ഡുപ്ലാന്‍റിസ്
ഡുപ്ലാന്‍റിസ്
പാ​രീ​സ്: പോ​​ൾ വോ​​ൾ​​ട്ടി​​ൽ സ്വ​​ന്തം ലോ​​ക റി​​ക്കാ​​ർ​​ഡ് ഉ​​യ​​രം ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തി​​രു​​ത്തി അ​​ർ​​മാ​​ൻ​​ഡ് ഡു​​പ്ലാ​​ന്‍റി​​സ് സ്വ​​ർ​​ണ​​മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി. ഒ​ന്പ​താം ത​വ​ണ​യാ​ണ് സ്വീ​ഡ​ന്‍റെ ഡു​പ്ലാ​ന്‍റി​സ് ലോ​ക റി​ക്കാ​ർ​ഡ് കു​റി​ക്കു​ന്ന​ത്.

പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ​ന്മാ​രു​​ടെ പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ 6.25 മീ​​റ്റ​​ർ (20 അ​​ടി, 6 ഇ​​ഞ്ച്) ചാ​​ടി​​യാ​​ണ് ഡു​​പ്ലാ​​ന്‍റി​​സ് സ്വ​​ർ​​ണ​​മെ​​ഡ​​ൽ നി​​ല​​നി​​ർ​​ത്തി​​യ​​ത്. ഒ​​ളി​​ന്പി​​ക്സി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് സ്വീ​​ഡി​​ഷ് താ​​രം റി​​ക്കാ​​ർ​​ഡ് നേ​ടു​ന്ന​​ത്.

ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ 6.02 മീ​​റ്റ​​ർ ആ​​ണ് മ​​റി​​ക​​ട​​ന്ന​​ത്. 68 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് പു​​രു​​ഷ​ന്മാ​​രു​​ടെ പോ​​ൾ വോ​​ൾ​​ട്ടി​​ൽ ഒ​​രാ​​ൾ​​ത​​ന്നെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടു​​ന്ന​​ത്. 1952, 1956 ഒ​​ളി​​ന്പി​​ക്സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ബോ​​ബ് റി​​ച്ചാ​​ർ​​ഡ്സ് ആ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.

2019ൽ ​​ദോ​​ഹ​​യി​​ൽ ന​​ട​​ന്ന ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ വെ​​ള്ളി​​ക്കു ശേ​​ഷം പ്ര​​ധാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ​​ല്ലാം സ്വീ​​ഡി​​ഷ് താ​​രം ഒ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. അ​​ന്ന് സ്വ​​ർ​​ണം നേ​​ടി​​യ അ​​മേ​​രി​​ക്ക​​യു​​ടെ സാം ​​കെ​​ൻ​​ഡ്രി​​ക്സി​നു പാ​​രീ​​സി​​ൽ വെ​​ള്ളി മെ​​ഡ​​ലാ​യി​രു​ന്നു.


മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് ന​​ട​​ന്ന ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ഡു​​പ്ലാ​​ന്‍റി​​സ് 2022, 2023ലെ ​​ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ന്നാ​​മ​​തെ​​ത്തി. 2022, 2024 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ലോ​​ക ഇ​​ൻ​​ഡോ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ജേ​​താ​​വാ​​യി. കൂ​​ടാ​​തെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും (2018, 2022, 2024) സ്വ​​ർ​​ണം നേ​​ടി.

2020ൽ ​​ര​​ണ്ടു ത​​വ​​ണ ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച ഡു​​പ്ലാ​​ന്‍റി​​സ് 2022ൽ ​​മൂ​​ന്നു ത​​വ​​ണ​​യും 2023ൽ ​​ര​​ണ്ടു ത​​വ​​ണ​​യും റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി. ഈ ​​വ​​ർ​​ഷം ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ലാ​​ണ് ലോ​​ക റി​​ക്കാ​​ർ​​ഡ് വീ​​ണ്ടും തി​​രു​​ത്തി​​യ​​ത്. അ​​ണ്ട​​ർ 20യി​​ൽ (6.05 മീ​​റ്റ​​ർ) ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ പേ​​രി​​ലാ​​ണ് ലോ​​ക​​റി​​ക്കാ​​ർ​​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.