ജി​ല്ല​യി​ൽ ദു​രി​ത​ബാ​ധി​തരാ​യി അ​ര​ല​ക്ഷം പേ​ർ, 231 ക്യാ​ന്പു​ക​ൾ
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 231 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ഈ ​ക്യാ​ന്പു​ക​ളി​ൽ 13076 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി.
ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 52,603 പേ​ർ അ​ഭ​യം തേ​ടി​യി​ട്ടു​ണ്ട്. ഏ​റെ മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന കു​ട്ട​നാ​ട്ടി​ൽ മാ​ത്രം 375 ഗ്രു​വ​ൽ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ട​നാ​ട് 22,120 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം തു​റ​ന്ന ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​സ്. സ്വ​ർ​ണ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട്രേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
അ​ന്പ​ല​പ്പു​ഴ​യി​ൽ 66 ക്യാ​ന്പും മാ​വേ​ലി​ക്ക​ര​യി​ൽ അ​ഞ്ചും ചേ​ർ​ത്ത​ല​യി​ൽ 38ഉം ​കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 76 ഉം ​ചെ​ങ്ങ​ന്നൂ​രി​ൽ 46 ഉം ​ക്യാ​ന്പു​ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന്പ​ല​പ്പു​ഴ​യി​ൽ ക്യാ​ന്പു​ക​ളി​ൽ 3731 കു​ടും​ബ​ങ്ങ​ളി​ലെ 16,453 പേ​ർ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി. മാ​വേ​ലി​ക്ക​ര​യി​ൽ ക്യാ​ന്പി​ൽ 200 കു​ടും​ബ​ങ്ങ​ളി​ലെ 638 പേ​ർ ക്യാ​ന്പി​ലു​ണ്ട്.

ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ 2008 കു​ടും​ബ​ങ്ങ​ളി​ലാ​യി 7496 പേ​ർ ക്യ​ന്പി​ലു​ണ്ട്. കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 5868 കു​ടും​ബ​ങ്ങ​ളി​ലാ​യി 23416 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ 1269 കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ലു​ണ്ട്. 4600 പേ​രാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ ക്യാ​ന്പി​ൽ. ജി​ല്ല​യി​ൽ ആ​ക​മാ​നം ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ദു​രി​ത​ബാ​ധി​ത​രാ​യി വി​വി​ധ സ​ർ​ക്കാ​ർ ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. കാ​യം​കു​ളം കി​ഴ​ക്ക് മേ​നാ​ത്തേ​രി വാ​ർ​ഡ് 28ൽ 11 ​കെ.​വി.​ലൈ​നി​ൽ വീ​ണ മ​രം ഫ​യ​ർ ഫോ​ഴ്സും റ​വ​ന്യൂ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു​മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.