മാർപാപ്പയുടെ സന്ദർശനം: യുഎഇയിൽ സ്കൂളുകൾക്കു രണ്ടു ദിവസം അവധി
അ​ബു​ദാ​ബി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് യു​എ​ഇ​യി​ൽ സ്കൂ​ളു​ക​ൾ​ക്കു ര​ണ്ടു ദി​വ​സം അ​വ​ധി. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യു​മാ​ണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അ​ബു​ദാ​ബി, ദു​ബാ​യി, ഷാ​ർ​ജ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി.

ചൊ​വ്വാ​ഴ്ച​ത്തെ മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ​ക്ക് യു​എ​ഇ സ​ർ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മെ വി​ശ്വാ​സി​ക​ളു​ടെ യാ​ത്ര​യും ല​ഘു​ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ട​ക്ക​മു​ള്ള​വ​യു​ടെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും സ​ർ​ക്കാ​ർ വ​ഹി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.