ചാനുവിനു ഒരു കി​​ലോ​​യി​​ൽ മെ​​ഡ​​ൽ ന​​ഷ്ടം
ചാനുവിനു ഒരു കി​​ലോ​​യി​​ൽ മെ​​ഡ​​ൽ ന​​ഷ്ടം
പാരീസ്: വ​​നി​​ത​​ളു​​ടെ ഗു​​സ്തി​​യി​​ൽ വി​​നേ​​ഷ് ഫോ​​ഗ​​ട്ടി​​ന് അ​​നു​​വ​​ദ​​നീ​​യ​​മാ​​തി​​ലും 100 ഗ്രാം ​​തൂ​​ക്കം കൂ​​ടി​​യ​​തി​​ൽ ഉ​​റ​​ച്ച മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യ​​തി​​നു പി​​ന്നാ​​ലെ മീ​​ര​​ബാ​​യി ചാ​​നു​​വി​​ന്‍റെ മെ​​ഡ​​ൽ ന​​ഷ്ട​​വും നേ​​രി​​യ തൂ​​ക്ക വ്യ​​ത്യാ​​സ​​ത്തി​​ൽ.

ചാ​​നു​​വി​​ന്‍റെ മെ​​ഡ​​ൽ ന​​ഷ്ടം ഒ​​രു കി​​ലോ കൂ​​ടി ഉ​​യ​​ർ​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ്. വ​​നി​​ത​​ക​​ളു​​ടെ 49 കി​​ലോ​​ഗ്രാം ഭാ​​രോ​​ദ്വ​​ഹനത്തി​​ലാ​​ണ് ഒ​​രു കി​​ലോ വ്യ​​ത്യാ​​സ​​ത്തി​​ൽ വെ​​ങ്ക​​ലം ന​​ഷ്ട​​മാ​​യ​​ത്.

ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ വെ​​ള്ളി നേ​​ടി​​യ മീ​​രാ​​ബാ​​യി​​ക്ക് ഒ​​രു കി​​ലോ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് വെ​​ങ്ക​​ലം ന​​ഷ്ട​​മാ​​യ​​ത്. ആ​​കെ 199 കി​​ലോഗ്രാ​​മു​​മാ​​യി താ​​രം നാ​​ലാം സ്ഥാ​​ന​​ത്താ​​യി. വെ​​ങ്ക​​ലം കി​​ട്ടി​​യ താ​​യ്‌ലൻ​​ഡി​​ന്‍റെ സു​​രോ​​ദ്ച​​ന ഖാം​​ബൗ 200 കി​​ലോ​​ഗ്രാ​​മാ​​ണ് ആ​​കെ ഉ​​യ​​ർ​​ത്തി​​യ​​ത്.


ചാ​​നു​​വും ഖാം​​ബൗ​​വും സ്നാ​​ച്ചി​​ൽ 88 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി ഒ​​പ്പ​​ത്തി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്ക് റൗ​​ണ്ടി​​ൽ താ​​യ് താ​​രം 112 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ ചാനുവിന് 111 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. അ​​വ​​സാ​​ന ശ്ര​​മ​​ത്തി​​ൽ 114 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്താ​​നു​​ള്ള ചാ​​നു​​വി​​ന്‍റെ ശ്ര​​മം വിഫലമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.