Practical Section-ൽ 4 ഗ്രൂപ്പുകളായിട്ടാണ് ചോദ്യങ്ങൾ. ഓരോ ഗ്രൂപ്പിലും 2 Choice കൾ ഉണ്ടാകും. രണ്ടു ചോദ്യങ്ങളും ശ്രദ്ധിച്ചു വായിച്ചതിനുശേഷം കൂടുതൽ നന്നായി ചെയ്യാൻ സാധിക്കുമെന്നുറപ്പുള്ള ചോദ്യത്തിന് വേണം Start കൊടുക്കാൻ. ഒരു ചോദ്യത്തിന് പരമാവധി 7 സ്കോർ Save ചെയ്യാൻ ആവശ്യപ്പെടുന്ന ഉത്തരങ്ങൾ File name നൽകി നിശ്ചിത Folder -ൽ തന്നെ save ചെയ്യണം.
ഒരു ഉത്തരം ചെയ്തു കഴിഞ്ഞാൽ അടുത്ത ചോദ്യം ചെയ്യാനായി പാനലിലെ Next Question -ൽ ക്ലിക്ക് ചെയ്യണം. Start Exam ക്ലിക് ചെയ്താൽ മാത്രമേ ഇൻവിജിലേറ്റേഴ്സിന് Score രേഖപ്പെടുത്താൻ കഴിയൂ. അതുകൊണ്ട് 4 ഗ്രൂപ്പിലും ഓരോ ചോദ്യത്തിനു വീതം Start Exam ക്ലിക് ചെയ്ത് Open ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനുശേഷം ഇൻവിജിലേറ്ററുടെ അനുവാദത്തോടെ മാത്രമേ Finish Exam ക്ലിക് ചെയ്യാവൂ. ഏതെങ്കിലും ഘട്ടത്തിൽ സംശയങ്ങളുണ്ടായാൽ ഇൻവിജിലേറ്റേഴ്സിനോട് ചോദിക്കാൻ മടിക്കേണ്ടതില്ല.
ഐടി മോഡൽ പരീക്ഷയുടെ ചോദ്യശേഖരത്തിൽ നിന്നു തന്നെയാകും എസ്എസ്എൽസി പരീക്ഷയുടെ ചോദ്യങ്ങളും. അതുകൊണ്ട് അത്തരം ചോദ്യങ്ങൾ മുൻകൂട്ടി ചെയ്തു പരിശീലിക്കുന്നത് പ്രയോജനകരമാകും.