ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
സജീവ സാന്നിധ്യമായി ചങ്ങനാശേരി അതിരൂപത
ച​ങ്ങ​നാ​ശേ​രി: വെ​ള്ള​പ്പൊ​ക്ക ദു​രി​ത മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത. ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വി​ത​ര​ണം ചെ​യ്ത​തു​ൾ​പ്പെ​ടെ ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​ക​ള​നു​ഭ​വ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ന​ട​പ്പാ​ക്കി​യ​ത്.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​രി​ഷ് ഹാ​ളു​ക​ളും സ്കൂ​ളു​ക​ളും ക്യാ​ന്പു​ക​ൾ​ക്കാ​യും ആ​ഹാ​രം പാ​​കം ചെ​യ്യു​ന്ന​തി​നു​മാ​യി തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച മാ​ർ പെ​രു​ന്തോ​ട്ടം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. അ​ടു​ത്ത ഞാ​യ​റാ​ഴ്ച അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന മ​ധ്യേ സ്വീ​ക​രി​ക്കു​ന്ന സ്തോ​ത്ര​ക്കാ​ഴ്ച ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​ർ ഒ​രാ​ഴ്ച​ത്തെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി വെ​ള്ള​പ്പൊ​ക്ക​മേ​ഖ​ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​വ​രി​ക​യാ​ണ്.


വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍.​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മോ​ണ്‍.​മാ​ണി പു​തി​യി​ടം, മോ​ണ്‍.​ഫി​ലി​ഫ്സ് വ​ട​ക്കേ​ക്ക​ളം, മോ​ണ്‍.​തോ​മ​സ് പാ​ടി​യ​ത്ത്, ചാ​ൻ​സ​ല​ർ റ​വ.​ഡോ.​ഐ​സ​ക് ആ​ല​ഞ്ചേ​രി തു​ട​ങ്ങി​യ​വ​രും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ ഫി​ലി​പ്പ് ത​യ്യി​ൽ, ഹൗ​സ് പ്രെ​ാക്യു​റേ​റ്റ​ർ ഫാ.​റോ​ജ​ൻ പു​ര​യ്ക്ക​ൽ എ​ന്നി​വ​രും സ​ജീ​വ​മാ​യി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ണ്ട്.

പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി, ച​ന്പ​ക്കു​ളം ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​കു​ളം, എ​ട​ത്വ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ മ​ണ​ക്കു​ന്നേ​ൽ, ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​രും കു​ട്ട​നാ​ട്ടി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​രും സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ദു​രി​ത​മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ബെ​ന്നി ചി​റ​യി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.