യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( FDA) 2012 മുതൽ ബിസ്ഫിനോൾ-എ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതു മൂലം ലോകത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ. 2015ൽ 40 ലക്ഷം ടണ്‍ ബിസ്ഫിനോൾ പ്ലാസ്റ്റിക്കിനു വേണ്ടി ഉത്പാദിപ്പിക്കപ്പെട്ടെന്നാണ് കണക്ക്. ഇപ്പോൾ അതു പതിന്മടങ്ങ് വർധിച്ചിട്ടുണ്ടാവണം.
2. താലേറ്റ്സ് (Phthalates)പ്ലാസ്റ്റിക്കിലെ പ്രധാന രാസചേരുവകളിൽ മറ്റൊന്നാണ് താലേറ്റ്സ്. പ്ലാസ്റ്റിക്കിനെ കൂടുതൽ മൃദുവാക്കാനും വഴക്കമുള്ളതാക്കാനുമാണ് ഇവ പ്രധാനമായും ചേർക്കുന്നത്. ഇവയുടെ ആന്റി ഈസ്ട്രജനിക് (ഈസ്ട്രജൻ ഹോർമോണിനെതിരേയുള്ള പ്രവർത്തനം) സ്വഭാവമാണ് ശരീരത്തിന് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത്.
സ്ത്രീകളുടെ പ്രത്യുത്പാദന പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോണ്‍ ആണ് ഈസ്ട്രജൻ. ഗ്രന്ഥികളായ (Endocrine glands) ഓവറി, തൈറോയ്ഡ്, പിറ്റ്യൂട്ടറി തുടങ്ങിയവയെ അസ്വസ്ഥതപ്പെടുത്താൻ താലേറ്റ്സിനു കഴിയും. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ തൈറോക്സിന്റെ ഉത്പാദനത്തെ കുറയ്ക്കും. ഓവറിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗർഭധാരണത്തെയും പിറ്റ്യൂട്ടറിയിലുണ്ടാകുന്ന പ്രശ്നങ്ങൾ വളർച്ചയെയും ബാധിക്കും.
തൈറോക്സിന്റെ കുറവ് നിരവധിയായ ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും വ്യക്തികളെ നയിക്കുക. ഇന്നു തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം ക്ലേശിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. പലേടത്തും തൈറോയ്ഡ് ക്ലിനിക്കുകൾതന്നെ തുറന്നിട്ടുണ്ട്.
2014 -16 കാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ ഒരു സർവേയിൽ പറയുന്നത് ഇന്ത്യൻ ജനതയിൽ 32 ശതമാനം ഏതെങ്കിലുമൊക്കെ തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ്. സ്ത്രീകളാണ് തൈറോയ്ഡ് പ്രശ്നങ്ങളുടെ കൂടുതലും ഇരകൾ.
3. ആന്റിമണി
ട്രൈയോക്സൈഡ്
(Antimony trioxide)പ്ലാസ്റ്റിക് നിർമാണവേളയിൽ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ ഉൾപ്രേരകമായി (catalyst) ഉപയോഗിക്കുന്ന ചേരുവയാണ് ആന്റിമണി ട്രൈയോക്സൈഡ്. PET, PVC ഇനങ്ങളിൽപ്പെട്ട പ്ലാസ്റ്റിക്കിന്റെ നിർമാണത്തിൽ ഇവയുടെ സജീവസാന്നിധ്യമുണ്ട്.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, ട്രേകൾ എന്നിവയിൽ ഇവ ചേരുവയാണ്. ഭക്ഷ്യവിഭവങ്ങളുമായി കൂടുതൽ സമയമുള്ള സന്പർക്കം, ചൂട് എന്നിവ പ്ലാസ്റ്റിക്കിലെ ആന്റിമണി ഘടകങ്ങൾ ഭക്ഷണങ്ങളിൽ കലരാനുള്ള വഴി തുറക്കും.
തിരിച്ചറിഞ്ഞവർ നിരോധിച്ചുവെള്ളവും ഭക്ഷ്യവിഭവങ്ങളുമായി സന്പർക്കത്തിലാവുന്ന പ്ലാസ്റ്റിക്കുകളിൽ ആന്റിമണി ഘടകങ്ങളുടെ അളവ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരം പഠനങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഇനിയും വരേണ്ടിയിരിക്കുന്നു. യുഎസിൽ എലികളിൽ പരീക്ഷിച്ച് ആന്റിമണി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠനവിധേയമാക്കിയിരുന്നു.
ഇവയുടെ പുക ശ്വസിച്ചവയിൽ ശ്വാസകോശ കാൻസർ, ഉള്ളിലേക്ക് കഴിച്ച എലികളിൽ കൊഴുപ്പടിയൽ തുടങ്ങിയവ കണ്ടെത്തി. ആന്റിമണിയുമായി നിരന്തരം സന്പർക്കത്തിലായ മനുഷ്യരിൽ രക്തക്കുഴലുകളിലെ തടസം, ഗർഭകാലത്ത് കിഡ്നിയെയും കരളിനെയും ബാധിക്കുന്ന, രക്തസമ്മർദം കൂടുന്ന ടോക്സെമിയ (Toxemia or Pre eclampsia) തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
പ്ലാസ്റ്റിക്കിലെ മറ്റൊരു അപകടകാരിയായ ചേരുവയാണ് സിഎഫ്സി (Chlorofluorocarbon -CFC). കാർബണ്‍, ക്ലോറിൻ, ഫ്ളൂറൈൻ എന്നിവയുടെ സംയുക്തമാണ് ഈ രാസചേരുവ. പ്ലാസ്റ്റിക് നിർമാണത്തിലും റെഫ്രിജറേറ്ററുകളുടെ നിർമാണത്തിനുമൊക്കെ ഉപയോഗിക്കുന്നു. ഒസോണ്‍ പാളിക്കു സുഷിരം വീഴ്ത്തുന്ന വില്ലനും ഇതു തന്നെയാണ്. പ്ലാസ്റ്റിക്കിലെ ഏതാനും ചേരുവകളുടെ മാത്രം കഥയല്ല ഇത്.
പ്ലാസ്റ്റിക്കിന്റെ രൂപം മാറ്റാനും വഴക്കം വരുത്താനും മൃദുവാക്കാനും നിറം വരുത്താനുമൊക്കെ ചേർക്കുന്ന നിരവധി രാസ ചേരുവകൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യശരീരത്തിനു ഹാനികരമാണ്. എന്നിട്ടും യാതൊരു മുൻകരുതലുമില്ലാതെ, നമ്മൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളെ യഥേഷ്ടം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. പൊതുവേ അപകടകാരിയായ പ്ലാസ്റ്റിക് നമ്മുടെ അശാസ്ത്രീയമായ ഉപയോഗത്തിലൂടെ കൂടുതൽ അപകടകാരിയായി മാറുന്നത് എങ്ങനെയെന്നു നോക്കാം. (തുടരും).
പ്ലാസ്റ്റിക്ക് തിന്നുന്ന മനുഷ്യൻ-4 /ജോൺസൺ പൂവന്തുരുത്ത്