ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഭ​ക്ഷ്യ​വി​ഭ​വ​ങ്ങളുമായി തലശേരി അതിരൂപതയും പാലക്കാട് രൂപതയും
ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യും പാ​ല​ക്കാ​ട് രൂ​പ​ത​യും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​യെ​ത്തി. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ നി​ന്ന് ഒ​ന്പ​ത് ട​ണ്‍ അ​രി, ഒ​രു ട​ണ്‍ പ​യ​ർ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് എ​ത്തി​യ​ത്.

ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി നി​ര​പ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളെ​ത്തി​ച്ച​ത്.

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​രും എ​ത്തി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ നി​ന്ന് ഒ​രു ലോ​ഡ് വാ​ഴ​ക്കു​ല​യാ​ണ് എ​ത്തി​ച്ച​ത്.


സം​ഘം ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​രി​ത​മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​ർ വി​ഭ​വ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ബെ​ന്നി ചി​റ​യി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.