നീരജ് ദിനം...
നീരജ് ദിനം...
പാരീസ്: 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം നേ​​ടി​​യ നീ​​ര​​ജ് ചോ​​പ്ര പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലും സ്വ​​ർ​​ണ നേ​​ട്ട​​ത്തി​​നാ​​യി ഇ​​ന്നി​​റ​​ങ്ങും. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ പു​​രു​​ഷ​ന്മാ​​രു​​ടെ ജാ​​വ​​ലി​​ൻ ത്രോ ​​ഫൈ​​ന​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 11.55ന് ​​ആ​​രം​​ഭി​​ക്കും.

ഒ​​രു രാ​​ജ്യ​​ത്തി​​ന്‍റെ മു​​ഴു​​വ​​ൻ പ്ര​​തീ​​ക്ഷാ ഭാ​​ര​​വു​​മാ​​യി യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഇ​​റ​​ങ്ങി​​യ നീ​​ര​​ജ്, ആ ​​പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കു യോ​​ജി​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ഒ​​രേ​​റി​​ൽ 89.34 മീ​​റ്റ​​റി​​ൽ ജാ​​വ​​ലി​​ൻ എ​​റി​​ഞ്ഞ് നീ​​ര​​ജ് യോ​​ഗ്യ​​ത ഉ​​റ​​പ്പി​​ച്ചു.

84 മീ​​റ്റ​​റാ​​യി​​രു​​ന്നു ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ മ​​ത്സ​​രി​​ച്ച നീ​​ര​​ജ് ആ​​ദ്യ ഏ​​റി​​ൽ ത​​ന്നെ 89.34 മീ​​റ്റ​​ർ ക​​ണ്ടെ​​ത്തി. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ മ​​ത്സ​​രി​​ച്ച​​വ​​രി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ദൂ​​ര​​വും ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റേതാ​​യി​​രു​​ന്നു. 12 പേ​​രാ​​ണ് ഫൈ​​ന​​ലി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.


ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​തി​​നേ​​ക്കാ​​ൾ (87.58 മീ​​റ്റ​​ർ) മി​​ക​​ച്ച ദൂ​​ര​​മാ​​ണ് പാ​​രീ​​സി​​ലെ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ നീ​​ര​​ജ് കു​​റി​​ച്ച​​ത്. ജ​​ർ​​മ​​നി​​യു​​ടെ ലോ​​ക​​ചാ​​ന്പ്യ​​ൻ ജൂ​​ലി​​യ​​ൻ വെ​​ബ​​റാ​​ണ് പ്ര​​ധാ​​ന എ​​തി​​രാ​​ളി.

വെ​​ബ​​ർ ആ​​ദ്യ ഏ​​റി​​ൽത്ത​​ന്നെ 87.76 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി​​യാ​​ണ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. ആ​​ദ്യ ഏ​​റി​​ൽത്ത​​ന്നെ യോ​​ഗ്യ​​ത ക​​ട​​ന്ന​​വ​​രാ​​ണ് ഗ്ര​​നാ​​ഡ​​യു​​ടെ ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ പീ​​റ്റേ​​ഴ്സ് (88.63 മീ​​റ്റ​​ർ), പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​ർ​​ഷാ​​ദ് ന​​ദീം (86.59 മീ​​റ്റ​​ർ) എ​​ന്നി​​വ​​രും ഫൈ​​ന​​ലി​​ൽ നീ​​ര​​ജി​​ന് വ​​ലി​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്താ​​ൻ കെ​​ൽ​​പ്പു​​ള്ള​​വ​​രാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.