അ​ൽ അ​സ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മു​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച
അ​ൽ അ​സ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മു​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച
അ​ബു​ദാ​ബി: മാ​ർ​പാ​പ്പ​യു​ടെ യു​എ​ഇ സ​ന്ദ​ർ​ശ​നം ലോ​ക​ത്തി​ലെ ര​ണ്ടു പ്ര​മു​ഖ മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഈ​ജി​പ്തി​ലെ അ​ൽ അ​സ​ർ ഇ​സ്‌​ലാ​മി​ക യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​ര​മോ​ന്ന​ത ഇ​മാം ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ-​ത​യ്യ​ബു​മാ​യി തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മാ​ർ​പാ​പ്പ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. സു​ന്നി ഇ​സ്‌​ലാ​മി​ൽ ഏ​റ്റ​വും ബ​ഹു​മാ​നി​ത സ്ഥാ​ന​മാ​ണ് അ​ൽ-​അ​സ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മി​നു​ള്ള​ത്.

അ​ബു​ദാ​ബി​യി​ലെ ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ ന​ട​ക്കു​ന്ന മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തോ​ട് അ​നു ബ​ന്ധി​ച്ചാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മാ​ർ​പാ​പ്പ ന​ല്കി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ഇ​മാ​മി​നെ ത​ന്‍റെ പ്രി​യ​സോ​ദ​ര​നും സു​ഹൃ​ത്തു​മെ​ന്നാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ന​മ്മ​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ദൈ​വം ഒ​ന്നി​പ്പി​ക്കു​ക​യേ ഉ​ള്ളൂ, വേ​ർ​പെ​ടു​ത്തി​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.


ഇ​മാ​മും മാ​ർ​പാ​പ്പ​യും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ള്ള സാ​ഹോ​ദ​ര്യ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും കൂ​ടി​ക്കാ​ഴ്ച ച​രി​ത്ര​മാ​കു​മെ​ന്നും അ​ൽ​അ​സ​ർ നേ​തൃ​ത്വം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.