മാ​ർ​പാ​പ്പയുടെ ദിവ്യബലിയി​ൽ മ​ല​യാ​ള​ം പ്രാ​ർ​ഥനയും
അ​​​ബു​​​ദാ​​​ബി: ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ചൊ​​​വ്വാ​​​ഴ്ച അ​​​ബു​​​ദാ​​​ബി​​​യി​​​ലെ സ​​​ഈ​​​ദ് സ്പോ​​​ർ​​​ട്സ് സി​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മ​​​ല​​​യാ​​​ള​​​ഭാ​​​ഷ​​​യി​​​ലും പ്രാ​​​ർ​​​ഥന​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും. കുർബാനയ്ക്കിടെയുള്ള വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ പ്രാ​​​ർ​​​ഥന​​​യാ​​​ണ് മ​​​ല​​​യാ​​​ള​​​മു​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ഭാ​​​ഷ​​​ക​​​ളി​​​ൽ ചൊ​​​ല്ലു​​​ക. അ​​​റ​​​ബി​​, ഹി​​​ന്ദി, കൊ​​​റി​​​യ​​​ൻ, ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​യാ​​​യ താ​​​ഗ​​​ലോ​​​ഗ്, ഇം​​​ഗ്ലീ​​​ഷ്, ഫ്ര​​​ഞ്ച് എ​​​ന്നീ ഭാ​​​ഷ​​​ക​​​ളി​​​ലും പ്രാ​​​ർ​​​ത്ഥ​​​ന ചൊ​​​ല്ലും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.