പാരീസ്: ഒളിന്പിക്സ് അന്പെയ്ത്തിൽ വനിതാ ടീമിനു പിന്നാലെ പുരുഷ ടീമും ക്വാർട്ടറിൽ പുറത്തായി.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം 6-2ന് തുർക്കിയോടു തോറ്റു. 57-53, 55-52, 54-55, 58-54 നാണ് തുർക്കിയുടെ ജയം. വനിതകൾ നെതർലൻഡ്സിനോട് 6-0ന് തോറ്റ് നേരത്തേ പുറത്തായിരുന്നു. സ്കോർ 52-51, 54-49, 53-48.