ശ്രീ​​ജേ​​ഷി​​ന്‍റെ ക​​രു​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു ഹോ​​ക്കി വെ​​ങ്ക​​ലം
ശ്രീ​​ജേ​​ഷി​​ന്‍റെ ക​​രു​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു ഹോ​​ക്കി വെ​​ങ്ക​​ലം ആ​​ൽ​​വി​​ൻ ടോം ​​ക​​ല്ലു​​പു​​ര
ച​​രി​​ത്രം കു​​റി​​ച്ച് മ​​ല​​യാ​​ളി ഹോ​​ക്കി സൂ​​പ്പ​​ർ താ​​രം പി.​​ആ​​ർ. ശ്രീ​​ജേ​​ഷ്. 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യെ പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ലി​​ലെ​​ത്തി​​ച്ച് ശ്രീ​​ജേ​​ഷ് മ​​ല​​യാ​​ള​​ശ്രീ​​യു​​യ​​ർ​​ത്തി.

ഒ​​ളി​​ന്പി​​ക് വെ​​ങ്ക​​ല മെ​​ഡ​​ലി​​നാ​​യി ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ 2-1നു ​​സ്പെ​​യി​​നി​​നെ കീ​​ഴ​​ട​​ക്കി. ഗോ​​ൾ​​വ​​ല​​യ്ക്കു മു​​ന്നി​​ൽ ശ്രീ​​ജേ​​ഷ് ന​​ട​​ത്തി​​യ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​യെ വെ​​ങ്ക​​ല​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ മി​​നി​​റ്റു​​ക​​ൾ മാ​​ത്ര​​മു​​ള്ള​​പ്പോ​​ൾ ശ്രീ​​ജേ​​ഷ് ന​​ട​​ത്തി​​യ അ​​ദ്ഭു​​ത ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ൽ പാ​​രീ​​സി​​ൽ ത്രി​​വ​​ർണം പാ​​റി​​ച്ചു. 2020 ടോ​​ക്കി​​യോ​​യി​​ൽ നേ​​ടി​​യ വെ​​ങ്ക​​ലം പാ​​രീ​​സി​​ലും നി​​ല​​നി​​ർ​​ത്താ​​ൻ ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചു. 1972നു​​ ശേ​​ഷം ഇ​​ന്ത്യ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ നി​​ല​​നി​​ർ​​ത്തു​​ന്ന​​ത് ഇ​​താ​​ദ്യം.

ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന്‍റെ ഇ​​ര​​ട്ടഗോ​​ളാ​​ണ് (30, 33 മി​​നി​​റ്റു​​ക​​ൾ) ഇ​​ന്ത്യ​​യു​​ടെ ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​കം. 18-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്ക് മി​​റാ​​ലെ​​സി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ സ്പെ​​യി​​ൻ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ്. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക് പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന്‍റെ ഗോ​​ൾ​​നേ​​ട്ടം ഇ​​തോ​​ടെ പ​​ത്താ​​യി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ സ്ഥാ​​ന​​ത്തും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നാ​​ണ്.


ബൈ ​​ബൈ ശ്രീ...

​​പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സോ​​ടെ ഹോ​​ക്കി​​യി​​ൽ​​നി​​ന്നു വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ശ്രീ​​ജേ​​ഷ് ക​​ഴി​​ഞ്ഞ മാ​​സം അ​​റി​​യി​​ച്ചി​​രു​​ന്നു. ഒ​​ളി​​ന്പി​​ക് വെ​​ങ്ക​​ലമെ​​ഡ​​ൽ നേ​​ട്ട​​ത്തോ​​ടെ ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഈ ​​മ​​ല​​യാ​​ളി ഇ​​തി​​ഹാ​​സ​​ത്തി​​നു സാ​​ധി​​ച്ചെ​​ന്ന​​ത് ​അ​ഭി​മാ​ന​മാ​യി. തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ശ്രീ​​ജേ​​ഷ് ക​​ഴു​​ത്തി​​ല​​ണി​​ഞ്ഞു. ഇ​​തോ​​ടെ ര​​ണ്ട് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ലു​​ള്ള ആ​​ദ്യ മ​​ല​​യാ​​ളി​​യു​​മാ​​യി മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ ശ്രീ​​ജേ​​ഷ്.

2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ വെ​​ങ്ക​​ലം നേ​​ടി​​യ​​തും ശ്രീ​​ജേ​​ഷി​​ന്‍റെ ഗോ​​ൾ​​വ​​ല​​ കാ​​ക്ക​​ൽ മി​​ക​​വി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. മാ​​നു​​വ​​ൽ ഫ്രെ​​ഡ​​റി​​ക് മാ​​ത്ര​​മാ​​ണ് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ലു​​ള്ള മ​​റ്റൊ​​രു മ​​ല​​യാ​​ളി. 1972 മ്യൂ​​ണി​​ക് ഒ​​ളി​​ന്പി​​ക് ഹോ​​ക്കി​​യി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഗോ​​ൾ​​കീ​​പ്പ​​റാ​​യി​​രു​​ന്നു മാ​​നു​​വ​​ൽ ഫ്രെ​​ഡ​​റി​​ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.