ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
തുന്പയുടെ മനംനിറച്ചു പുത്തൻകൊരട്ടിയും
കാ​ഞ്ഞി​ര​പ്പ​ള്ളി: ഒാ​ഖി ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യി പു​ത്ത​ൻ​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യും. ക്രി​​സ്മ​​സ് ആ​​ലോ​​ഷ​​ങ്ങ​​ൾ വെ​​ട്ടി​​ച്ചു​​രു​​ക്കി​ പു​​ത്ത​​ൻ കൊ​​ര​​ട്ടി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ പ​​ങ്കു​​വ​ച്ച​​പ്പോ​​ൾ സ്വ​​രു​​ക്കൂ​​ട്ടി​​യ​​ത് 3,29,101 രൂ​​പ.

വി​​കാ​​രി ഫാ. ​വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​റ​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ ഓ​​ഖി ബാ​ധി​ത തി​​രു​​വ​​ന​​ന്ത​​പു​​രം തു​​മ്പ ക​​ട​​പ്പു​​റ​​ത്തെ​​ത്തി​ തു​ക കൈ​മാ​റി. തു​​ക​​യു​​ടെ ഒ​​രു ഭാ​​ഗം ദു​​ര​​ന്ത​​ബാ​​ധി​​ത​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​ത്തി​നാ​യി തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യ​​ത്തി​നു കൈ​​മാ​​റി. ശേ​​ഷി​​ച്ച തു​​ക​യ്ക്ക് തു​​മ്പ​​യി​​ലെ ഇ​​രു​​ന്നൂ​​റി​​ൽ​​പ്പ​​രം കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു ഭ​​ക്ഷ്യ​കി​​റ്റു​​ക​​ളും ന​​ൽ​​കി.


അ​​രി​​യും പ​​ല വ്യ​​ഞ്ജ​​ന സാ​​ധ​​ന​​ങ്ങ​​ളും അ​​ട​​ങ്ങു​​ന്ന കി​​റ്റു​​ക​​ൾ തു​​മ്പ സെ​​ന്‍റ് ജോ​​ൺ ദ് ​​ബാ​​പ്റ്റി​​സ്റ്റ് പ​​ള്ളി വി​​കാ​​രി ഫാ. ​​ആ​‌​ഷ്‌​ലി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ വി​​ത​​ര​​ണം​ചെ​​യ്തു. 30 അം​​ഗ സം​​ഘം ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​ച്ച​വ​​രു​​ടെ​​യും കാ​​ണാ​​താ​​യ​​വ​​രു​​ടെ​​യും കു​​ടും​​ബ​​ങ്ങ​ളെ സ​​ന്ദ​​ർ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.