെടുന്നു. അതിനാൽ ക്ഷമത കുറവാണ്.
ഡിസ്ചാർജ് ലാന്പുകൾഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്തതാണ് ഡിസ്ചാർജ് ലാന്പുകൾ.
ഇവ പ്രകാശം പുറന്തള്ളുന്നത് അതിനുള്ളിൽ നിറച്ചിരിക്കുന്ന വാതകത്തിൽ നടക്കുന്ന വൈദ്യുത ഡിസ്ചാർജ് വഴിയാണ്. ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം നൽകുന്പോൾ വാതക തന്മാത്രകൾ ഉയർന്ന ഊർജനില കൈവരിക്കു (excited state)കയും വികിരണ ഊർജം പുറന്തള്ളി സാധാരണ ഊർജനിലയിലെത്തി സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു. ഊർജനിലകളിലെ വ്യത്യാസത്തിനനുസരിച്ച് വിവിധ വർണ പ്രകാശങ്ങളും മറ്റു വികിരണങ്ങളും ലഭ്യമാകുന്നു.
LED ബൾബ് (Light emitting Diode Bulb)ഇതിൽ ഫിലമെന്റ് ഇല്ലാത്തതിനാൽ താപരൂപത്തിലുള്ള ഊർജനഷ്ടം കുറവാണ്.
ഊർജക്ഷമത (efficiency) കൂടുതലാണ്
ചോദ്യങ്ങൾ1. ഓരോ ഉപകരണത്തിലെയും ഊർജമാറ്റം പട്ടികപ്പെടുത്തുക.
2. രണ്ട് ഹീറ്ററുകളുടെ വിവരങ്ങൾ തന്നിരിക്കുന്നു. ഇവ 3 മിനിറ്റ് പ്രവർത്തിപ്പിച്ചാൽ ഉണ്ടാകുന്ന താപം എത്രയായിരിക്കും.
A) ഓരോ ഹീറ്ററിലും ഉണ്ടായ താപം കണക്കാക്കുക?
b) എന്തുകൊണ്ടാണ് പ്രതിരോധം (R) കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടായത്?
3. പ്രതിരോധകങ്ങൾ ശ്രേണിരീതിയിലും സമാന്തരരീതിയിലും ഘടിപ്പിക്കുന്പോഴുള്ള വ്യത്യാസങ്ങൾ കണ്ടെത്തുക.
4. ചിത്രം നിരീക്ഷിക്കുക
a) ഈ ഉപകരണങ്ങളിൽ, വൈദ്യുതോർജം താപോർജമാകുന്ന ഭാഗത്തിന്റെ പേരെന്ത്?
b) സാധാരണ ഉപയോഗിക്കുന്ന പദാർത്ഥം?
c) ഇത്തരം പദാർത്ഥങ്ങൾക്ക് ആവശ്യമായ സവിശേഷതകൾ എഴുതുക.
5. ഇലക്ട്രിക് സർക്യൂട്ടിലുപയോഗിക്കുന്ന ഫ്യൂസിനെ സുരക്ഷാ ഫ്യൂസ് എന്നു വിളിക്കാൻ കാരണമെന്ത്?
6. 220 V, 100 W എന്നു രേഖപ്പെടുത്തിയ ഒരു ഇലക്ട്രിക് ബൾബ് 110 V-ൽ പ്രവർത്തിക്കുന്പോൾ അതിന്റെ പവർ എത്രയായിരിക്കും?
7. മൂന്നു 3 W പ്രതിരോധങ്ങൾ ഏതു രീതിയിൽ ബന്ധിപ്പിച്ചാലാണ്,
a) 9 W
b) 4.5 W പ്രതിരോധം ലഭിക്കുക എന്നു ചിത്രീകരിക്കുക.