പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ചിരാഗ് ഷെട്ടി - സാത്വിക് സായ്രാജ് സഖ്യം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനായി കളത്തിലുണ്ട്. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ-ടാനിഷ ക്രാസ്റ്റൊ കൂട്ടുകെട്ടും ഇന്നിറങ്ങും.
പുരുഷന്മാരുടെ സിംഗിൾസ് സ്കൾസ് തുഴച്ചിലാണ് ഇന്ന് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യക്കായി ബൽരാജ് പൻവർ തുഴയെറിയും.
ഷൂട്ടിംഗ് മിക്സഡ് 10 മീറ്റർ എയർ റൈഫിൾ, പുരുഷ-വനിതാ 10 മീറ്റർ എയർ റൈഫിൾ പോരാട്ടങ്ങളും ഇന്നു നടക്കും. പുരുഷ സിംഗിൾസ് ടേബിൾ ടെന്നീസ് (ഹർമീത് ദേശായി), പുരുഷ ഡബിൾസ് ടെന്നീസ് മത്സരങ്ങളും ഇന്നു നടക്കും. പുരുഷ ഡബിൾസ് ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-ശ്രീരാം ബാലാജി സഖ്യമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.
ബോക്സിംഗ് റിംഗിൽ പ്രീതി പവാറാണ് ഇന്ത്യൻ ജഴ്സി അണിയുന്നത്. ഇന്ത്യൻ സമയം അർധരാത്രി 12.02ന് പ്രീതി വിയറ്റ്നാമിന്റെ തി കിം അഹ്നിയെ നേരിടും.