നീ​​ര​​ജ് ചോ​​പ്ര യോഗ്യതാ റൗണ്ടിൽ ഇ​​ന്നി​​റ​​ങ്ങും
നീ​​ര​​ജ് ചോ​​പ്ര യോഗ്യതാ റൗണ്ടിൽ ഇ​​ന്നി​​റ​​ങ്ങും ആ​​ൽ​​വി​​ൻ ടോം ​​ക​​ല്ലു​​പു​​ര
നൂ​​റ്റി​​നാ​​ൽ​​പ്പ​​തു കോ​​ടി​​യി​​ല​​ധി​​കം വ​​രു​​ന്ന ഇ​​ന്ത്യ​​ക്കാ​​രു​​ടെ ക​​ണ്ണു​​ക​​ൾ ഇ​​ന്നൊ​​രാ​​ളി​​ലേ​​ക്കു ചു​​രു​​ങ്ങും, നീ​​ര​​ജ് ചോ​​പ്ര എ​​ന്ന ജാ​​വ​​ലി​​ൻ ത്രോ​​ക്കാ​​ര​​നു നേ​​ർ​​ക്ക്. നീ​​ര​​ജ്, നീ​​യാ​​ണ് ഞ​​ങ്ങ​​ളു​​ടെ രാ​​ജ്യ​​മെ​​ന്നു മ​​ന​​സി​​ൽ കോ​​റി​​യി​​ട്ട്, ക​​ണ്ണു​​ന​​ട്ടു​​ള്ള ഇ​​രി​​പ്പ്.

2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ പു​​രു​​ഷ ജാ​​വ​​ലി​​ൻ ​​ത്രോ​​യി​​ലൂ​​ടെ ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര സ്വ​​ർ​​ണം സ​​മ്മാ​​നി​​ച്ച നീ​​ര​​ജ് ചോ​​പ്ര ഇ​​ന്നു ഫീ​​ൽ​​ഡി​​ലി​​റ​​ങ്ങും. യോ​​ഗ്യ​​താ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് നീ​​ര​​ജ് ചോ​​പ്ര മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ടി​​ടി​​യി​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​ർ

വ​​നി​​താ ടീം ​​ഇ​​ന​​ത്തി​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​നു പി​​ന്നാ​​ലെ പുരുഷ വി​​ഭാ​​ഗ​​ത്തി​​ലും അ​​വ​​സാ​​ന എ​​ട്ടി​​ൽ ക​​ട​​ക്കാ​​നു​​ള്ള ശ്ര​​മ​​വു​​മാ​​യി ഇ​​ന്ത്യ. പുരുഷ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ചൈ​​ന​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നാ​​ണ് ഇ​​ന്ത്യ x ചൈ​​ന പോ​​രാ​​ട്ടം.


ഗ്രൂ​​പ്പ് ബി ​​യോ​​ഗ്യ​​താ റൗ​​ണ്ട് ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞ് 3.20 മു​​ത​​ൽ ന​​ട​​ക്കും. ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് കി​​ഷോ​​ർ ജെ​​ന്ന​​യും ജാ​​വ​​ലി​​ൻ​​ത്രോ​​യി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് കി​​ഷോ​​ർ ജെ​​ന്ന യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ പോ​​രാ​​ടു​​ക. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.50 മു​​ത​​ലാ​​ണ് ഗ്രൂ​​പ്പ് എ ​​മ​​ത്സ​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.