ഒ​​ളി​​ന്പി​​ക്സ് സ്പ്രി​​ന്‍റ്സി​​ന് ഇ​​ന്നു തു​​ട​​ക്കം
ഒ​​ളി​​ന്പി​​ക്സ് സ്പ്രി​​ന്‍റ്സി​​ന് ഇ​​ന്നു തു​​ട​​ക്കം
പാ​​രീ​​സ്: പു​​രു​​ഷ-​​വ​​നി​​താ 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തോ​​ടെ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് അ​​ത്‌​ല​​റ്റി​​ക്സ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു ചൂ​​ടേ​​റും. വ​​നി​​താ 100 മീ​​റ്റ​​ർ ഹീ​​റ്റ്സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള തീ​​പ്പൊ​​രി പോ​​രാ​​ട്ട​​ങ്ങ​​ൾ​​ ഇ​​ന്നു ന​ട​ക്കും.

ടോ​​ക്കി​​യോ 2020 ഒ​​ളി​​ന്പി​​ക്സി​​ൽ വ​​നി​​താ വി​​ഭാ​​ഗം 100 മീ​​റ്റ​​ർ വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​യ ജ​​മൈ​​ക്ക​​യു​​ടെ ഷെ​​റി​​ക്ക ജാ​​ക്സ​​ണ്‍ ഇ​​ത്ത​​വ​​ണ 100 മീ​​റ്റ​​ർ പോ​​രാ​​ട്ടവേ​​ദി​​യി​​ലി​​ല്ല. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഷെ​​റി​​ക്ക, 200 മീ​​റ്റ​​റി​​ൽ മാ​​ത്രം ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നാ​​ണ് 100 മീ​​റ്റ​​റി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. കോ​​ച്ചി​​ന്‍റെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ചാ​​ണ് തീ​​രു​​മാ​​ന​​മെ​​ന്ന് ഷെ​​റി​​ക്ക വ്യ​​ക്ത​​മാ​​ക്കി.

വ​​നി​​താ 100 മീ​​റ്റ​​ർ ഹീ​​റ്റ്സ് ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞ് 3.20നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. അ​​തി​​നു മു​​ന്പ് 2.05 മു​​ത​​ൽ പ്രി​​ലി​​മി​​ന​​റി റൗ​​ണ്ട് അ​​ര​​ങ്ങേ​​റും. സെ​​മി ഫൈ​​ന​​ൽ നാ​​ളെ​​യും ഫൈ​​ന​​ൽ ഞാ​​യ​​ർ പു​​ല​​ർ​​ച്ചെ 12.50നു​​മാ​​ണ്. പു​​രു​​ഷ 100 മീ​​റ്റ​​റി​​ന്‍റെ പ്രാ​​ഥ​​മി​​ക റൗ​​ണ്ടും ഹീ​​റ്റ്സും നാ​​ളെ ന​​ട​​ക്കും. പു​​രു​​ഷ 100 മീ​​റ്റ​​ർ ഫൈ​​ന​​ൽ തി​​ങ്ക​​ൾ പു​​ല​​ർ​​ച്ചെ 1.20നാ​​ണ്.


അ​​ത്‌​ല​​റ്റി​​ക്സി​​ൽ പു​​രു​​ഷ ഡെ​​ക്കാ​​ത്ത​​ല​​ണ്‍, ഹാ​​മ​​ർ​​ത്രോ, വ​​നി​​താ ഹൈ​​ജം​​പ്, ട്രി​​പ്പി​​ൾ​​ജം​​പ്, ഡി​​സ്ക​​സ്ത്രോ, പു​​രു​​ഷ 1500 മീ​​റ്റ​​ർ, വ​​നി​​താ 500 മീ​​റ്റ​​ർ, മി​​ക്സ​​ഡ് 4 x 400 റി​​ലേ, വ​​നി​​താ 800 മീ​​റ്റ​​ർ, പു​​രു​​ഷ ഷോ​​ട്ട്പു​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ളും ഇ​​ന്നു ന​​ട​​ക്കും.

അ​​ങ്കി​​ത, പ​​രു​​ൾ, ത​​ജീ​​ന്ദ​​ർ

അ​​ത്‌​ല​​റ്റി​​ക്സി​​ൽ മൂ​​ന്ന് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഇ​​ന്നു ക​​ള​​ത്തി​​ലു​​ണ്ട്. വ​​നി​​താ 5000 മീ​​റ്റ​​ർ ഹീ​​റ്റ്സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ങ്കി​​ത ധ്യാ​​നി, പ​​രു​​ൾ ചൗ​​ധ​​രി എ​​ന്നി​​വ​​ർ ഇ​​റ​​ങ്ങും. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 9.40നാ​​ണ് 5000 മീ​​റ്റ​​ർ ഹീ​​റ്റ്സ് ആ​​രം​​ഭി​​ക്കു​​ക. പു​​രു​​ഷ വി​​ഭാ​​ഗം ഷോ​​ട്ട്പു​​ട്ടി​​ൽ ത​​ജീ​​ന്ദ​​ർ​​പാ​​ൽ സിം​​ഗ് തോ​​ർ ഫീ​​ൽ​​ഡി​​ലു​ണ്ട്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 11.40നാ​​ണ് പു​​രു​​ഷ ഷോ​​ട്ട്പു​​ട്ട് പോ​​രാ​​ട്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.