കഴിവുറ്റ ഭരണതന്ത്രജ്ഞൻ: എൻഎസ്എസ്
ച​ങ്ങ​നാ​ശേ​രി: കെ.​എം.​മാ​ണി കേ​ര​ള​രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നും ദീ​ർ​ഘ​കാ​ലം കേ​ര​ള ഭ​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച ക​ഴി​വു​റ്റ ഭ​ര​ണ​ത​ന്ത്ര​ജ്ഞ​നും സ​ർ​വോ​പ​രി നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യ മ​ഹ​ത് വ്യ​ക്തി​യു​മാ​യി​രു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും സു​കു​മാ​ര​ൻ നാ​യ​ർ അ​റി​യി​ച്ചു.

ന​ഷ്ട​മാ​യ​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന്‍റെ ശക്തി: പാണക്കാട് ഹൈ​ദ​ര​ലി ത​ങ്ങ​ൾ​

മ​​​ല​​​പ്പു​​​റം: ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ​​​ക്തി​​​യും ചൈ​​​ത​​​ന്യ​​​വു​​​മാ​​​യി​​​രു​​​ന്ന നേ​​​താ​​​വി​​​നെ​​​യാ​​​ണ് കെ.​​​എം. മാ​​​ണി​​​യു​​​ടെ വേ​​​ർ​​​പാ​​​ടി​​​ലൂ​​​ടെ ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​സ്‌ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ. മ​​​ല​​​യാ​​​ളി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഇ​​​ടം നേ​​​ടി​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ടെ കു​​​രു​​​ക്ക​​​ഴി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​നാ​​​യ മാ​​​ധ്യ​​​സ്ഥ​​​ൻ, ധീ​​​ര​​​നാ​​​യ പൊ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​ന്നി​​​ങ്ങ​​​നെ ബ​​​ഹു​​​മു​​​ഖ​​​മാ​​​യ വി​​​ശേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു മാ​​​ണി സാ​​​ർ. അ​​​ഞ്ച​​​ര പ​​​തി​​​റ്റാ​​​ണ്ടു കാ​​​ല​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ രാഷ്‌ട്രീയച​​​രി​​​ത്രം കെ.​​​എം.​​​മാ​​​ണി​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്രം കൂ​​​ടി​​​യാ​​​ണ്.
മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ ആ​​​രാ​​​യി​​​രു​​​ന്നാ​​​ലും എ​​​ത്ര ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള മ​​​ന്ത്രി​​​മാ​​​ർ സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നാ​​​ലും ആ ​​​സ​​​ഭ​​​യി​​​ൽ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു നി​​​ൽ​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞുവെന്നും ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ​

മി​​​ക​​​ച്ച ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും ത​​​ന്ത്ര​​​ശാ​​​ലി​​​യു​​​മാ​​​യ നേ​​​താ​​​വി​​​നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് ന​​​ഷ്ട​​​മാ​​​യ​​​ത്. ദീ​​​ർ​​​ഘ​​​കാ​​​ലം ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് കൈ​​​യാ​​​ളി​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സം​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​ത്തി​​​ന് മാ​​​തൃ​​​ക​​​പ​​​ര​​​മാ​​​യ നി​​​ര​​​വ​​​ധി സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നും ക​​​ർ​​​ഷ​​​ക പ​​​ക്ഷ​​​ത്ത് നി​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ച്ച നേ​​​താ​​​വാ​​​ണ് അ​​​ദ്ദേ​​​ഹം. കെ.​​​എം.​​​മാ​​​ണി​​​യു​​​ടെ വേ​​​ർ​​​പാ​​​ട് യു​​​ഡി​​​എ​​​ഫി​​​ന് മാ​​​ത്ര​​​മ​​​ല്ല വ്യ​​​ക്തി​​​പ​​​ര​​​മാ​​​യും വ​​​ലി​​​യ ന​​​ഷ്ട​​​വും വേ​​​ദ​​​ന​​​യു​​​മാ​​​ണ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്.


ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​ക്, ധ​​​ന​​​മ​​​ന്ത്രി​

ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ജ്ഞാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​യി​​​ച്ച ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു കെ.​​​എം മാ​​​ണി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴു​​​ള്ള ബ​​​ജ​​​റ്റ് വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​​പ​​​രി​​​ജ്ഞാ​​​ന​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​യു​​​ധം. അദ്ദേഹം പറഞ്ഞു.

കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (സി​​​പി​​​എം)​

സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത നേ​​​താ​​​വാ​​​യി​​​രു​​​ന്നു കെ.​​​എം മാ​​​ണി. വ​​​ഴി​​​പി​​​ഴ​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് രാ​​​ഷ്ര​​​ടീ​​​യ​​​ത്തി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ബ​​​ദ​​​ൽ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് കെ. ​​​എം മാ​​​ണി രാഷ്‌ട്രീയ ത്തിൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്-അദ്ദേഹം പറഞ്ഞു.

പ്രിയ നേതാവിനെ അനുസ്മരിച്ച് പ്രമുഖർ ​

വേ​​​റി​​​ട്ട ഒ​​​രു വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു കെ ​​​എം മാ​​​ണി. ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം മു​​​ന്നി​​​ൽ നി​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

കെ.എം. മാണിയുടെ വിയോഗത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കെ​​​പി​​​സി​​​സി മുൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ വി.​​​എം. സു​​​ധീ​​​ര​​​ൻ, എം.​​​എം. ഹ​​​സ​​​ൻ, ബിജെപി നേതാവ് ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, മു​​​ൻ സ്പീ​​​ക്ക​​​ർ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, യു​​​ഡി​​​എ​​​ഫ് മു​​​ൻ ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും അ​​​നു​​​ശോ​​​ചി​​​ച്ചു.

കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് അ​നു​ശോ​ചി​ച്ചു. ദീ​പി​ക​യു​ടെ ഉ​റ്റ​സു​ഹൃ​ത്താ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.