പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ല​​ക്ഷ്യ സെ​​ന്നി​​ന് ജ​​യം
പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ല​​ക്ഷ്യ സെ​​ന്നി​​ന് ജ​​യം
പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്നി​​ന് ജ​​യം. ഗ്രൂ​​പ്പ് എ​​ല്ലി​​ൽ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സെ​​ൻ 21-19, 21-14ന് ​​ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ജൂ​​ലി​​യ​​ൻ ക​​രാ​​ഗി​​യെ തോ​​ൽ​​പ്പി​​ച്ചു.

നാ​​ലു പേ​​രു​​ള്ള ഗ്രൂ​​പ്പി​​ൽ സെ​​ൻ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഗ്വാ​​ട്ടി​​മാ​​ല​​യു​​ടെ കെ​​വി​​ൻ കോ​​ർ​​ഡ​​ൻ തോ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കോ​​ർ​​ഡ​​ൻ പിന്മാ​​റി. ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ വി​​ജ​​യം ഡിലീറ്റ് ചെയ്തെ​​ന്ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ വേ​​ൾ​​ഡ് ഫെ​​ഡ​​റേ​​ഷ​​ൻ (ബി​​ഡ​​ബ്ല്യു​​എ​​ഫ്)​​അ​​റി​​യി​​ച്ചു.

ഇ​​തോ​​ടെ നാ​​ളെ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ സെ​​ന്നി​​ന് ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ജൊ​​നാ​​ത​​ൻ ക്രി​​സ്റ്റി​​യെ തോ​​ൽ​​പ്പി​​ച്ചാ​​ലേ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്താ​​നാ​​കൂ. നി​​ല​​വി​​ൽ ക്രി​​സ്റ്റി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. സെ​​ൻ ര​​ണ്ടാ​​മ​​തും.

ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ബി​​ഡ​​ബ്ല്യു​​എ​​ഫ് പൊ​​തു​​മ​​ത്സ​​ര ച​​ട്ട​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച്, ഗ്രൂ​​പ്പ് എ​​ല്ലി​​ലെ കോ​​ർ​​ഡ​​ണ്‍ ഉ​​ൾ​​പ്പെ​​ടു​​ന്ന ക​​ളി​​ച്ച​​തോ ഇ​​നി​​യും ക​​ളി​​ക്കാ​​നു​​ള്ള​​തോ ആ​​യ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും ഫ​​ല​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കി​​യ​​താ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ 13 ഗ്രൂ​​പ്പു​​ക​​ൾ ഉ​​ള്ള പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടു ഗ്രൂ​​പ്പു​​ക​​ളി​​ലാ​​ണ് നാ​​ലു പേ​​രു​​ള്ള​​ത്.


വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ശ്വി​​നി പൊ​​ന്ന​​പ്പ-​​താ​​നി​​ഷ ക്രാ​​സ്റ്റോ സ​​ഖ്യം ഗ്രൂ​​പ്പ് സി​​യി​​ൽ ര​​ണ്ടാം മ​​ത്സ​​ര​​വും തോ​​റ്റു.

സാത്വിക്-ചിരാഗ്

പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ചി​​രാ​​ഗ് ഷെ​​ട്ടി-​​സാ​​ത്വി​​ക്സാ​​യി​​രാ​​ജ് ര​​ങ്ക​​റെ​​ഡ്ഢി സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ. ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ പു​രു​ഷ ഡ​ബി​ൾ​സ് ടീം ​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. നാ​​ലു ടീ​​മു​​ക​​ളു​​ള്ള ഗ്രൂ​​പ്പ് സി​​യി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യം ആ​​ദ്യ മ​​ത്സ​​രം ജ​​യി​​ച്ചി​​രു​​ന്നു. കൂ​​ടാ​​തെ ഗ്രൂ​​പ്പി​​ലെ ജ​​ർ​​മ​​ൻ ടീം ​​മാ​​ർ​​ക്ക് ലാം​​സ്ഫു​​സ്-​​മാ​​ർ​​വി​​ൻ സീ​​ഡ​​ൽ സ​​ഖ്യം പിന്മാറി. ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി.

ലാം​​സ്ഫു​​സി​​ന്‍റെ പ​​രി​​ക്കാ​​ണ് പിന്മാ​​റ്റ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. ഗ്രൂ​​പ്പി​​ലെ ഫ്ര​​ഞ്ച് ടീം ​​ര​​ണ്ടു മ​​ത്സ​​ര​​വും തോ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ന്ത്യ​​ൻ ടീം ​​ഇ​​ന്ന് ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​ൻ ടീ​​മി​​നെ നേ​​രി​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.