നിന്ദിക്കരുത്
നിന്ദിക്കരുത്
ചില മാ​ധ്യ​മ​ങ്ങ​ളും തത്പരകക്ഷികളും പ​റ​യു​ന്ന​തു​കേ​ട്ട് വി​കാ​ര​മി​ള​കി ട്രോ​ളു​ക​ളി​ട്ടു മ​ടു​ക്കു​ന്പോ​ൾ വ​രി​ക. ഈ ​സമൂഹം ഇ​വി​ടെത്ത​ന്നെ​യു​ണ്ടാ​കും, ക്ഷ​മി​ക്കാ​നും ക്ഷമ ചോദിക്കാനും സ്നേ​ഹി​ക്കാ​നും ത​യാ​റാ​യി.

സെബാസ്റ്റ്യൻ കല്ലറ

ഒ​രു വ്യ​ക്തി​യു​ടെ പേ​രി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യാ​ൽ അ​വ​ർ ഉൾപ്പെടുന്ന സ​മു​ദാ​യ​ത്തെ അ​വ​ഹേ​ളി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യം വേ​റെ ത​ന്നെ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ​ല്ലോ സ​മ​ര​പ്പ​ന്ത​ലി​ലെ യ​ഥാ​ർ​ഥ ആ​വ​ശ്യ​ങ്ങ​ൾ ബാ​ന​റു​ക​ളി​ൽ തെ​ളി​ഞ്ഞു​ക​ണ്ട​ത്. കു​ന്പ​സാ​രം നി​രോ​ധി​ക്ക​ലും പൗ​രോ​ഹി​ത്യ​ത്തി​നെ​തി​രേ​യു​ള്ള വി​ഷം ചീ​റ്റ​ലു​മൊ​ക്കെ​യാ​യി​രു​ന്നല്ലോ അ​വി​ടെ നി​റ​ഞ്ഞ​ത്. സ​ഭ കു​റ്റ​ക്കാ​രെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നു പ​റ​ഞ്ഞാ​ലും മാ​ധ്യ​മ​ങ്ങ​ൾ അ​തു കേ​ട്ട​താ​യി ഭാ​വി​ക്കി​ല്ല. അ​ത് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ൽ പി​ന്നെ കു​ന്ത​മു​ന ഒ​ടി​ഞ്ഞു​പോ​കി​ല്ലേ?

പത്രം വിൽക്കേണ്ടത് എങ്ങനെ എന്നറി യാവുന്ന ചിലർ ചില സ​മു​ദാ​യ​ക്കാ​രെ തൊ ടില്ല. തൊ​ട്ട​പ്പോ​ഴൊ​ക്കെ അ​നു​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. സാ​ന്പ​ത്തി​കലാ​ഭ​ത്തെ ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് അ​വ​ർ ഇ​റ​ങ്ങി​പ്പു​റ​െ പ്പ​ടാ​റു​മി​ല്ല. ക​ത്തോ​ലി​ക്കാ വൈ​ദി​ക​ർ​ക്കും സ​ന്യ​സ്ത​ർ​ക്കു​മെ​തി​രേ കാ​ണി​ക്കു​ന്ന ആ​വേ​ശം മറ്റു ചില വാർത്തകളിൽ കാ​ണാ​നുമില്ല.

ഇ​ങ്ങ​നെ അ​സ​ത്യ​വും പ​രി​ഹാ​സ​വും അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും പ​ട​ച്ചു​വി​ടു​ന്ന കൂ​ടു​ത​ൽ​പേ​രു​ടെ​യും മ​ക്ക​ൾ ഇ​തേ ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും അ​ച്ചന്മാ​രു​ടെ​യും പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലേ​ക്കാ​ണ് രാ​വി​ലെ ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത്. ഇ​ത്ത​രം നാ​ണംകെ​ട്ട അ​ന്തി​ച്ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ്കൂ​ളു​ക​ളി​ലേ​ക്ക് ചി​ല​രൊ​ക്കെ സ്പെഷ്യൽ സ്കീമുകളുമായി കുരുന്നുകളെ വലവീശാ ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ത്ര വി​ചി​ത്രം! സ്വ​ന്തം ബി​സി​ന​സ് കൊ​ഴു​പ്പി​ക്കാ​ൻ നന്മയു​ടെ മു​ഖംമൂ​ടി​യ​ണി​ഞ്ഞ് ക​ട​ന്നു​വ​രു​ന്ന​വരെ തി​രി​ച്ച​റി​യാ​ൻ ഇ​നി​യെ​ങ്കി​ലും ക​ഴി​യ​ണം.

അജൻഡവച്ചു ചർച്ച

ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലെ അ​ജ​ൻഡ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. അ​വ​താ​ര​ക​ർ അ​വ​ർ​ക്കി​ഷ്ട​മു​ള്ള രീ​തി​യി​ൽ ച​ർ​ച്ച​ക​ളെ വ​ഴി​തെ​ളി​ക്കും. ആ ​രീ​തി​യി​ലാ​ണ് ച​ർ​ച്ച​യി​ൽ ആ​ളു​ക​ളെ ക്ഷ​ണി​ക്കു​ന്ന​ത്. നാ​ലു പേ​രു​ണ്ടെ​ങ്കി​ൽ മൂ​ന്നു​പേ​രും സ​ഭ​യെ സ്ഥി​ര​മാ​യി ചീ​ത്ത വി​ളി​ക്കു​ന്ന​വ​ർ. അ​നു​കൂ​ലി​ക്കു​ന്ന ഒ​രാ​ളു​ണ്ടെ​ങ്കി​ൽ അ​യാ​ളെ കൂ​ടു​ത​ൽ സം​സാ​രി​ക്കാ​ൻ അ​നു​വദി​ക്കാ​തെ​യും വാ​യ​ട​പ്പി​ച്ചും മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ സ്വ​ന്തം വി​ധി പ​റ​യു​ന്ന അ​വ​താ​ര​ക​ൻ. സ​ഭ​യു​ടെ പ്ര​തി​നി​ധി​യെ​ന്ന മ​ട്ടി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന നി​സ​ഹാ​യ​നെ കൂ​ട്ട​മാ​യി പ​രി​ഹ​സി​ച്ച് ഇ​രു​ത്തി​ക്ക​ള​യു​ന്പോ​ൾ ക​ത്തോ​ലി​ക്കാ​സ​ഭ​യ്ക്ക് ഇ​തി​നൊ​ന്നും മ​റു​പ​ടി ഇ​ല്ലെ​ന്ന മ​ട്ടി​ലാ​ണ് അ​വ​താ​ര​ക​ന്‍റെ ഒ​ടു​ക്ക​ത്തെ അ​ട്ട​ഹാ​സം.

ന്യായം വിധിക്കുന്നവർ

ജ​ഡ്ജി​മാ​രാ​യി വി​ര​മി​ച്ച ചി​ല​രാ​ണെ​ങ്കി​ൽ ലോ​ക​ത്തു​ള്ള എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യം തീ​ർ​ത്ത​ങ്ങു പ​റ​യു​ക​യാ​ണ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​രു​മൊ​ക്കെ ആ മ​ഹാ​പാ​ണ്ഡി​ത്യ​ത്തി​നു മു​ന്നി​ൽ എ​ന്ത്? പ​രി​ഷ്ക​ര​ണം ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ മാ​ത്രം ഒ​തു​ങ്ങു​മോ​യെ​ന്നേ ഇ​നി അ​റി​യാ​നു​ള്ളു. അ​ല്ലെ​ങ്കി​ൽ അവരുടെ സ്വ​ന്തം മ​ത​ത്തി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വി​പ്ല​വം ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മാ​ത്ര​മ​ല്ല, തെ​രു​വി​ലും വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും അ​വ​ജ്ഞ​യോ​ടെ നോ​ക്കു​ന്ന​വ​രും പ​രി​ഹ​സി​ക്കു​ന്ന​വ​രും അ​റി​യു​ക, അ​വ​രു​ടെ സേ​വ​ന​ത്തി​ന്‍റെ, ശു​ശ്രൂ​ഷ​യു​ടെ സ​ദ്ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ത്ത ഏ​തു പ്ര​ദേ​ശ​മു​ണ്ട് ഇ​വി​ടെ? അ​വ​രു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ജീ​വ​നും അ​ക്ഷ​ര​വെ​ളി​ച്ച​വും ല​ഭി​ച്ച​വ​രു​ടെ സം​ഖ്യ ല​ക്ഷ​ങ്ങ​ൾ​ക്ക​പ്പു​റ​മാ​ണ്. ചാ​ന​ലു​ക​ളി​ലും പ​ത്ര​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ന​ട​ത്തു​ന്ന പ​രി​ഹാ​സ​ങ്ങ​ൾ ആ​രെ​യാ​വും വേ​ദ​നി​പ്പി​ക്കു​ക? ആ​രാ​ണ് യ​ഥാ​ർ​ഥ ഇ​ര?

പ്ര​തി​ഫ​ലേഛ ​കൂ​ടാ​തെ ജാ​തി​മ​ത പ​രി​ഗ​ണ​ന​യ്ക്ക​പ്പു​റ​ത്ത് രാ​പക​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു സ​ന്യ​സ്ത​രു​ടെ​യും അ​ല്മാ​യ പ്രേ​ഷി​ത​രു​ടെ​യും ത്യാ​ഗം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. ന​ല്ല പ്രാ​യ​ത്തി​ൽ ചോ​ര​യും നീ​രും മ​ജ്ജ​യും മാം​സ​വും മ​റ്റു​ള്ള​വ​രു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​നാ​ഥ​ർ​ക്കും മ​ക്ക​ൾ​ക്കു വേ​ണ്ടാ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്കും വേ​ണ്ടി ചെ​ല​വ​ഴി​ച്ച വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും ജീ​വി​ത സാ​യ​ാഹ്ന​ത്തി​ൽ എ​ന്തെ​ടു​ക്കു​ക​യാ​ണെ​ന്നു നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ? അ​വ​ർ ഒ​രു പ​ന്ത​ലി​ലു​മി​ല്ല. പ്രീ​സ്റ്റ് ഹോ​മു​ക​ളി​ലും സ​ന്യാ​സ ഭ​വ​ന​ങ്ങ​ളി​ലും ഒ​ന്നെ​ഴു​ന്നേ​റ്റു പോ​ലും നി​ല്ക്കാ​നാ​കാ​തെ കി​ട​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. അ​വ​രു​ടെ സ്നേ​ഹ​പ​രി​ലാ​ള​ന​ങ്ങ​ളാ​ൽ ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്ത ആ​രെ​ങ്കി​ലും അ​വ​രെ കാ​ണാ​ൻ പോ​കാ​റു​ണ്ടോ? വാ​ർ​ധ​ക്യ​ത്തി​ലും രോ​ഗ​ത്തി​ലും ക​ഴി​യു​ന്ന വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും ശു​ശ്രൂ​ഷി​ക്കാ​ൻ അ​വ​രി​ൽ ആ​രെ​ങ്കി​ലു​മ​ല്ലാ​തെ ആ​രു​ണ്ട്? അ​വ​രെ​യൊ​ക്കെ കൂ​ട്ട​ത്തോ​ടെ അ​ധി​ക്ഷേ​പി​ക്കു​ന്പോ​ൾ വീ​ണ്ടും ചോ​ദി​ക്കു​ക​യാ​ണ് ആ​രാ​ണ് യ​ഥാ​ർ​ഥ ഇ​ര?

വി​ഷം ക​വി​ത​പോ​ലെ​യും

ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​വി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പ​റ​ഞ്ഞ​ത് കേ​ര​ളം കേ​ട്ടു. ഫാ. ​ബെ​ന​ഡി​ക്റ്റ് ഓ​ണം​കു​ളം അ​ച്ച​നെ ആ​രൊ​ക്കെ​യോ ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ വി​ശു​ദ്ധ​നാ​ക്കു​മാ​യി​രു​ന്നെ​ന്ന്. മു​ന്തി​യ വ​ക്കീ​ലി​നെ പി​ടി​ച്ച് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നൊ​ക്കെ. കു​പ്ര​സി​ദ്ധ​മാ​യ മ​റി​യ​ക്കു​ട്ടി കൊ​ല​ക്കേ​സി​ൽ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ന്നെ​യാ​ണ് അ​ച്ച​ന്‍റെ അ​ടു​ത്തെ​ത്തി സ​ത്യം തു​റ​ന്നു പ​റ​ഞ്ഞ് മാ​പ്പ​പേ​ക്ഷി​ച്ച​ത്. ഒ​രാ​യു​സ് മു​ഴു​വ​ൻ കു​റ്റ​വാ​ളി​യു​ടെ പ​രി​വേ​ഷ​ത്തി​ൽ ക​ഴി​ഞ്ഞ ആ ​മ​നു​ഷ്യ​ൻ അ​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞു. ഇ​തൊ​ക്കെ കേ​ര​ള​ത്തി​ലെ സ​ക​ല മാ​ധ്യ​മ​ങ്ങ​ളി​ലും വ​ന്നു. എ​ന്നി​ട്ടും ഇ​ത്ത​ര​മൊ​രു നു​ണ പ്ര​ചാര​ണം ന​ട​ത്തി​യ​തി​ലൂ​ടെ ക​വി എ​ന്താ​ണ് ഉ​ദ്ദേ​ശി​ച്ച​ത്? അ​ക്ഷ​ര​ങ്ങ​ളി​ല​ല്ലാ​തെ ഉ​ള്ളി​ലെ​ങ്ങും സ​ത്യ​സ​ന്ധ​ത​യോ ധാ​ർ​മി​ക​ത​യോ ഇ​ല്ലാ​ത്ത ക​ള്ള​നാ​ണ​യ​ങ്ങ​ൾ!

പി​ന്നി​ൽ​നി​ന്നു കു​ത്തി​യ​വ​ർ

വീ​ഴ്ച​ക​ളു​ടെ​യും പ്ര​തി​സ​ന്ധി​ക​ളു​ടെ​യും കാ​ല​ത്ത് തി​രു​ത്ത​ലു​ക​ൾ​ക്കു പ​ക​രം പി​ന്നി​ൽ​നി​ന്നു കു​ത്തി​യ​വ​രും ഏ​റെ​യു​ണ്ട്. സ​ഭാ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടാ​ത്തതി​ന്‍റെ പ​രി​ഭ​വ​വും, ഏ​തെ​ങ്കി​ലും വൈ​ദി​ക​ന്‍റെ​യോ ക​ന്യാ​സ്ത്രീ​യു​ടെ​യോ പെ​രു​മാ​റ്റശൈലിയുടെ പേരിൽ പ​ക കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രും, വ്യ​ത്യ​സ്ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ന​സി​ൽ നി​രീ​ശ്വ​ര​ത്വം കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രു​മൊ​ക്കെ അ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​കും.

ഒ​രു പു​സ്ത​ക​ത്തി​ന്‍റെ പെ​രു​മ​യി​ൽ സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​സം​ഭ​വ​മാ​ണെ​ന്നു ക​രു​തി ന​ട​ക്കു​ന്ന ഒ​രു സാ​ഹി​ത്യ​കാ​ര​നെ ഓ​ർ​മി​ക്കാ​തെ വ​യ്യ. സ്വ​ന്തം പു​സ്ത​ക​ത്തി​ൽ മാ​ത്ര​മാ​ണ് അദ്ദേഹത്തിന്‍റെ മൂ​ന്നാം​കി​ട ഭാ​ഷ കു​ത്തി​ക്ക​യ​റ്റാ​തി​രു​ന്ന​ത്. കു​റെ നാ​ളു​ക​ൾ​ക്കു മു​ന്പ് ആ​ർ​ക്കോ കു​ടി​ക്കാ​ൻ ക​ടു​ക്കാ​വെ​ള്ളം ഉ​ണ്ടാ​ക്കി​യ അ​ദ്ദേ​ഹം ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യ​ത് ക​ന്യാ​സ്ത്രീ​ക​ളെ തി​രി​ച്ചു​വി​ളി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു. ആ ​കു​റി​പ്പ് ഇ​ങ്ങ​നെ: "​സ്വ​ന്തം പെ​ണ്‍​മ​ക്ക​ളെ തു​ട​ർ​ന്നും ജീ​വ​നോ​ടെ കാ​ണ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ സ​ഭാ​സ്നേ​ഹം, ക്രി​സ്തു സ്നേ​ഹം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് തി​രു​വ​സ്ത്രം അ​ണി​യി​ച്ചു പ​റ​ഞ്ഞു​വി​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ തി​രി​ച്ചു വി​ളി​ച്ച് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു നി​ർ​ത്തു​ക. തെ​മ്മാ​ടി​ക​ളാ​യ ചി​ല അ​ച്ചന്മാ​ർ​ക്ക് കൂ​ത്താ​ടി ര​സി​ക്കാ​നും കൊ​ന്നു​ത​ള്ളാ​നു​മ​ല്ല ദൈ​വം നി​ങ്ങ​ൾ​ക്കൊ​രു പെ​ണ്‍​കു​ട്ടി​യെ ത​ന്ന​തെ​ന്നു സ്നേ​ഹ​ത്തോ​ടെ ഓ​ർ​മി​ക്കു​ക. സ​ഭ അ​വ​രെ സം​ര​ക്ഷി​ക്കും എ​ന്ന് ആ​ർ​ക്കും ഒ​രു വി​ചാ​ര​വും വേ​ണ്ട. അ​ത് പു​രു​ഷന്മാ​രു​ടെ സ​ഭ​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്.’


എ​ന്താ​യാ​ലും സെ​ബാ​സ്റ്റ്യ​ൻ മ​രോ​ട്ടി​ക്കു​ടി എ​ന്ന​യാ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​നു സാ​ഹി​ത്യ​കാ​ര​ന്‍റെ മ​റു​പ​ടി ക​ണ്ടി​ല്ല. ആ പ്രതികര ണം ഇങ്ങനെയായിരുന്നു. "ഇ​തു​കൂ​ടി പ​റ​യ​ണം സാ​ഹി​ത്യ​കാ​രാ...​പെ​ണ്‍​കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​വ​രെ സ്കൂ​ളി​ൽ അ​യ​യ്ക്കാ​തി​രി​ക്ക​ട്ടെ, ഒ​റ്റ​യ്ക്കു പു​റ​ത്തു​വി​ടാ​തി​രി​ക്ക​ട്ടെ, അ​ന്പ​ല​ത്തി​ലും മ​ദ്ര​സ​ക​ളി​ലും വി​ടാ​തി​രി​ക്ക​ട്ടെ, ബ​ന്ധു​വീ​ടു​ക​ളി​ൽ വി​ടാ​തി​രി​ക്ക​ട്ടെ, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​യ​യ്ക്കാ​തി​രി​ക്ക​ട്ടെ, രാ​ത്രി​യാ​ത്ര​ക​ൾ​ക്ക് അ​യ​യ്ക്കാ​തി​രി​ക്ക​ട്ടെ, വി​നോ​ദ​യാ​ത്ര​ക​ളി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്ക​ട്ടെ, അ​ന്യ​ന​ഗ​ര​ങ്ങ​ളി​ൽ പ​ഠി​ക്കാ​ൻ അ​യ​യ്ക്കാ​തി​രി​ക്ക​ട്ടെ. ഇ​തി​ലും പ്ര​ധാ​ന​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള​വ​ർ മ​ദ്യ​പാ​നി​ക​ളാ​യ പി​താ​ക്കന്മാ​രും സ​ഹോ​ദ​രന്മാ​രും ബ​ന്ധു​ക്ക​ളു​മു​ള്ള​പ്പോ​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽ​നി​ന്ന് അ​ക​റ്റി നി​ർ​ത്ത​ട്ടെ.’

മ​റ്റൊ​രു മ​റു​പ​ടി: "താ​ങ്ക​ളു​ടെ ആ​ടു​ജീ​വി​തം എ​ന്ന ക​ഥ വാ​യി​ച്ച​തി​ൽ​പി​ന്നെ ഗ​ൾ​ഫി​ലെ മ​ല​യാ​ളി​ക​ളെ​ല്ലാം തി​രി​ച്ചു പോ​ന്ന​തു​പോ​ലെ. അ​ല്ലേ സാ​റേ.'

എ​ന്താ​യാ​ലും സാ​റി​ന് ഇ​തി​നൊ​ന്നും ഉ​ത്ത​ര​മി​ല്ല. ഈ ​മ​നു​ഷ്യ​ന്‍റെ വി​ശു​ദ്ധ നാ​ട് യാ​ത്ര വാ​യി​ച്ച് അ​ന്പ​ര​ന്നു​പോ​യി​ട്ടു​ണ്ട്. അ​വി​ടെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യെ പു​ല​ഭ്യം പ​റ​യാ​നാ​ണ് മു​ക്കാ​ൽ​പ​ങ്കും പേ​ജു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ തെ​റ്റു​ക​ൾ, കു​രി​ശു​യു​ദ്ധ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വി​ഷ​യം. വി​ശു​ദ്ധ​നാ​ട്ടി​ലും വി​ഷം മാ​ത്രം കാ​ണു​ന്ന​വ​ൻ. വി​ശു​ദ്ധ നാ​ട് തീ​ർ​ഥാ​ട​ന​ത്തി​നു പോ​കാ​തെ വീ​ട്ടി​ലി​രു​ന്നാ​ലും എ​ഴു​താ​വു​ന്ന​ത​ല്ലേ​യു​ള്ളു അ​തൊ​ക്കെ. ഉ​ദ്ദേ​ശ്യം വ്യ​ക്തം. സ​ഭ​യു​ടെ നെ​ഞ്ച​ത്ത്...

മനുഷ്യാവകാശം ഇങ്ങനെയും

ക​ത്തോ​ലി​ക്കാ ക​ന്യാ​സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണം ജീ​വി​ത വ്ര​ത​മാ​യി എ​ടു​ത്തി​രി​ക്കു​ന്ന മ​റ്റൊ​രു നീ​തിനാ​യ​ക​നെ​യും കു​റെ​നാ​ൾ​കൂ​ടി ചാ​ന​ലി​ൽ ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക​ത്തോ​ലി​ക്കാ ക​ന്യാ​സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മേ മ​നു​ഷ്യാ​വ​കാ​ശം ഉ​ള്ളു എ​ന്നു ക​രു​തു​ന്ന​തു​കൊ​ണ്ടാ​വാം മ​റ്റാ​രു​ടെ​യും കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം ഇ​ട​പെ​ടാ​റി​ല്ല. എ​ന്താ​യാ​ലും മ​റ്റു​ള്ള​വ​ർ​ക്കു ന​ട​പ്പാ​ക്കി​ക്കൊ​ടു​ത്ത നീ​തി സ്വ​ന്തം അ​പ്പ​നു കൊ​ടു​ക്കാ​ൻ ഇ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​നും ജീ​വി​താ​ന്ത്യ​ത്തി​ൽ സം​ര​ക്ഷ​ണം ന​ല്കാ​ൻ സ​ഭ​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ത​ന്നെ വേ​ണ്ടി​വ​ന്നു. എ​ന്താ​ല്ലേ?

മാ​പ്പു പ​റ​യു​ന്ന സ​ഭ

മാ​ർ​പാ​പ്പ പ​ല​യി​ട​ത്തും​പോ​യി മാ​പ്പു പ​റ​ഞ്ഞു​വ​ന്ന​താ​ണ് ഇ​പ്പോ​ൾ ചി​ല​രു​ടെ തു​രു​പ്പു​ചീ​ട്ട്. സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തും അ​തു പ​റ​യു​ന്നു. വൈ​ദി​കരു​ടെ പാ​പ​ങ്ങ​ൾ​ക്കു ക്ഷ​മ പ​റ​യാ​ൻ മാ​ർ​പാ​പ്പ ഓ​ടി ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ചി​ല​രു​ടെ പ​രി​ഹാ​സം. ശ​രി​യാ​ണ്. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ വ​ന്നു​പോ​യ തെ​റ്റു​ക​ൾ​ക്ക് മാ​ർ​പാ​പ്പ ലോ​ക​ത്തോ​ടു മാ​പ്പു പ​റ​ഞ്ഞി​ട്ടു​ണ്ട്. ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മൊ​ത്തം മ​ഹാ​പാ​പി​ക​ളും ബാ​ക്കി​യെ​ല്ലാ​യി​ട​ത്തും പു​ണ്യാ​ത്മാ​ക്ക​ളു​മാ​യ​തു​കൊ​ണ്ടാ​ണ് ഈ ​ക്ഷ​മ പ​റ​ച്ചി​ൽ എ​ന്നു ചി​ല​രൊ​ക്കെ ചി​ന്തി​ച്ചു​വ​ശാ​യി​രി​ക്കു​ന്നു. ത​ന്‍റെ സ​മൂ​ഹ​ത്തി​ൽ പെ​ട്ട​വ​ർ ചെ​യ്ത തെ​റ്റി​ന് പൊ​തു സ​മൂ​ഹ​ത്തി​ൽ മാ​പ്പു പ​റ​യാ​ൻ ഏ​തൊ​ക്കെ സ​മൂ​ഹം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടു​ണ്ട് രാ​ഷ്‌ട്രീ​യ​ക്കാ​രു​ടെ കാ​ര്യം പോ​ക​ട്ടെ. ഏ​തു മ​ത​നേ​താ​വാ​ണ് അ​തി​നു ത​യാ​റാ​യി​ട്ടു​ള്ള​ത്. അ​തോ ലോ​ക​ത്ത് ക​ത്തോ​ലി​ക്ക​ർ അ​ല്ലാ​ത്ത​വ​രൊ​ന്നും തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണോ?

തു​ർ​ക്കി​യി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യി​രു​ന്ന അ​ഡാ​ന​യി​ൽ 1909 ഏ​പ്രി​ലി​ൽ 30,000 ക്രി​സ്ത്യാ​നി​ക​ളെ​യാ​ണ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ത്. 1914നും 1924​നും ഇ​ട​യ്ക്ക് ഓ​ട്ടോ​മ​ൻ തു​ർ​ക്കി​ക​ളു​ടെ ഭ​ര​ണ​കാ​ല​ത്തു ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യെ​ക്കു​റി​ച്ചു നി​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ടോ മാ​ധ്യ​മ ശി​ഖ​ണ്ഡി​ക​ളേ? 15 ല​ക്ഷം പേ​രെ​യാ​ണ് വം​ശ​ഹ​ത്യ​ക്ക് ഇ​ര​യാ​ക്കി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ക്രി​സ്ത്യാ​നി​ക​ളെ ക​ഴു​ത്ത​റ​ത്തും വെ​ടി​വ​ച്ചും ബോം​ബി​ട്ടും കൊ​ന്നു ത​ള്ളു​ന്ന​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ത​ന്നെ ഒ​ഡീഷ​യി​ലെ കാന്ധ​മാ​ലി​ലും ഉ​ത്ത​രേ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്ര​യോ ക്രി​സ്ത്യാ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​രെ​ങ്കി​ലും മാ​പ്പു പ​റ​ഞ്ഞോ? നി​ങ്ങ​ളു​ടെ എ​ത്ര അ​ന്തി​ച്ച​ർ​ച്ച​ക​ൾ അ​തി​നാ​യി മാ​റ്റി​വ​ച്ചു? മേ​ല്പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി​ട്ടു​ള്ള പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ നി​ല​വി​ളി​ക്കും വ​ധി​ക്ക​പ്പെ​ട്ട വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​മൊ​ന്നും അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ലേ ​മ​നു​ഷ്യാ​വ​കാ​ശ​ം‍? അ​വ​രോ​ട് ഈ ​ദി​വ​സം വ​രെ ഏ​തെ​ങ്കി​ലും ആ​ധ്യാ​ത്മി​ക നേ​താ​വ് മാ​പ്പു പ​റ​ഞ്ഞി​ട്ടു​ണ്ടോ?

വി​ദ്വേ​ഷ വ്യാ​പാ​രി​ക​ളേ നി​ങ്ങ​ൾ​ക്കു തെ​റ്റി​പ്പോ​യി. ഇ​ത് ഒ​രു സം​സ്കാ​ര​മാ​ണ്. മാ​പ്പു പ​റ​ഞ്ഞും മാ​പ്പു കൊ​ടു​ത്തു​മാ​ണ് സ​ഭ സ​ഹ​സ്രാ​ബ്ദ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന​ത്. ഞ​ങ്ങ​ളു​ടെ ക​ട​ക്കാ​രോ​ടു ഞ​ങ്ങ​ൾ ക്ഷ​മിക്കു​ന്ന​തു​പോ​ലെ ഞ​ങ്ങ​ളു​ടെ ക​ട​ങ്ങ​ൾ ഞ​ങ്ങ​ളോ​ടും ക്ഷ​മി​ക്ക​ണ​മേ എ​ന്നാണ് ഓ​രോ ക്രൈ​സ്ത​വ​നും ദിവസത്തിൽ പ​ല ത​വ​ണ പ്രാ​ർ​ഥി​ക്കു​ന്നത്.

സി​സ്റ്റ​ർ റാ​ണി മ​രി​യ​യെ ഇ​ൻ​ഡോ​റി​ൽ ബ​സി​ൽ​നി​ന്നി​റ​ക്കി വെ​ട്ടി​ക്കൊ​ന്ന​വ​ർ​ക്കു മാ​താ​പി​താ​ക്ക​ൾ മാ​പ്പു കൊ​ടു​ത്ത​തും ഈ ​സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കൊ​ല​യാ​ളി മാ​പ്പു​ചോ​ദി​ച്ച് വ​ന്ന​പ്പോ​ള​ല്ല സി​സ്റ്റ​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ മാ​പ്പു​കൊ​ടു​ത്ത​തും സ്വ​ന്തം വീ​ട്ടി​ൽ സ്വീ​ക​രി​ച്ച​തും. കൊ​ല​യാ​ളി​യെ അ​ങ്ങോ​ട്ടു​ചെ​ന്ന് ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​പ്പു കൊ​ടു​ക്കു​ക​യും മ​നു​ഷ്യ​രാ​ശി​യെ ഒ​ന്നാ​യി​ക്ക​ണ്ട് സ്വ​ന്തം സ​മു​ദാ​യ​ത്തി​ലും സം​ഘ​ട​ന​ക​ളി​ലും അ​തു ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു പ​ക​രം മാ​ർ​പാ​പ്പ മാ​പ്പു​പ​റഞ്ഞ​തി​നു പ​രി​ഹ​സി​ച്ചു ന​ട​ക്കു​ന്ന​വ​രോ​ട് എ​ന്തു പ​റ​യാ​ൻ? നി​ങ്ങ​ൾ​ക്കും ത​ന്നി​രി​ക്കു​ന്നു മാ​പ്പ്.

ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടാ​കും സ​ഭ

ഇ​തി​ലൂ​ടെ​യൊ​ക്കെ സ​ഭ​യെ അ​വ​ഹേ​ളി​ക്കാം പ​ക്ഷേ, ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ല. അ​തു പ​ണി​യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് പാ​റ​മേ​ലാ​ണ്. മാ​ധ്യ​മ​ക്കൊ​ടു​ങ്കാ​റ്റു വീ​ശി​യാ​ലും അ​പ​വാ​ദ​പ്പെ​രു​മ​ഴ പെ​യ്താ​ലും ഇ​തി​ന്‍റെ പ​ട​വി​ലു​ള്ള​വ​ന്‍റെ ശ​ക്തി​ക്കു മു​ന്നി​ൽ അ​ട​ങ്ങി​ക്കൊ​ള്ളും. ഇ​ൻ​ഡോ​റി​ലെ റാ​ണി മ​രി​യ കൊ​ല്ല​പ്പെ​ട്ട​പ്പോ​ഴും ഒ​ഡീഷ​യി​ൽ ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ചു​ട്ടു​കൊ​ന്ന​പ്പോ​ഴും കാ​ന്ധ​മാ​ലി​ൽ ക്രൈ​സ്ത​വ​രെ കൂ​ട്ട​മാ​യി കൊ​ന്നൊ​ടു​ക്കി​യ​പ്പോ​ഴും ഒ​ന്നും അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് തെരുവിലിറങ്ങാത്തവർ ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​തു​ക​ണ്ട് ഇ​ത്ര​യും പ​റ​ഞ്ഞെ​ന്നേ​യു​ള്ളൂ. സ​ഭ ഇ​വി​ടെ​യു​ണ്ടാ​കും. നി​ങ്ങ​ളു​ടെ വേ​ദ​ന​ക​ളി​ൽ സ​ഹാ​യ​മാ​കാ​ൻ, നി​ങ്ങ​ളു​ടെ മ​ക്ക​ളെ അ​ക്ഷ​രം പ​ഠി​പ്പി​ക്കാ​ൻ, മ​ടു​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ അ​ന്ന​മൂ​ട്ടാ​ൻ, ബു​ദ്ധി​സ്ഥി​ര​ത​യി​ല്ലാ​ത്ത കു​ഞ്ഞു​ങ്ങ​ളെ സ്നേ​ഹി​ച്ചു​വ​ള​ർ​ത്താ​ൻ, അ​നാ​ഥ​രോ​ടു ഞ​ങ്ങ​ളു​ണ്ടെ​ന്നു പ​റ​യാ​ൻ. മ​ര​ണാ​സ​ന്ന​രെ മ​ടി​യി​ൽ കി​ട​ത്താ​ൻ ഞ​ങ്ങ​ളു​ണ്ട്. മാ​ധ്യ​മ​ങ്ങ​ളും ശ​ത്രു​ക്ക​ളും പ​റ​യു​ന്ന​തു​കേ​ട്ട് വി​കാ​ര​മി​ള​കി ട്രോ​ളു​ക​ളി​ട്ടു മ​ടു​ക്കു​ന്പോ​ൾ വ​രി​ക.

ഈ ​സ​ഭ ഇ​വി​ടെത്ത​ന്നെ​യു​ണ്ടാ​കും. ക്ഷ​മി​ക്കാ​നും ക്ഷമ ചോദിക്കാനും സ്നേ​ഹി​ക്കാ​നും ത​യാ​റാ​യി.

വായാടികളിൽനിന്നാണ് ഞാൻ നിശബ്ദതയെക്കുറിച്ച് അറിഞ്ഞത്. അസഹിഷ്ണുക്കളിൽനിന്നു സഹിഷ്ണുതയും പഠിച്ചു. കാരുണ്യമില്ലാത്തവർ എന്നെ കരുണയുടെ വില പഠിപ്പിച്ചു. ഹാ, കഷ്ടം ! ആ ഗുരുക്കന്മാരോടാണല്ലോ ഞാൻ നന്ദികേടു കാണിച്ചിരിക്കുന്നത്.
-ഖലീൽ ജിബ്രാൻ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.