ഇ​​​ന്ത്യ x പാ​​​ക്; ഭാ​​​യ്, ഭാ​​​യ്...
ഇ​​​ന്ത്യ x പാ​​​ക്; ഭാ​​​യ്, ഭാ​​​യ്...
നീ​​​ര​​​ജ് ചോ​​​പ്ര​​​യും അ​​​ർ​​​ഷാ​​​ദ് ന​​​ദീ​​​മും ത​​​മ്മി​​​ലു​​​ള്ള പോ​​​രാ​​​ട്ട​​​ത്തെ ഇ​​​ന്ത്യx പാ​​​ക്കി​​​സ്ഥാ​​​ൻ കൊ​​​ന്പു​​​കോ​​​ർ​​​ക്ക​​​ലാ​​​യാ​​​ണ് വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ശേ​​​ഷ​​​ണം എ​​​ന്തു​​​ത​​​ന്നെ​​​യാ​​​ണെ​​​ങ്കി​​​ലും നീ​​​ര​​​ജും അ​​​ർ​​​ഷാ​​​ദും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്ന​​​താ​​​ണ് വാ​​​സ്ത​​​വം.

2016 സൗ​​​ത്ത് ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് മു​​​ത​​​ലാ​​​ണ് ഇ​​​രു​​​വ​​​രും നേ​​​ർ​​​ക്കു​​​നേ​​​ർ പോ​​​രാ​​​ട്ടം തു​​​ട​​​ങ്ങി​​​യ​​​ത്. 2016 ഗോ​​​ഹ​​​ട്ടി സൗ​​​ത്ത് ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ 82.23 മീ​​​റ്റ​​​റു​​​മാ​​​യി നീ​​​ര​​​ജി​​​നാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണം. 78.33 മീ​​​റ്റ​​​ർ ദൂ​​​രം ക​​​ണ്ടെ​​​ത്തി​​​യ അ​​​ർ​​​ഷാ​​​ദ് വെ​​​ങ്ക​​​ലം സ്വ​​​ന്ത​​​മാ​​​ക്കി.

9-1; നീ​​​ര​​​ജ് മു​​​ന്നി​​​ൽ

നീ​​​ര​​​ജും അ​​​ർ​​​ഷാ​​​ദും ജാ​​​വ​​​ലി​​​ൻ​​​ത്രോ ഫൈ​​​ന​​​ലി​​​ൽ നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​രു​​​ന്ന പ​​​ത്താ​​​മ​​​ത് വേ​​​ദി​​​യാ​​​യി​​​രു​​​ന്നു 2024 പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സ്. ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​തു പ്രാ​​​വ​​​ശ്യ​​​വും അ​​​ർ​​​ഷാ​​​ദി​​​നേ​​​ക്കാ​​​ൾ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ൻ നീ​​​ര​​​ജി​​​നു സാ​​​ധി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ർ​​​ഷാ​​​ദ് 90 മീ​​​റ്റ​​​ർ ദൂ​​​രം പ​​​ല​​​പ്പോ​​​ഴും പി​​​ന്നി​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​ദൂ​​​രം ഇ​​​തു​​​വ​​​രെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ നീ​​​ര​​​ജി​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.



നീ​​​ര​​​ജ് x അ​​​ർ​​​ഷാ​​​ദ്

ഇ​​​വ​​​ന്‍റ്, സ്ഥാ​​​നം, താ​​​രം, ദൂ​​​രം

► 2016 സൗ​​​ത്ത് ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് 1. നീ​​​ര​​​ജ് (82.23) 3. അ​​​ർ​​​ഷാ​​​ദ് (78.33)
► 2016 ഏ​​​ഷ്യ​​​ൻ ജൂ​​​ണി​​​യ​​​ർ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് 1. നീ​​​ര​​​ജ് (77.60) 3. അ​​​ർ​​​ഷാ​​​ദ് (73.40)
► 2016 അ​​​ണ്ട​​​ർ 20 ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് 1. നീ​​​ര​​​ജ് (86.48) 30. അ​​​ർ​​​ഷാ​​​ദ് (67.17)
► 2017 ഏ​​​ഷ്യ​​​ൻ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് 1. നീ​​​ര​​​ജ് (85.23) 7. അ​​​ർ​​​ഷാ​​​ദ് (78.00)
► 2018 കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് 1. നീ​​​ര​​​ജ് (86.47) 8. അ​​​ർ​​​ഷാ​​​ദ് (76.02)
► 2018 ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് 1. നീ​​​ര​​​ജ് (88.06) 3. അ​​​ർ​​​ഷാ​​​ദ് (80.75)
► 2020 ഒ​​​ളി​​​ന്പി​​​ക്സ് 1. നീ​​​ര​​​ജ് (87.58) 5. അ​​​ർ​​​ഷാ​​​ദ് (84.62)
► 2022 ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് 2. നീ​​​ര​​​ജ് (88.13) 5. അ​​​ർ​​​ഷാ​​​ദ് (86.16)
► 2023 ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് 1. നീ​​​ര​​​ജ് (88.17) 2. അ​​​ർ​​​ഷാ​​​ദ് (87.82)
► 2024 ഒ​​​ളി​​​ന്പി​​​ക്സ് 2. നീ​​​ര​​​ജ് (89.45) 1. അ​​​ർ​​​ഷാ​​​ദ് (92.97)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.