ടോക്കിയോ സമ്മാനിച്ച നിരാശ മറികടക്കാൻ ഏറെ സമയം വേണ്ടിവന്നുവെന്ന് മത്സരശേഷം മനു ഭാകർ പ്രതികരിച്ചു. വിവരണാതീതമായ സന്തോഷമാണീ നേട്ടം. മുഴുവൻ ഊർജവും പുറത്തെടുത്തായിരുന്നു പ്രകടനം. ഒരുപക്ഷ അടുത്ത തവണ ഇതിലും മെച്ചപ്പെട്ട നേട്ടത്തിനു കഴിഞ്ഞേക്കാം-നിറചിരിയോടെ മനു ഭാകർ പറഞ്ഞു.
ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇന്ന് രണ്ടു ഫൈനൽഇന്ത്യക്കു പ്രതീക്ഷയേകി ഇന്ന് രണ്ടു ഫൈനലുകൾ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്ജുന് ബബുതയും ഫൈനലിൽ ഇന്നിറങ്ങും.ബോക്സിംഗില്‍ നിഖാത് സറീനും പ്രീതി പവാറും പ്രീക്വാര്‍ട്ടറിലെത്തി. പുരുഷന്മാരുടെ സിംഗിള്‍സ് തുഴച്ചിലില്‍ ബല്‍രാജ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.