നി​​പ്പാ ഭീ​ക​ര​ൻ, പെ​​ട്രോ​​ൾ വൈ​​റ​​സ് കൊ​ടും​ഭീ​​ക​​ര​​ൻ!
കൂ​​ടെ കി​​ട​​ക്കു​​ന്ന​​വ​​ന​​ല്ലേ രാ​​പ്പ​​നി അ​​റി​​യൂ... ഈ ​​പ​​ഴ​​ഞ്ചൊ​​ല്ല് ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും കേ​​ൾ​​ക്കാ​​ത്ത മ​​ല​​യാ​​ളി​​ക​​ൾ കു​​റ​​വാ​​യി​​രി​​ക്കും... രാ​​ഷ്‌​ട്രീ​​യപ്പ​​നി​​യു​​ള്ള​​വ​​രും പ​​ണി ഇ​​ല്ലാ​​ത്ത​​വ​​രു​​മാ​​യ ന​​മ്മു​​ടെ രാ​​ഷ്‌​ട്രീ​യ​​ക്കാ​​രി​​ൽ പ​​ല​​രും ഇ​​ട​​യ്ക്കി​​ടെ ഈ ​​രാ​​പ്പ​​നി എ​​ടു​​ത്തു പ്ര​​യോ​​ഗി​​ക്കാ​​റു​​മു​​ണ്ട്. ഇ​​തി​​ൽ​​നി​​ന്ന് ഒ​​രു കാ​​ര്യം മ​​ന​​സി​​ലാ​​ക്കാം, പ​​നി​​യും രാ​​പ്പ​​നി​​യു​​മൊ​​ക്കെ പ​​ണ്ടേ ഈ ​​നാ​​ട്ടു​​കാ​​രു​​ടെ ഇ​​ഷ്ട​​വി​​ഷ​​യ​​മാ​​ണ്. വ​​ലി​​യ പ്ര​​ശ്ന​​ക്കാ​​ര​​ൻ അ​​ല്ലാ​​ത്ത​​തി​​നാ​​ൽ രോ​​ഗ​​ങ്ങ​​ളി​​ൽ പ​​നി​​യോ​​ട് ഒ​​രി​​ഷ്ടം മ​​ല​​യാ​​ളി​​ക്കു​​ണ്ടോ​​യെ​​ന്നുപോ​​ലും സം​​ശ​​യി​​ക്കാം. സ്വ​​സ്ഥ​​മാ​​യി വീ​​ട്ടി​​ലി​​രി​​ക്കാ​​ൻ ഏ​​റ്റ​​വും ന​​ല്ല​​ത് ഹ​​ർ​​ത്താ​​ൽ ആ​​ണ്, അ​​തു ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ പ​​നി​​യോ​​ളം പ​​റ്റി​​യ സം​​ഭ​​വ​​മി​​ല്ലെ​​ന്നാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പ​​ക്ഷം.
ല​​വ് ലെ​​റ്റ​​റു​​ക​​ളി​​ൽ "ഐ ​​ല​​വ് യു’ ​​എ​​ന്നെ​​ഴു​​തു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ പ​​നി​​യാ​​ണെ​​ന്ന് മ​​ല​​യാ​​ളി ലീ​​വ് ലെ​​റ്റ​​റു​​ക​​ളി​​ൽ കു​​റി​​ച്ചി​​ട്ടു​​ണ്ടാ​​വ​​ണം. ജ​​ല​​വും ജ​​ല​​ദോ​​ഷ​​വു​​മാ​​യു​​ള്ള അ​​തേ അ​​ടു​​പ്പം മ​​നു​​ഷ്യ​​നും പ​​നി​​യും ത​​മ്മി​​ലു​​ണ്ടെ​​ന്നു ചു​​രു​​ക്കം.

ഇ​​ങ്ങ​​നെ നാ​​ട്ടി​​ൽ സ​​മാ​​ധാ​​ന​​ത്തോ​​ടെ വി​​ല​​സി​​യി​​രു​​ന്ന പ​​നി​​ക്ക് ഇ​​പ്പോ​​ൾ പേ​​രു​​ദോ​​ഷം കാ​​ര​​ണം പു​​റ​​ത്തി​​റ​​ങ്ങാ​​ൻ പ​​റ്റു​​ന്നി​​ല്ല.

പ​​നി​​ക്കു മാ​​ന​​ക്കേ​​ടു​​ണ്ടാ​​ക്കാ​​ൻ എ​​ത്തി​​യ അ​​ഞ്ചാം പ​​നി​​യെ​​യും മ​​ല​​ന്പ​​നി​​യെ​​യു​​മൊ​​ക്കെ ന​​മ്മ​​ൾ പി​​ടി​​ച്ചു​​കെ​​ട്ടി നാ​​ടു​​ക​​ട​​ത്തി. എ​​ന്നാ​​ൽ, അ​​തി​​നു പി​​ന്നാ​​ലെ വ​​ന്ന​​വ​​ർ അ​​ത്ര പെ​​ട്ടെ​​ന്നു സ്ഥ​​ലം​​വി​​ടാ​​ൻ ത​​യാ​​റ​​ല്ലാ​​യി​​രു​​ന്നു. എ​​ലി​​പ്പ​​നി, പ​​ക​​ർ​​ച്ച​​പ്പ​​നി, ത​​ക്കാ​​ളി തു​​ട​​ങ്ങി​​യ ലോ​​ക്ക​​ലു​​ക​​ളും പ​​ക്ഷി​​പ്പ​​നി, എ​​ച്ച്1​​എ​​ൻ1, ചി​​ക്കു​​ൻ​​ഗു​​നി​​യ തു​​ട​​ങ്ങി​​യ പ​​രി​​ഷ്കാ​​രി​​ക​​ളും ഡെ​​ങ്കി, മ​​ങ്കി തു​​ട​​ങ്ങി​​യ ഭീ​​ക​​ര​ന്മാ​​രും നാ​​ട്ടി​​ൽ ചു​​റ്റി​​ക്ക​​റ​​ങ്ങി സാ​​ദ​​പ​​നി​​യെ നാ​​റ്റി​​ച്ചു.

പ​​നി​​യാ​​ണെ​​ന്നും പ​​റ​​ഞ്ഞ് ഒ​​രു വീ​​ട്ടി​​ലേ​​ക്കും എ​​ത്തി​​നോ​​ക്കാ​​ൻ പ​​റ്റാ​​ത്ത സ്ഥി​​തി​​യാ​​യി. അ​​ങ്ങ​​നെ പ​​നി​​യാ​​കെ ക്ഷീ​​ണ​​ത്തി​​ൽ നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് ദാ ​​വ​​രു​​ന്നു, നി​​പ്പാ എ​​ന്നൊ​​രു മൂ​​ത്താ​​പ്പ! മ​​ലേ​​ഷ്യ​​യി​​ൽ​​നി​​ന്നു വ​​രി​​ക​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ മ​​ര്യാ​​ദ​​ക്കാ​​ര​​നാ​​യി​​രി​​ക്കു​​മെ​​ന്നു ക​​രു​​തി വ​​വ്വാ​​ൽ ഫാ​​മി​​ലി​​യാ​​ണ് കോ​​ഴി​​ക്കോ​​ട്ടേ​​ക്കു കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത​​ത്രേ. എ​​ന്നാ​​ൽ, വ​​ന്ന​​പാ​​ടെ കൈ​​യി​​ൽ കി​​ട്ടി​​യ​​വ​​രെ​​യൊ​​ക്കെ ശ​​രി​​യാ​​ക്കി. നി​​പ്പാ വൈ​​റ​​സ് എ​​ന്നു കേ​​ട്ടാ​​ൽ അ​​പ്പോ​​ഴേ ത​​ടി​​ത​​പ്പു​​ന്ന സ്ഥി​​തി​​യാ​​യി. സാ​​ദാ വൈ​​റ​​ൽ പ​​നി​​ക്കാ​​രെ​​പ്പോ​​ലും നാ​​ട്ടു​​കാ​​ർ സം​​ശ​​യ​​ത്തോ​​ടെ നോ​​ക്കി​​ത്തു​​ട​​ങ്ങി. പ​​നി​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞു പ​​ല​​പ്പോ​​ഴും നാ​​ട്ടു​​കാ​​രെ പ​​റ്റി​​ച്ചി​​രു​​ന്ന​​വ​​രാ​​ണ് ശ​​രി​​ക്കും കെ​​ണി​​യി​​ലാ​​യ​​ത്. ഇ​​പ്പോ​​ൾ പ​​നി​​യാ​​ണെ​​ന്നെ​​ങ്ങാ​​നും പ​​റ​​ഞ്ഞാ​​ൽ പി​​ന്നെ പ​​ണി​​യാ​​യ​​തു ത​​ന്നെ. നാ​​ട്ടു​​കാ​​രു​​ടെ കാ​​ര്യം പോ​​ട്ടെ, വീ​​ട്ടു​​കാ​​ർ പോ​​ലും തി​​രി​​ഞ്ഞു​​നോ​​ക്ക​​ണ​​മെ​​ന്നി​​ല്ല!


ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും ഇ​​ന്നു നാ​​ട്ടു​​കാ​​രെ ഏ​​റ്റ​​വും വി​​റ​​പ്പി​​ക്കു​​ന്ന​​ത് ഈ ​​നി​​പ്പാ വൈ​​റ​​സ് അ​​ല്ല, പോ​​ക്ക​​റ്റി​​ലൂ​​ടെ അ​​ള്ളി​​പ്പി​​ടി​​ച്ചു മു​​ക​​ളി​​ലേ​​ക്കു ക​​യ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന "പെ​​ട്രോ​​ൾ​​വൈ​​റ​​സ്’ ആ​​ണ്! നി​​പ്പാ മ​​നു​​ഷ്യ​​നെ പെ​​ട്ടെ​​ന്നു കൊ​​ല്ലു​​ന്പോ​​ൾ ഈ ​​പെ​​ട്രോ​​ൾ വൈ​​റ​​സ് മ​​നു​​ഷ്യ​​നെ ഇ​​ഞ്ചി​​ഞ്ചാ​​യും കി​​ലോ​​മീ​​റ്റ​​ർ കി​​ലോ​​മീ​​റ്റ​​റാ​​യു​​മാ​​ണ് കൊ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് മ​​ര​​ണ​​ത്തി​​ന്‍റെ ക​​ണ​​ക്ക് ആ​​രും പ​​ട്ടി​​ക​​യാ​​ക്കു​​ന്നി​​ല്ലെ​​ന്നു മാ​​ത്രം. നി​​പ്പാ​​യെ ത​​ട​​യാ​​ൻ സു​​ര​​ക്ഷാ​​വ​​സ്ത്ര​​ങ്ങ​​ൾ ധ​​രി​​ച്ചാ​​ൽ മ​​തി​​യെ​​ന്നാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്ന​​ത്. പ​​ക്ഷേ, പ​​ല​​ വേ​​ഷം കെ​​ട്ടി​​യി​​ട്ടും ഈ ​​പെ​​ട്രോ​​ൾ​​ വൈ​​റ​​സി​​നെ പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ നാ​​ട്ടു​​കാ​​ർ​​ക്കു ക​​ഴി​​യു​​ന്നി​​ല്ല. നി​​പ്പാ​​യെ​​ന്നു കേ​​ട്ട​​പ്പോ​​ൾ​​ത്ത​​ന്നെ സ​​ർ​​വ​​സ​​ന്നാ​​ഹ​​വു​​മാ​​യി കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു വി​​ദ​​ഗ്ധ​​ർ പ​​റ​​ന്നെ​​ത്തി. വൈ​​റ​​സി​​നെ പി​​ടി​​ച്ചു​​കെ​​ട്ടാ​​ൻ ത​​ന്ത്ര​​ങ്ങ​​ളൊ​​രു​​ക്കി. അ​​തേ​​സ​​മ​​യം, ഇ​​തേ ജ​​നം, പെ​​ട്രോ​​ൾ​​വൈ​​റ​​സി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ല​​വി​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് ആ​​ഴ്ച​​ക​​ൾ കു​​റെ​​യാ​​യി. പ​​ക്ഷേ, ഈ ​​നി​​ല​​വി​​ളി കേ​​ൾ​​ക്കാ​​നോ പ​​രി​​ശോ​​ധി​​ക്കാ​​നോ ഇ​​വി​​ടെ കേ​​ന്ദ്ര​​വു​​മി​​ല്ല, സം​​സ്ഥാ​​ന​​വു​​മി​​ല്ല! പെ​​ട്രോ​​ൾ വൈ​​റ​​സി​​ൽ ന​​ട്ടം​​തി​​രി​​യു​​ന്പോ​​ൾ നാ​​ട്ടു​​കാ​​ർ​​ക്ക് ഒ​​ന്നേ ഭ​​ര​​ണ​​ക്കാ​​രോ​​ടു പ​​റ​​യാ​​നു​​ള്ളൂ, നി​​പ്പാ​​യേ​​ക്കാ​​ൾ ഭീ​​ക​​ര​​നാ​​ണി​​വ​​ൻ, കൊ​​ടും​​ഭീ​​ക​​ര​​ൻ!

മി​​സ്ഡ് കോ​​ൾ

​​നി​​പ്പാ​​ വൈ​​റ​​സ്: വ്യാ​​ജ​​പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ ര​ണ്ടു പ്ര​കൃ​തി​ചി​കി​ത്സ​ക​ർ​ക്കെ​തി​രേ കേ​​സ്.
- വാ​​ർ​​ത്ത

ചി​​ല വൈ​​റ​​സു​​ക​​ൾ​​ക്കു പ്ര​​തി​​രോ​​ധമ​​രു​​ന്നു​​ പോ​​രാ!



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.