ഗോ​ൾ​ഡ​ൻ ജോ​ക്കോ
ഗോ​ൾ​ഡ​ൻ ജോ​ക്കോ
പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​മെ​​ഡ​​ൽ എ​​ന്ന നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ സ്വ​​പ്നം പാ​​രീ​​സി​​ൽ പൂ​​വ​​ണി​​ഞ്ഞു. സെ​​ർ​​ബി​​യ​​ൻ ടെ​ന്നീ​സ് താ​​രം ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ അ​​ഞ്ചാ​​മ​​ത്തെ ഒ​​ളി​​ന്പി​​ക്സി​​ലാ​​ണ് സ്വ​​ർ​​ണ​​മെ​​ഡ​​ൽ. 2008 ബെ​​യ്ജിം​​ഗ് ഒ​​ളി​​ന്പി​​ക്സി​​ൽ നേ​​ടി​​യ വെ​​ങ്ക​​ല​​മാ​​ണ് ഇ​​തി​​നു​​മു​​ന്പു​​ള്ള മെ​​ഡ​​ൽ നേ​​ട്ടം. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ജോ​​ക്കോ​​വി​​ച്ച് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് സ്പെ​​യി​​നി​​ന്‍റെ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സി​​നെ തോ​​ല്പി​​ച്ചു, 7-6(7-3), 7-6(7-2).


സിം​​ഗി​​ൾ​​സി​​ൽ ഗോ​​ൾ​​ഡ​​ൻ സ്ലാം (​​നാ​​ലു ഗ്രാ​​ൻ​​സ്‌ലാം, ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണം) നേ​​ടു​​ന്ന അ​​ഞ്ചാ​​ത്തെ താ​​ര​​മാ​​ണ് ജോ​​ക്കോ​​വ​​നി​​ച്ച്. റാ​​ഫേ​​ൽ ന​​ദാ​​ൽ, സെ​​റീ​​ന വി​​ല്യം​​സ്, ആ​​ന്ദ്രെ അ​​ഗാ​​സി, സ്റ്റെ​​ഫി ഗ്ര​​ഫ് എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ർ. ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണം നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ സിം​​ഗി​​ൾ​​സ് താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും മു​​പ്പ​​ത്തി​​യേ​​ഴു​​കാ​​ര​​ൻ കു​​റി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.