സ്പാനിഷ് മസാല
സ്പാനിഷ് മസാല
പാ​​രീ​​സ്: സെ​​ർ​​ജി​​യോ ക​​മെ​​യോ എ​​ക്സ്ട്രാ ടൈ​​മി​​ൽ നേ​​ടി​​യ ര​​ണ്ടു​​ ഗോ​​ളു​​ക​​ളി​​ൽ സ്പെ​​യി​​ൻ പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ ഫു​​ട്ബോ​​ളി​​ൽ സ്വ​​ർ​​ണ​​മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി.

ആ​​വേ​​ശ​​ക​​ര​​മാ​​യ ഫൈ​​ന​​ലി​​ൽ സ്പെ​​യി​​ൻ 5-3ന് ​​ആ​​തി​​ഥേ​​യ​​രാ​​യ ഫ്രാ​​ൻ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു. 100, 120+1 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് ക​​മെ​​യോ​​യു​​ടെ ഗോ​​ളു​​ക​​ൾ. 1992 ബാ​​ഴ്സ​​ലോ​​ണ ഒ​​ളി​​ന്പി​​ക്സി​​നു​​ശേ​​ഷം സ്പെ​​യി​​ൻ നേ​​ടു​​ന്ന ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​മാ​​ണ്.

11-ാം മി​​നി​​റ്റി​​ൽ എ​​ൻ​​സോ മി​​ല്ലോ​​റ്റ് ഫ്രാ​​ൻ​​സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 18, 25 മി​​നി​​റ്റു​​ക​​ളി​​ൽ ഗോ​​ൾ നേ​​ടി​​യ ഫെ​​ർ​​മി​​ൻ ലോ​​പ​​സ് സ്പെ​​യി​​നു ലീ​​ഡ് ന​​ൽ​​കി. 28-ാം മി​​നി​​റ്റി​​ൽ അ​​ല​​ക്സ് ബ​​യ്ന ലാ ​​റോ​​ഹാ​​സി​​ന്‍റെ ലീ​​ഡ് ഉ​​യ​​ർ​​ത്തി.

ജ​​യം ഉ​​റ​​പ്പി​​ച്ച് സ്പെ​​യി​​നിന്‍റെ വ​​ല ര​​ണ്ടാം പ​​കു​​തി കു​​ലു​​ക്കി. 79-ാം മി​​നി​​റ്റി​​ൽ മാ​​ഗ്ന​​സ് അ​​ക​​ലി​​യൂ​​ഷ് ഫ്രാ​​ൻ​​സി​​നാ​​യി ഒ​​രു ഗോ​​ൾ മ​​ട​​ക്കി. ജീ​​ൻ ഫി​​ലി​​പ്പ് മ​​റ്റേ​​റ്റ 90+3-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി വ​​ല​​യി​​ലാ​​ക്കി മ​​ത്സ​​രം എ​​ക്സ്ട്രാ ടൈ​​മി​​ലെ​​ത്തി​​ച്ചു


എ​​ക്സ്ട്രാ ടൈ​​മി​​ൽ ഫ്രാ​​ൻ​​സ് മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു തു​​ട​​ങ്ങി​​യെ​​ങ്കി​​ലും 83-ാം മി​​നി​​റ്റി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യ ക​​മെ​​യോ​​യു​​ടെ മി​​ക​​ച്ച ര​​ണ്ടു ഫി​​നി​​ഷിം​​ഗു​​ക​​ൾ ഫ്രാ​​ൻ​​സി​​നെ ത​​ക​​ർ​​ത്തു. 1984 ലോ​​സ് ആ​​ഞ്ച​​ല​​സ് ഒ​​ളി​​ന്പി​​ക്സി​​നു​​ശേ​​ഷം ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​മെ​​ഡ​​ൽ എ​​ന്ന ഫ്രാ​​ൻ​​സി​​ന്‍റെ മോ​​ഹ​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്.

സൂപ്പർ സ്പെയിൻ

പു​​രു​​ഷ യൂ​​റോ ക​​പ്പ് (2024), വ​​നി​​ത​​ക​​ളു​​ടെ ലോ​​ക​​ക​​പ്പ് (2023), പു​​രു​​ഷന്മാ​​രു​​ടെ യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് (2023), വ​​നി​​ത​​ക​​ളു​​ടെ നേ​​ഷ​​ൻ​​സ് ലീ​​ഗ് (2024), അ​​ണ്ട​​ർ 19 പു​​രു​​ഷ യൂ​​റോ ക​​പ്പ് (2024), വ​​നി​​ത​​ക​​ളു​​ടെ അ​​ണ്ട​​ർ 19 യൂ​​റോ ക​​പ്പ് (2024) ഇതെല്ലാം സ്പെയിനിനു സ്വന്തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.