കേരള കർഷകജാഥയ്ക്കു പിന്തുണയുമായി റബർ ഡീലേഴ്സ് അസോ.
Wednesday, May 2, 2018 5:06 PM IST
കണ്ണൂർ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള കർഷകജാഥയ്ക്ക് ഓൾ കേരള റബർ ഡിലേഴ്സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ കർഷകജനതയ്ക്കുവേണ്ടി എക്കാലത്തും നിലകൊള്ളുന്ന ദീപികയുടെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി നടത്തുന്ന ധീരമായ പോരാട്ടത്തിനു മാറ്റു കൂട്ടുന്ന നടപടിയാണ് കർഷകജാഥയെന്ന് അസോസിയേഷൻ പ്രസിഡന്റ് തോമസ് ഏത്തക്കാട്ടും ജനറൽ സെക്രട്ടറി തോമസ് ഒഴുകയിലും പ്രസ്താവനയിൽ അറിയിച്ചു.