കേരള കർഷകജാഥ ഇന്നു ചങ്ങനാശേരി, കോട്ടയം, തിരുവല്ല സോണുകളിൽ
Monday, May 21, 2018 10:29 AM IST
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കർഷക ജാഥ ഇന്നു ചങ്ങനാശേരി, കോട്ടയം, തിരുവല്ല സോണുകളിൽ പര്യടനം നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ പാലാ സോണിൽ ഗംഭീര സ്വീകരണമാണ് റാലിക്കു ലഭിച്ചത്. ശനിയാഴ്ച പാലാ സോണിലെ പര്യടനം പൂർത്തിയാക്കിയിരുന്നു. അന്നു രാവിലെ പാലായിലെത്തിയ കർഷകജാഥയെ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കുരിശുപള്ളി കവലയിൽ ചേർന്ന സമ്മേളനം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനു കർഷകരും ഡിഎഫ്സി പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്നു രാവിലെ ഒന്‍പതിന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലാണ് ആദ്യ സ്വീകരണം. അതിരന്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് അതിരന്പുഴ, മെഡിക്കൽ കോളജ് ജംഗ്ഷൻ, കറുകച്ചാൽ, പെരുന്പനച്ചി, തുരുത്തി, ചിങ്ങവനം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തു സമാപിക്കും. സമാപന സമ്മേളനം കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.