കേരളപാഠാവലിസമയം ഒന്നരമണിക്കൂർ. സ്കോർ 40
ഒന്നുമുതൽ നാലുവരെചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 x1 =41. ഇടംവലം ഉലഞ്ഞ് വീട്അടുത്തുവന്നു. കുഴമണ്ണിൽ പുതഞ്ഞ് കനംവച്ച മരച്ചെരുപ്പുകളോടെ, നരച്ച ഇരുട്ടിൽ നടക്കല്ലുകൾ കയറി മിറൽ വാതിലിൽ മുട്ടി - അടിവരയിട്ട പ്രയോഗം നൽകുന്ന സൂചനയെന്ത്?
1. കാറ്റിൽ വീട് ഇളകിവീഴുന്നു.
2. മിറലിന് കാഴ്ചത്തകരാറുണ്ട്.
3. മിറലിന്റെ മനസ് കലുഷിതമാണ്.
4. കെട്ടുറപ്പില്ലാത്തവീട്.
2. കാളിദാസന്റെ "അഭിജ്ഞാനശാകുന്തളം’ ഏത് ഇതിഹാസഗ്രന്ഥത്തിൽ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത്.
(മഹാഭാരതം, രാമായണം, ഭഗവത്ഗീത, ഭാഗവതം)
3. വാതിൽ തിരുക്കുറ്റിക്ക് ജീവൻ വന്നാൽ അത് ഏത് ജീവിയായി മാറിയേക്കുമെന്നാണ് ഴാങ് വാൽ ഴാങ് വിചാരിച്ചത്.
(പൂച്ച, പട്ടി, സിംഹം, നരി)
4."പണ്ടുദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ’’
ഈ വരികളിലെ ആശയത്തോട് യോജിക്കാത്ത പ്രസ്താവന ഏത്?
1.സർഗശക്തിയെസ്വാർഥതാത്പര്യത്തിനുപയോഗിച്ചു.
2.മതവിശ്വാസം സർഗശക്തിയെ അനുകൂലമാക്കാൻ ശ്രമിച്ചു.
3.അധികാരകേന്ദ്രങ്ങൾ സർഗശക്തിയെ സ്തുതിപാടകരാക്കി.
4.മതവും അധികാരവും സർഗശക്തിയെ മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തി.
5 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക (2x 2 =4)5. "താന്താൻ നിരന്തരം ചെയ്യുന്നകർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേവരൂ’’ -എഴുത്തച്ഛൻ
മിസ്റ്റിക് തലത്തിന്റെ ജീവിതാവസ്ഥയുമായി ഈ വരികളെ ബന്ധിപ്പിച്ച് രണ്ട് നിരീക്ഷണങ്ങൾ എഴുതുക.
6. സർവദമനൻ ധരിച്ചിരുന്ന രക്ഷയുടെ രണ്ട് സവിശേഷതകൾ വ്യക്തമാക്കുക?
7. "അപ്പോൾ ഒന്നാമത് ആ വെള്ളിസാമാനം നമ്മുടേതായിരുന്നോ ? -ആര് ആരോടാണ് ഈ ചോദ്യം ചോദിച്ചത്.
8 മുതൽ 13 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിനുമാത്രം ഉത്തരമെഴുതുക. (5 x 4 =20)8. "പടച്ചവൻതുണക്കട്ടെ, മുത്തുനബി തുണക്കട്ടെ നിന്റെയും എന്റെയും ദൈവങ്ങൾ തുണക്കട്ടെ’’
"കാരണവരെകട്ടാൽ മതി ജയിലെത്തിച്ചേരാം’’
ഗ്രാമീണരും നാഗരികരും വെള്ളായിയപ്പനോടുപെരുമാറുന്നത് ഒരുപോലെയാണോ ? കുറിപ്പ് തയാറാക്കുക.
9. ആ പ്രായത്തിലാണ് എന്നെത്തേടി കവിത വന്നണഞ്ഞത്, എനിക്കറിയില്ല എവിടെനിന്നാണത് വന്നെത്തിയതെന്നെനിക്കറിയില്ല-നെരൂദ.
"അയാൾപോയിത്തുലയട്ടെ അങ്ങനെസമയനിബന്ധനവച്ച് എങ്ങനെ നോവലെഴുതും. നോവൽ എപ്പോൾതീരുമെന്ന് എഴുത്തുകാരനു പറയാൻ പറ്റുമോ’’? -ദസ്തയേവ്സ്കി.
സാഹിത്യരചനയെക്കുറിച്ചുള്ള മേൽപ്പറഞ്ഞ രണ്ടഭിപ്രായങ്ങളും താരതമ്യം ചെയ്ത് കുറിപ്പെഴുതുക.
10. മനുഷ്യരുടേയും പ്രകൃതിയുടേയും അനുഭൂതി മധുരങ്ങളായ ചിത്രങ്ങൾ ശാകുന്തളത്തിൽ ചിതറികിടക്കുന്നു. ഈ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഋതുയോഗം എന്ന പാഠഭാഗം പരിശോധിച്ച് കുറിപ്പെഴുതുക.
11."നരനുനരന്നശുദ്ധവസ്തുപോലും
ധരയിൽ നടപ്പതുതീണ്ടലാണുപോലും’’ -ആശാൻ.
"ഒരു മഹർ ആണെന്നു മനസ്സിലാക്കിയപ്പോൾ ചെരിപ്പുകുത്തി ചെരിപ്പുതുന്നാൻ കൂട്ടാക്കിയില്ല’’ -അക്കർ മാശി.
കവിതാഭാഗത്തെ ആശയവും ലിംബാളയുടെ അനുഭവവും താരതമ്യപ്പെടുത്തി കുറിപ്പ് തയാറാക്കുക.
12. "ഒരു ഭാവഭേദവും കൂടാതെ മെത്രാനെ ബുദ്ധിമുട്ടിക്കാവുന്ന ഒരു നോട്ടമെങ്കിലും നോക്കാതെ ആ രണ്ടുസ്ത്രീകളും അതെല്ലാം കണ്ടുകൊണ്ടുതന്നെ നിന്നു.’’- എന്തുകൊണ്ടാണ് അവർ അങ്ങനെ പെരുമാറിയതെന്ന് വ്യക്തമാക്കുക.
13. "ശപിക്കപ്പെട്ടവൻ എന്ന വാക്ക് മുഴുവനർഥത്തിൽ വല്ലവരെയും പറ്റിപറയാമെങ്കിൽ അതീ അശ്വത്ഥാമാവിനെപറ്റിയാണ്.’’ - മാരാർ.
ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ? കുറിപ്പുതയാറാക്കുക.
14 മുതൽ 16 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക.(ഒരു പുറംവീതം)14. യുദ്ധത്തിൽ വിജയികളില്ല പരാജിതരേയുള്ളൂ എന്ന തിരിച്ചറിവാണ് മഹാഭാരതകഥ പകർന്നു നൽകുന്നത്. പാഠഭാഗവും സമകാലിക സാഹചര്യങ്ങളും വിലയിരുത്തി "യുദ്ധം മാനവരാശിക്കാപത്ത്’’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
15."വൈരിവൈരസേനിക്കിഹഞാൻകലി
തവ ഞാൻ മിത്രം, തസ്യ നാടു ഞാൻ
തേ തരുന്നു ചൂതു പൊരുക പോരിക’’
ഇവിടെ കലി ഞാൻ എന്നാവർത്തിക്കുന്നത് ശ്രദ്ധിക്കുക. കലിയുടെ ഭാവങ്ങൾ വിലയിരുത്തി കഥാപാത്ര നിരൂപണം തയ്യാറാക്കുക.
16. "സ്വദേശത്തും വിദേശവേഷം കെട്ടിരസിപ്പവൻ
സ്വന്തം കുഞ്ഞ് വിദേശകുഞ്ഞായികാണാൻ കൊതിപ്പവൻ
വിശ്വമാനവനേതാനെന്നുദ്ഘോഷിച്ചു നടപ്പവൻ
ഇത്തരത്തിലെഴുന്നൊരു മലയാളി ജയിപ്പതേ
എന്നാലവന്റെ നാടായകേരളം പാപ്പറാവിതേ’’
- കുഞ്ഞുണ്ണി
കവിതയ്ക്ക് ആസ്വാദനം തയാറാക്കുക (പ്രമേയം, ആക്ഷേപം, സമകാലികപ്രസക്തി എന്നിവ പരിഗണിക്കുക)
പി.എസ്. സുരേഷ്എച്ച് എച്ച് എസ് ടി മലയാളം ഗവ.ഹയർ സെക്കന്ററി, ഏറ്റുമാനൂർ