ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍. തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നാകെയെത്തി.
തിരുനക്കര മൈതാനത്ത് രാവിലെ എത്തിയ മൃതദേഹത്തില്‍ ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, പി. പ്രസാദ്, റോഷി അഗസ്റ്റിന്, വി.എന്‍. വാസവന്, കെ. കൃഷ്ണന്‍കുട്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്, കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ മാണി, ചലിച്ചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്, രമേഷ് പിഷാരടി, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തോമസ് ചാഴികാടന് എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, പി.സി.വിഷ്ണുനാഥ്, അന്‍വര്‍സാദത്ത്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി.ജയരാജന്, എം.എ. ബേബി, വൈക്കം വിശ്വന്, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ -സമുദായനേതാക്കള്‍, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.