പാരീസോളം...
പാരീസോളം... ആ​​ൽ​​വി​​ൻ ടോം ​​ക​​ല്ലു​​പു​​ര
അ​​ട്ടി​​മ​​റിശ്ര​​മ​​വും തി​​മി​​ർ​​ത്തു പെ​​യ്ത മ​​ഴ​​​​യും അ​​തി​​ജീ​​വി​​ച്ച് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​നു വ​​ർ​​ണാ​​ഭ​​മാ​​യ തു​​ട​​ക്കം. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സ്റ്റേ​​ഡി​​യ​​ത്തി​​നു പു​​റ​​ത്തു​​വ​​ച്ച് അ​​ര​​ങ്ങേ​​റി​​യ​​താ​​യി​​രു​​ന്നു പാ​​രീ​​സ് ലോ​​ക​​ത്തി​​നു സ​​മ്മാ​​നി​​ച്ച കൗ​​തു​​കം.

സെ​​യ്ൻ ന​​ദി​​യി​​ലൂ​​ടെ നൂ​​റോ​​ളം ബോ​​ട്ടു​​ക​​ളി​​ൽ പ​​തി​​നാ​​യി​​ര​​ത്തി​​ൽ അ​​ധി​​കം കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ ഓ​​ള​​പ്പ​​ര​​പ്പി​​നൊ​​പ്പ​​മെ​​ത്തി​​യ​​ത് കാ​​യി​​ക ലോ​​ക​​ത്തി​​നു പു​​തി​​യ അ​​നു​​ഭ​​വം സ​​മ്മാ​​നി​​ച്ചു. ഈ​​ഫ​​ലി​​നു മു​​ന്നി​​ലാ​​യു​​ള്ള ട്രൊ​​ക്ക​​ദേ​​രോ ഉ​​ദ്യാ​​ന​​ത്തി​​ൽ​​വ​​ച്ച് ഒ​​ളി​​ന്പി​​ക്സ് ദീ​​പം തെ​​ളി​​ഞ്ഞു. അ​​തോ​​ടെ 33-ാം ലോ​​ക കാ​​യി​​ക പോ​​രാ​​ട്ട​​ത്തി​​ന്‍റെ ആ​​വേ​​ശ​​ദി​​ന​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി...

ഔ​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു മ​​ണി​​ക്കൂ​​റു​​ക​​ൾ മു​​ന്പ് ഫ്ര​​ഞ്ച് ട്രെ​​യിൻ സി​​സ്റ്റ​​ത്തെ (എ​​സ്എ​​ൻ​​സി​​എ​​ഫ്) ത​​കി​​ടം മ​​റി​​ച്ച് ആ​​ക്ര​​മ​​ണം ന​​ട​​ന്നു. വൈ​​ദ്യു​​ത ലൈ​​നു​​ക​​ൾ​​ക്ക് തീ​​വ​​യ്ക്കു​​ക​​യും ത​​ക​​ർ​​ക്കു​​ക​​യും ചെ​​യ്ത് എ​​സ്എ​​ൻ​​സി​​എ​​ഫ് പൂ​​ർ​​ണ​​മാ​​യി സ്തം​​ഭി​​പ്പി​​ച്ചു.

എ​​ട്ടു ല​​ക്ഷ​​ത്തോ​​ളം ആ​​ളു​​ക​​ളാ​​ണ് ഇ​​തോ​​ടെ റെ​​യി​​ൽ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ കു​​ടു​​ങ്ങി​​യ​​ത്. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നത്തലേ​​ന്നു രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.


ഈ​​ഫ​​ൽ ട​​വ​​ർ ഉ​​ൾ​​പ്പെ​​ടെ പാ​​രീ​​സി​​ന്‍റെ സാം​​സ്കാ​​രി​​കപൈ​​തൃ​​കം പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു പ​​രേ​​ഡ്. ലോ​​ക​​ത്തി​​ന് അ​​ത്യ​​പൂ​​ർ​​വ കാ​​ഴ്ച സ​​മ്മാ​​നി​​ച്ച് പ​​രേ​​ഡ് വ​​ർ​​ണാ​​ഭ​​മാ​​യി. ഓ​​സ്റ്റ​​ർ​​ലി​​റ്റ്സ് പാ​​ലം മു​​ത​​ൽ യേ​​ന പാ​​ലം​​വ​​രെ​​യാ​​യി ആ​​റു കി​​ലോ​​മീ​​റ്റ​​ർ ദൂര ത്തിൽ നൂ​​റോ​​ളം ബോ​​ട്ടു​​ക​​ൾ സെ​​യ്നി​​ലൂ​​ടെ പ​​രേ​​ഡ് ന​​ട​​ത്തി.

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ന്‍റെ ക​​ലാ​​സം​​വി​​ധാ​​നം ഫ്ര​​ഞ്ച് തി​​യറ്റ​​ർ ഡ​​യ​​റ​​ക്ട​​ർ തോ​​മ​​സ് ജോ​​ളി​​യാ​​ണ് നി​​ർ​​വ​​ഹി​​ച്ച​​ത്. ലേ​​ഡി ഗാ​​ഗ, സെ​​ലി​​ൻ ഡി​​യോ​​ണ്‍, ഫ്ര​​ഞ്ച് ഗാ​​യി​​ക അ​​യ നാ​​കാ​​മു​​റ, ഫ്ര​​ഞ്ച് പി​​യാ​​നി​​സ്റ്റ് സോ​​ഫി​​യാ​​ൻ പാ​​മാ​​ർ​​ട്ട്, ഗാ​​യി​​ക ജൂ​​ലി​​യ​​റ്റ് അ​​ർ​​മ​​നെ​​റ്റ്, ന​​ട​​ൻ ഫി​​ലി​​പ്പ് കാ​​റ്റെ​​റി​​ൻ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഗീ​​തവി​​രു​​ന്ന് ആ​​രാ​​ധ​​ക​​ർ​​ക്ക് ആ​​വേ​​ശം പ​​ക​​ർ​​ന്നു. ഫ്രാ​​ൻ​​സി​​ന്‍റെ സം​​ഗീ​​ത -​​ക​​ല -​​ച​​രി​​ത്ര പാ​​ര​​ന്പ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രി​​ക്കും ഉ​​ദ്ഘാ​​ട​​നച്ച​​ട​​ങ്ങ്. കരിമരുന്നു കലാപ്രകടനങ്ങളും ചടങ്ങിനു മിഴിവു നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.