സെ​​യ്ൻ ന​​ദി​​യി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തി
സെ​​യ്ൻ ന​​ദി​​യി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തി
പാരീസ്: സെ​​യ്ൻ ന​​ദി​​യി​​ൽ പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ പു​​രു​​ഷ​ന്മാ​​രു​​ടെ​​യും വ​​നി​​ത​​ക​​ളു​​ടെ​​യും ട്ര​​യാ​​ത്ത​​ല​​ണി​​ലെ നീ​​ന്ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തി. ന​​ദി​​യി​​ലെ മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ന്‍റെ തോ​​ത് സം​​ബ​​ന്ധി​​ച്ച് ആ​​ഴ്ച​​ക​​ൾ നീ​​ണ്ട ആ​​ശ​​ങ്ക​​ക​​ൾ​​ക്കാ​​ണ് വി​​രാ​​മ​​മാ​​യ​​ത്.

ന​​ദി​​യി​​ലെ മ​​ലി​​നീ​​ക​​ര​​ണ തോ​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന ചൊ​​വ്വാ​​ഴ്ച ന​​ട​​ക്കേ​​ണ്ട പു​​രു​​ഷന്മാ​​രു​​ടെ നീ​​ന്ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചി​​രു​​ന്നു. ജ​​ല പ​​രി​​ശോ​​ധ​​ന​​യി​​ൽ ജ​​ല​​ത്തി​​ലെ അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യ ബാ​​ക്ടീ​​രി​​ക​​ളു​​ടെ അ​​ള​​വിൽ കു​​റ​​വു​​ക​​ണ്ടെ​​ത്തി​​യാ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ ന​​ട​​ത്താ​​നാ യിരുന്നു തീരുമാനം. പ​​രി​​ശോ​​ധ​​നാ​​ഫ​​ലം അ​​നു​​കൂ​​ല​​മാ​​യ​​​​തോ​​ടെ സംഘാടകർക്ക് ആശ്വാസമായി. മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെയ്തു.


ഇ​​ന്ന​​ലെ ത​​ന്നെ​​യാ​​ണു വ​​നി​​ത​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ളും ക്ര​​മീ​​ക​​രി​​ച്ച​​ത്. ഇ​​തി​​നാ​​ൽ ആ​​ദ്യം വ​​നി​​ത​​ക​​ളു​​ടെ നീ​​ന്ത​​ലും തു​​ട​​ർ​​ന്നു പു​​രു​​ഷന്മാ​​രു​​ടെ മ​​ത്സ​​ര​​വും ന​​ട​​ത്തി. ഇ​​ന്ന​​ലെ​​യും മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നി​​രുന്നില്ലെ​​ങ്കി​​ൽ ജ​​ലം ശു​​ദ്ധി​​യാ​​കു​​ന്ന​​തു​​വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ട അ​​വ​​സ്ഥ സം​​ഘാ​​ട​​ക​​ർ​​ക്കു​​ണ്ടാ​​യേ​​നേ. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് നീ​​ന്ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തേ​​ണ്ട അ​​വ​​സാ​​ന ദി​​വ​​സം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.