ദീപിക എന്നും കർഷക ജനതയ്ക്കൊപ്പം: റവ. ഡോ. മാണി പുതിയിടം
Thursday, May 3, 2018 3:09 PM IST
മാലോം: കർഷക പിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ആത്മശക്തിയുടെ കൊച്ചുമക്കളാണ് മലബാറിലെ ഇന്നത്തെ തലമുറയെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം. ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച ധീരരുടെ മക്കളാണ് ഇന്നത്തേത്. ഇന്നു വാഹന-റോഡ് സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും വള്ളോപ്പിള്ളി പിതാവിന്റെ കാലത്ത് ഒരു ജീപ്പ് മാത്രമായിരുന്നു മലമടക്കുകളിലൂടെ കാടും മേടും താണ്ടാനുണ്ടായിരുന്നത്. കുടിയേറ്റക്കാരുടെ രക്ഷയ്ക്കു ദൈവം അയച്ച പിതാവാണദ്ദേഹം.
വലത്തേ കൈയിൽ സുവിശേഷവും ഇടത്തേ കൈയിൽ ദീപികയും പിടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴത്തെയും സന്ദേശം. ദീപിക കുടിയേറ്റ ജനതയുടെ ആവേശമാണ്. ഇവരുടെയെല്ലാം രക്തവും മജ്ജയും അലിഞ്ഞുചേർന്ന ദീപിക പിന്നോട്ടു പോകാൻ ഇടയാകരുത്. നാട്ടിലെ ഭക്ഷണദൗർലഭ്യം പരിഹരിച്ചതു കർഷകമക്കളാണ്. നിവേദനങ്ങൾ വാങ്ങി തഴമ്പിച്ചവരെയാണ് സെക്രട്ടേറ്റിയറ്റിൽ കാണാൻ കഴിയുന്നത്.
എന്നാൽ, കർഷകന്റെ അവശ്യങ്ങൾ അവരെക്കൊണ്ടു ചെയ്യിക്കാനുള്ള ആത്മശക്തി ആർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.