പാരീസ്: പാരീസ് ഒളിന്പിക്സിലെ ടേബിൾ ടെന്നീസ് വനിതകളുടെ ടീമിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ.
ഇന്നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ജർമനിയെ നേരിടും. റൊമേനിയയെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. അതേസമയം, പുരുഷ ടീം ഇനത്തിൽ പ്രീക്വാർട്ടറിൽ ഇന്ത്യ പുറത്ത്. ചൈനയോട് 3-0ന് തോറ്റാണ് ഇന്ത്യ പുറത്തായത്.