ച​രിത്രം കുറിച്ച് പ​തി​നാ​റു​കാ​രന്‍ ക്വി​ന്‍സി വി​ല്‍സ​ണ്‍
ച​രിത്രം കുറിച്ച് പ​തി​നാ​റു​കാ​രന്‍ ക്വി​ന്‍സി വി​ല്‍സ​ണ്‍
2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ അ​മേ​രി​ക്ക​ന്‍ ച​രി​ത്രം കു​റി​ച്ച് പ​തി​നാ​റു​കാ​ര​നാ​യ ക്വി​ന്‍സി വി​ല്‍സ​ണ്‍. അ​മേ​രി​ക്ക​യു​ടെ ഒ​ളി​മ്പി​ക് ച​രി​ത്ര​ത്തി​ല്‍ ട്രാ​ക്ക് ആ​ന്‍ഡ് ഫീ​ല്‍ഡി​ല്‍ ഇ​റ​ങ്ങു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ത്‌‌​ല​റ്റ് എ​ന്ന റി​ക്കാ​ര്‍ഡ് ക്വി​ന്‍സി സ്വ​ന്ത​മാ​ക്കി.

ഇ​ന്ന​ലെ പു​രു​ഷ 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ അ​മേ​രി​ക്ക​യ്ക്കു​വേ​ണ്ടി ബാ​റ്റ​ണേ​ന്തി​യ​തോ​ടെ​യാ​ണ് ക്വി​ന്‍സി ച​രി​ത്ര​ത്താ​ളി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

128 വ​ര്‍ഷ​മാ​യി ഒ​ളി​മ്പി​ക് ട്രാ​ക്ക് ആ​ന്‍ഡ് ഫീ​ല്‍ഡി​ല്‍ അ​മേ​രി​ക്ക പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പ​തി​നാ​റു​കാ​ര​ന്‍ അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ളി​മ്പി​ക്‌​സി​ല്‍ മ​ത്സ​രി​ച്ച​ത്. 1964 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ മ​ധ്യ​ദൂ​ര ഓ​ട്ട​ക്കാ​ര​നാ​യ ജിം ​റ്യൂ​ണ്‍ 17-ാം വ​യ​സി​ല്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള അ​മേ​രി​ക്ക​ന്‍ റി​ക്കാ​ര്‍ഡ്.

അ​മേ​രി​ക്ക​യു​ടെ ഒ​ളി​മ്പി​ക് ടീ​മി​ലു​ള്‍പ്പെ​ടു​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ത്‌‌​ല​റ്റ് എ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് ക്വി​ന്‍സി പാ​രീ​സി​ലെ​ത്തി​യ​ത്. റി​ലേ ടീ​മി​ലാ​യി​രു​ന്നു ക്വി​ന്‍സ്.


മി​ക്‌​സ​ഡ് 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ക്വി​ന്‍സി​ക്ക് ഇ​ടം ല​ഭി​ച്ചി​ല്ല. എ​ന്നാ​ല്‍, ഇ​ന്ന​ലെ ന​ട​ന്ന പു​രു​ഷ 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ അ​മേ​രി​ക്ക​ന്‍ ജ​ഴ്‌​സി​യി​ല്‍ ക്വി​ന്‍സി ബാ​റ്റ​ണേ​ന്തി. 2:59.15 സെ​ക്ക​ന്‍ഡി​ല്‍ ഹീ​റ്റ് ന​മ്പ​ര്‍ ഒ​ന്നി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത് അ​മേ​രി​ക്ക ഫൈ​ന​ലി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2016 റി​യൊ ഒ​ളി​മ്പി​ക്‌​സ് ക​ണ്ട​തോ​ടെ​യാ​ണ് ട്രാ​ക്കി​ല്‍ അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ക്ക​ണ​മെ​ന്ന മോ​ഹം ക്വി​ന്‍സി​ക്കു​ണ്ടാ​യ​ത്. അ​തേ​വ​ര്‍ഷം മു​ത​ല്‍ 400 മീ​റ്റ​റി​ല്‍ ക്വി​ന്‍സി പോ​രാ​ട്ട​മാ​രം​ഭി​ച്ചു. അ​ണ്ട​ര്‍ 18 ലോ​ക റി​ക്കാ​ര്‍ഡ് ര​ണ്ടു പ്രാ​വ​ശ്യം ത​ക​ര്‍ത്ത​തോ​ടെ​യാ​ണ് ക്വി​ന്‍സി അ​മേ​രി​ക്ക​യു​ടെ ഒ​ളി​മ്പി​ക് റി​ലേ ടീ​മി​ലു​ള്‍പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.