അന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​പോ​​ലും മൗ​​നം പാ​​ലി​​ച്ചു!
അന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​പോ​​ലും മൗ​​നം പാ​​ലി​​ച്ചു!
ഗു​​സ്തി താ​​ര​​ങ്ങ​​ൾ നേ​​രി​​ട്ട ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ൾ അ​​റി​​ഞ്ഞി​​ട്ടും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി മൗ​​നം പാ​​ലി​​ച്ചെ​​ന്ന​​തും രാ​​ജ്യ​​ത്തെ പി​​ടി​​ച്ചു​​ല​​ച്ചി​​രു​​ന്നു. 2023 ജ​​നു​​വ​​രി​​യി​​ൽ വി​​നേ​​ഷ് ഫോ​​ഗ​​ട്ട്, സാ​​ക്ഷി മാ​​ലി​​ക്, ബ​​ജം​​രം​​ഗ് പു​​നി​​യ എ​​ന്നി​​വ​​രാ​​ണ് ബ്രി​​ജ്ഭൂ​​ഷ​​നെ​​തി​​രാ​​യ ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ക്കേ​​സ് പൊ​​തു​​സ​​മ​​ക്ഷ​​ത്തെ​​ത്തി​​ച്ച​​ത്.

ബ്രി​​ജ്ഭൂ​​ഷ​​ന്‍റെ ലൈം​​ഗി​​ക താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്കു വ​​ഴ​​ങ്ങാ​​ത്ത​​തി​​ന് നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന പീ​​ഡ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് താ​​ര​​ങ്ങ​​ൾ 2021ൽ​​ത്ത​​ന്നെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ നേ​​രി​​ൽ​​ക്ക​​ണ്ട് അ​​റി​​യി​​ച്ചി​​രു​​ന്നു​​വെ​​ന്ന് ഡ​​ൽ​​ഹി പോ​​ലീ​​സി​​ന്‍റെ എ​​ഫ്ഐ​​ആ​​റി​​ലു​​ണ്ട്. മെ​​ഡ​​ലു​​ക​​ൾ ഗം​​ഗ​​യി​​ൽ ഒ​​ഴു​​ക്കു​​വാ​​ൻ താ​​ര​​ങ്ങ​​ൾ ത​​യാ​​റാ​​യി​​ട്ടു​​പോ​​ലും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ലെ​​ന്ന​​തും വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞി​​രു​​ന്നു.

ജ​​നു​​വ​​രി 18ന് ​​ആ​​ണ് താ​​ര​​ങ്ങ​​ൾ ആ​​ദ്യം സ​​മ​​ര​​രം​​ഗ​​ത്തെ​​ത്തു​​ന്ന​​ത്. ബ്രി​​ജ്ഭൂ​​ഷ​​ണും പ​​രി​​ശീ​​ല​​ക​​രും വ​​നി​​താ ഗു​​സ്തി താ​​ര​​ങ്ങ​​ളെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ചെ​​ന്നും ത​​നി​​ക്കു നേ​​രേ വ​​ധ​​ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യെ​​ന്നു​​മു​​ള്ള വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി വി​​നേ​​ഷ് ഫോ​​ഗ​​ട്ട് രം​​ഗ​​ത്തെ​​ത്തി​​യ​​താ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം.


പ​​രാ​​തി സു​​പ്രീം​​കോ​​ട​​തി​​യി​​ൽ എ​​ത്തി​​യ​​തോ​​ടെ മു​​ഖം ര​​ക്ഷി​​ക്കാ​​നാ​​യി ബ്രി​​ജ്ഭൂ​​ഷ​​ണെ​​തി​​രേ ഡ​​ൽ​​ഹി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. പ​​ക്ഷേ, ന​​ട​​പ​​ടി​​ക​​ൾ അ​​വി​​ടെ അ​​വ​​സാ​​നി​​ച്ചു. ഇ​​തേ​​തു​​ട​​ർ​​ന്ന് ഏ​​പ്രി​​ൽ 23നു ​​ജ​​ന്ത​​ർ മ​​ന്ത​​റി​​ൽ ര​​ണ്ടാം​​ഘ​​ട്ട സ​​മ​​രം ആ​​രം​​ഭി​​ച്ചു.

അ​​തി​​നി​​ടെ, ഇ​​ന്ത്യ​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഏ​​റ്റ​​വും മ​​ഹ​​നീ​​യ അ​​ട​​യാ​​ള​​മാ​​യ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ പു​​തി​​യ മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത അ​​തേ​​ദി​​നം ത​​ന്നെ ഫോ​​ഗ​​ട്ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള താ​​ര​​ങ്ങ​​ൾ നി​​ര​​ത്തി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​യ്ക്ക​​പ്പെ​​ടു​​ന്ന​​തും രാ​​ജ്യ​​ത്തി​​നു കാ​​ണേ​​ണ്ടി​​വ​​ന്നു.

2023 ഡി​​സം​​ബ​​റി​​ൽ ബ്രി​​ജ്ഭൂ​​ഷ​​ൻ റെ​​സ്‌ലിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു​​നി​​ന്നു പ​​ടി​​യി​​റ​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.