ഫോഗട്ടിന്‍റെ അപ്പീലിൽ വാ​ദം ഇ​ന്ന്
ഫോഗട്ടിന്‍റെ അപ്പീലിൽ വാ​ദം ഇ​ന്ന്
പാരീസ്: വ​​നി​​ത​​ക​​ളു​​ടെ 50 കി​​ലോ​​ഗ്രാം ഗു​​സ്തി​​യു​​ടെ ഫൈ​​ന​​ലി​​നു മു​​ന്പ് അ​​നു​​വ​​ദ​​നീ​​യ​​മാ​​യ​​തി​​ലും ഭാ​​രം കൂ​​ടി​​യ​​തി​​ന് അ​​യോ​​ഗ്യ​​യാ​​ക്ക​​പ്പെ​​ട്ട വി​​നേ​​ഷ് ഫോ​​ഗ​​ട്ട് അ​​ന്താ​​രാ​​ഷ്‌ട്ര കാ​​യി​​ക ത​​ർ​​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി. വി​​നേ​​ഷി​​ന്‍റെ അ​​പ്പീ​​ൽ കോ​​ട​​തി സ്വീ​​ക​​രി​​ച്ചു. വാ​ദം ഇ​ന്നു ന​ട​ക്കും. വെ​​ള്ളി മെ​​ഡ​​ൽ പ​​ങ്കു​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​ണ് താ​​രം ന​​ല്കി​​യ അ​​പ്പീ​​ലി​​ൽ പ​​റ​​യു​​ന്ന​​ത്.

ര​​ണ്ടു കാ​​ര്യ​​ങ്ങ​​ൾ ഉ​​ദ്ധ​​രി​​ച്ചാ​​ണ് വി​​നേ​​ഷ് അ​​പ്പീ​​ൽ ന​​ൽ​​കി​​യതെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ​​രു​​ന്ന​​ത്. ആ​​ദ്യ​​ത്തേ​​ത് ഒ​​രി​​ക്ക​​ൽ​ക്കൂ​​ടി ഭാ​​ര പ​​രി​​ശോ​​ധ​​ന​​യ്ക്കു ത​​ന്നെ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഫൈ​​ന​​ൽ മ​​ത്സ​​രം ന​​ട​​ന്നു ക​​ഴി​​ഞ്ഞ​​തി​​നാ​​യി​​ൽ കോ​​ട​​തി ഇ​​തു ത​​ള്ളി. ര​​ണ്ടാ​​മ​​ത്തേ​​തി​​ലാ​​ണ് വെ​​ള്ളി മെ​​ഡ​​ൽ പ​​ങ്കു​​വ​​യ്ക്ക​​ണ​​മെ​​ന്ന് അ​​പ്പീ​​ലി​​ലു​​ള്ള​​ത്. സെ​​മി വ​​രെ അ​​നു​​വ​​ദി​​ച്ച തൂ​​ക്ക​​ത്തി​​ലാ​​ണ് മ​​ത്സ​​രി​​ച്ച​​തെ​​ന്നാ​​ണ് അ​​പ്പീ​​ലി​​ൽ പ​​റ​​യു​​ന്ന​​ത്.

വി​​നേ​​ഷി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചി​​രി​​ക്കേയാ​​ണ് ഏ​​വ​​രെ​​യും ഞെ​​ട്ടി​​ച്ചു​​കൊ​​ണ്ട് അ​​നു​​വ​​ദ​​നീ​​യ​​മാ​​യ​​തി​​ലും 100 ഗ്രാം ​​ഭാ​​രം കൂ​​ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​യോ​​ഗ്യ​​യാ​​ക്കി​​യ​​ത്.


വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച് ഫോ​​ഗ​​ട്ട്

ഒ​​ളി​​ന്പി​​ക്സി​​ൽ​​നി​​ന്ന് അ​​യോ​​ഗ്യ​​യാ​​ക്ക​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ൻ ഗു​​സ്തി താ​​രം വി​​നേ​​ഷ് ഫോ​​ഗ​​ട്ട് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. “​​ഗു​​സ്തി ജ​​യി​​ച്ചു, ഞാ​​ൻ തോ​​റ്റു, എ​​ന്നോ​​ട് ക്ഷ​​മി​​ക്കൂ. നി​​ങ്ങ​​ളു​​ടെ സ്വ​​പ്ന​​വും എ​​ന്‍റെ ധൈ​​ര്യ​​വും ത​​ക​​ർ​​ന്നി​​രി​​ക്കു​​ന്നു. എ​​നി​​ക്ക് ഇ​​പ്പോ​​ൾ കൂ​​ടു​​ത​​ൽ ശ​​ക്തി​​യി​​ല്ല’’ എ​​ന്നാ​​ണ് സ​​മൂ​​ഹ മാ​​ധ്യ​​മ​​ത്തി​​ൽ പ​​ങ്കി​​ട്ട വി​​ര​​മി​​ക്ക​​ൽ പോ​​സ്റ്റി​​ൽ വി​​നേ​​ഷ് ഫോ​​ഗ​​ട്ട് കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

50 കി​​ലോഗ്രാം ​​വ​​നി​​താ ഫ്രീ​​സ്റ്റൈ​​ൽ ഗു​​സ്തി ഫൈ​​ന​​ലി​​നു തൊ​​ട്ടു​​മു​​ൻ​​പ് ശ​​രീ​​ര​​ഭാ​​രം 100 ഗ്രാം ​​കൂ​​ടു​​ത​​ലാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു വി​​ല​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.