അടുത്ത ഞായറാഴ്ചത്തെ സ്തോത്രക്കാഴ്ച ദുരിതാശ്വാസത്തിന്: മാർ പെരുന്തോട്ടം
Monday, July 23, 2018 2:41 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ ദുരിതബാധിതമല്ലാത്ത ഇടവകകളിലെ അടുത്ത ഞായറാഴ്ചത്തെ വിശുദ്ധ കുർബാന മധ്യേയുള്ള സ്തോത്രക്കാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഇടവക വികാരിമാർക്കു നൽകി. വെള്ളപ്പൊക്കത്തിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ ആയിരക്കണക്കിന് ആളുകൾ കടുത്ത ദുരിതത്തിലും ദാരിദ്ര്യത്തിലുമാണ്.
പലരുടെയും വീടുകൾക്കും ഉപകരണങ്ങൾക്കും നാശം നേരിട്ടു. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും ഒരേ മനസോടെ രംഗത്തിറങ്ങണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.