ആവേശം പകർന്ന് ചങ്ങനാശേരിയിൽ കേരള കർഷക ജാഥ
Wednesday, May 23, 2018 11:21 AM IST
ചങ്ങനാശേരി: കർഷകരുടെ സംഘശക്തി വിളിച്ചോതിയ ദീപിക ഫ്രണ്ട്സ് ക്ലബ് കേരള കർഷക ജാഥയ്ക്ക് ചങ്ങനാശേരിയിൽ ഉജ്വല വരവേല്പ്. കാർഷിക പാരന്പര്യത്തിന്റെയും പടയോട്ടങ്ങളുടേയും പാരന്പര്യം നിറഞ്ഞുനിൽക്കുന്ന അഞ്ചുവിളക്കിന്റെ നാട്ടിൽ കർഷകജാഥയ്ക്ക് നൽകിയ സ്വീകരണം അവിസ്മരണീയമായി.

കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കാസർഗോട്ടുനിന്ന് ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷകജാഥയാണ് ഇരുപത് ദിവസങ്ങൾ പിന്നിട്ട് ഇന്നലെ അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയിൽ എത്തിയത്. ദീപിക ഫ്രണ്ട്സ് ക്ലബ് നേതൃത്വം നൽകിയ കർഷകജാഥ കാർഷിക മേഖലയെ അവഗണിക്കുന്ന ഭരണകൂടങ്ങൾക്ക് ശക്തമായ താക്കീതുകൂടിയായി. പാളത്തൊപ്പിയും കൈക്കോട്ടും ഏന്തിയ കർഷകരും നസ്രാണി പാരന്പര്യവേഷമണിഞ്ഞ അമ്മമാരും കലങ്ങളേന്തിയ യുവതികളും വാദ്യമേള ഘോഷങ്ങളും ജാഥയ്ക്കു വർണം പകർന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് തൃക്കൊടിത്താനം കുന്നുംപുറത്തെത്തിയ കർഷകജാഥയെ മേഖലാ ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളും സ്വീകരിച്ചു. സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളി വികാരി ഫാ.വർഗീസ് കാലായിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥ മുക്കാട്ടുപടി, എസ്എച്ച് ജംഗ്ഷൻവഴി ബൈപാസിലൂടെ അരമനപ്പടിയിലെത്തിയപ്പോൾ ചങ്ങനാശേരി സോണ്‍ ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ, മേഖലാ ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, സോണ്‍ പ്രസിഡന്റ് സണ്ണി പുളിങ്കാലായിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വള്ളപ്പുര, ഭാരവാഹികളായ ആൻഡ്രൂസ് മണ്ണൂപ്പറന്പിൽ, സിബിച്ചൻ സ്രാങ്കൽ, ജോണിക്കുട്ടി സ്കറിയ, ആന്റണി മലയിൽ, റോയി കടവിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആരംഭിച്ച റാലി മെട്രോപൊളീറ്റൻ പള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര ഫ്ളാഗ് ഓഫ് ചെയ്തു.

സെൻട്രൽ ജംഗ്ഷനിലൂടെ പെരുന്ന ബസ് സ്റ്റാൻഡ് മൈതാനത്തേക്കു നീങ്ങിയ റാലിയിൽ ചങ്ങനാശേരി ആർച്ചബിഷപ് മാർ ജോസഫ് പെരുന്തോട്ടം അണിചേർന്നപ്പോൾ ആവേശഭരിതമായി. ബസ് സ്റ്റാൻഡ് മൈതാനത്ത് ചേർന്ന സമ്മേളനം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കർഷജാഥ ഉയർത്തിയ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ സർക്കാരുകൾ തയാറാകണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.

മെട്രോപൊളീറ്റൻപള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തി. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ വിശദീകരണ പ്രസംഗം നടത്തി. അതിരൂപത വികാരിജനറാൾ മോണ്‍. തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
സോണ്‍ ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ, മേഖലാ ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, കെഎൽഎം ഡയറക്ടർ ഫാ.ബെന്നി കുഴിയടിയിൽ, തുരുത്തി മേഖല ഡിഎഫ്സി ഡയറക്ടർ ഫാ.ഷാജി തുന്പേച്ചിറയിൽ, സോണ്‍ പ്രസിഡന്റ് സണ്ണി പുളിങ്കാല, സംസ്ഥാന വൈസ്പ്രസിഡന്റ് ബാബു വള്ളപ്പുര, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വർഗീസ് ആന്റണി, മർച്ചന്റ്സ് അസോസിയേഷൻ ജനറൽസെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര എന്നിവർ പ്രസംഗിച്ചു. മിജാർക് കോ-ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ജാഥാക്യാപ്റ്റൻ ഡോ.സണ്ണി വി.സഖറിയ എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ഫാ.ജോർജ് മാന്തുരുത്തിൽ, ആന്റണി മലയിൽ എന്നിവർ കേരളസംസ്ഥാന ഫലമായ ചക്ക നല്കി ജാഥ ക്യാപ്റ്റൻ സണ്ണി വി.സഖറിയയെ സ്വീകരിച്ചു. ഒരുമുറം നെല്ലും ചെത്തിപ്പൂവും കാഴ്ച നൽകി ഈര ലൂർദ് മാതാ ഇടവകാംഗമായ മോനമ്മ കൈതാരം ക്യാപ്റ്റനെ സ്വീകരിച്ചു. യുവദീപ്തി എസ്എംവൈഎം ഭാരവാഹികളായ അഖിൽ ജോണ്‍ ജോർജ്, ടോണി മണമലപ്പറന്പിൽ, ലാലിച്ചൻ മറ്റത്തിൽ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റനെ വെണ്ടക്കാ മാല അണിയിച്ചു.
പാസ്റ്ററൽകൗണ്‍സിൽ, ദീപിക ഫ്രണ്ട്സ് ക്ലബ്, ചാസ്-സ്വാശ്രയസംഘങ്ങൾ, കേരള ലേബർ മൂവ്മെന്റ്, യുവദീപ്തി-എസ്എംവൈഎം, കത്തോലിക്കാ കോണ്‍ഗ്രസ്, കുടുംബകൂട്ടായ്മ, ഡിസിഎംഎസ്, മാതൃ-പിതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
അതിരൂപത ചാൻസലർ റവ.ഡോ.ഐസക് ആലഞ്ചേരി, ഫാ.ജേക്കബ് അഞ്ചുപങ്കിൽ, ഫാ.തോമസ് പ്ലാപ്പറന്പിൽ, ഫാ.ആന്റണി കിഴക്കേവീട്ടിൽ, ഫാ.ജോസഫ് പുതുവീട്ടിക്കളം, ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ.മാത്യു പടിഞ്ഞാറേക്കുറ്റ്, ഫാ.ടോണി മണിയഞ്ചിറ, ഫാ.ജെന്നി കായംകുളത്തുശേരി, ഫാ.ചെറിയാൻ കാരിക്കൊന്പിൽ, ഫാ.ജോസഫ് പനക്കേഴം, ഫാ.തോമസ് കുളത്തുങ്കൽ,ഫാ.ജോമോൻ കാക്കനാട്ട്, ഫാ.ആന്റണി കക്കാപറന്പിൽ, ഫാ.ടിബിൻ ചെറുപുരക്കൽ, ഫാ.ജോബിൻ ആനക്കല്ലുങ്കൽ, ഫാ.അജോ കാവാലം, ഫാ.ലൈജു കണിച്ചേരി, ഡോ.സോണി കണ്ടങ്കരി, ജോയിച്ചൻ പീലിയാനിക്കൽ, കെ.എസ്.ആന്റണി, കെ.പി.മാത്യു, പ്രഫ.സെബാസ്റ്റ്യൻ വർഗീസ്, പി.സി.കുഞ്ഞപ്പൻ, ബാബു സ്രാങ്കൽ, ടിജി ചിറ്റേട്ടുകളം, ബൈജു ആലഞ്ചേരി, കെ.എ.ജോർജ് കിഴക്കേക്കര, ജോസഫ് തോമസ് പഴയചിറ, സൈബി അക്കര, ഷാജി വാണിയപ്പുരക്കൽ, ആന്റപ്പൻ കൈതാരം, ജോഷി കൊല്ലാപുരം, സണ്ണി കൊച്ചീപ്പറന്പിൽ, ജിജി പേരകശേരി, ജോസഫ് ജോണ്‍ വെങ്ങാന്തറ, ബിന്നി ജോർജ്, സിബിച്ചൻ ഇടശേരിപ്പറന്പിൽ, ഡാനി തോമസ്, ജയിംസ് ഇലവുങ്കൽ, സിബി മുക്കാടാൻ,ബിജു പടിഞ്ഞാറേവീട്ടിൽ, ഷാരോണ്‍ ദേവസ്യ, വർഗീസ് നെല്ലിക്കൽ, ബാബു കളീക്കൽ, ആന്റണി കുര്യൻ തൂന്പുങ്കൽ, സി.എസ്.ജോസഫ് ചെത്തിപ്പുഴ, ജോർജുകുട്ടി ആലുങ്കൽ, റോസമ്മ ചരിവുപറന്പിൽ, രാജു തേവലശേരി, ജോർജ് വർഗീസ് കോടിക്കൽ, പി.പി. ജോസഫ്, ഷാജി വർക്കി, ജോസഫ് ഇഞ്ചിപ്പറന്പിൽ, ജോസുകുട്ടി കുട്ടംപേരൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.