മാർപാപ്പയുടെ ആഹ്വാനംഎല്ലാവരും ഈ ഒളിന്പിക് സന്ധിയെ ആദരിച്ച് എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. പാരീസ് 2024 ഒളിന്പിക്സിനായി ജൂലൈ 19നു പാരീസിലെ വിശുദ്ധ മഗ്ദലെന മറിയം പള്ളിയിൽ വിശുദ്ധ കുർബാനയോടെ ഈ ഉടന്പടിക്ക് തുടക്കമായി.
അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് ഉൾപ്പെടെ നൂറ്റന്പതിലധികം നയതന്ത്ര പ്രതിനിധികളും ദേശീയ ഒളിന്പിക് കമ്മിറ്റികളുടെ പ്രതിനിധികളും കുർബാനയിൽ പങ്കെടുത്തു.
ഫ്രാൻസിന്റെ കായിക മന്ത്രി അമേലി ഓഡേ കസ്തെറ, സാംസ്കാരിക വകുപ്പ് മന്ത്രി റഷിദ ദാതി, പാരീസ് മേയർ ആൻ ഹിഡാൽഗോ, കത്തോലിക്ക സഭയുടെ ഒളിന്പിക് വോളന്റിയേഴ്സിന്റെ സംഘടനയായ ഹോളി ഗെയിംസ് തുടങ്ങിയവരും പാരീസ് അതിരൂപത ആർച്ച്ബിഷപ്പ് മോണ്‍. ലോറോ ഉൽറിച്ച് കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.
മാക്രോണ്‍ ഗെയിംസ് വില്ലേജിൽപാരീസ് ഒളിന്പിക് വില്ലേജിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണ്‍ ഇന്നലെ സന്ദർശനം നടത്തി. ഒളിന്പിക്സിന് ഫ്രാൻസ് തയാറായിക്കഴിഞ്ഞതായി മാക്രോണ്‍ വ്യക്തമാക്കി.
അന്തർദേശീയ തലത്തിലുള്ള ഒളിന്പിക് വെടിനിർത്തൽ സന്ധിപോലെ ഫ്രാൻസിനുള്ളിൽ രാഷ്ട്രീയ വെടിനിർത്തലിനും മാക്രോണ്‍ ആഹ്വാനം ചെയ്തു. നാഷണൽ അസംബ്ലി പിരിച്ചുവിട്ടശേഷം ഫ്രാൻസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മാക്രോണിന്റെ ഈ ആഹ്വാനം.
ഫ്രാൻസിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഒളിന്പിക്സിനെ ബാധിച്ചിട്ടില്ലെന്നും മാക്രോണ്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പാരീസ് ഒളിന്പിക്സ് ഉദ്ഘാടനം.