"ഉ​മ്മ​ന്‍ ചാ​ണ്ടി കോ​ള​നി': ഇ​ടു​ക്കി​യി​ലെ ഈ ​കൗ​തു​ക ഗ്രാ​മ​ത്തി​നും പ​റ​യാ​നു​ണ്ടൊ​രു കു​ഞ്ഞൂ​ഞ്ഞ് ക​ഥ
"ഉ​മ്മ​ന്‍ ചാ​ണ്ടി കോ​ള​നി': ഇ​ടു​ക്കി​യി​ലെ ഈ ​കൗ​തു​ക ഗ്രാ​മ​ത്തി​നും പ​റ​യാ​നു​ണ്ടൊ​രു കു​ഞ്ഞൂ​ഞ്ഞ് ക​ഥ
ഒ​രാ​യു​സി​നി​ട​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​നേ​ടു​ക എ​ന്ന​ത് അ​പൂ​ര്‍​വം ചി​ല​ര്‍​ക്കെ സാ​ധി​ക്കൂ. അ​ത് തീ​ര്‍​ച്ച​യാ​യും അ​വ​രു​ടെ പ്ര​ത്യേ​ക​ത നി​മി​ത്ത​മാ​ണ്. അ​ത്ത​ര​ത്തി​ല്‍ ജ​ന​മ​ന​സു​ക​ള്‍ കീ​ഴ​ട​ക്കി​യ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി.

മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലും ഒ​രു രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന നി​ല​യി​ലു​മെ​ല്ലാം അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍​ക്കാ​യി നി​ല​കൊ​ണ്ട ഒ​രു മ​നു​ഷ്യ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം മ​ല​യാ​ളി​ക​ളെ ആ​കെ സ​ങ്ക​ട​പ്പെടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്ന ആ ​വ​ലി​യ മ​നു​ഷ്യ​നോ​ടു​ള്ള ഒ​രു നാ​ടി​ന്‍റെ ക​ട​പ്പാ​ടി​ന്‍റെ കാ​ര്യം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ത​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

ആ ​നാ​ട​ങ്ങ് ഇ​ടു​ക്കി​യി​ലാ​ണ്. ക​ഞ്ഞി​ക്കു​ഴി പ​ട്ട​ണ​ത്തി​ല്‍ നി​ന്നും 3.5 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ​ത്. അ​വി​ടെ​യു​ള്ള ആ ​ഗ്രാ​മ​ത്തി​ന്‍റെ പേ​രി​ല്‍ അ​ല്‍​പം കൗ​തു​കം ആ​ര്‍​ക്കും തോ​ന്നും. കാ​ര​ണം ആ ​നാ​ടി​ന്‍റെ പേ​ര് "ഉ​മ്മ​ന്‍ ചാ​ണ്ടി കോ​ള​നി' എ​ന്നാ​ണ്.


ആ​ദി​വാ​സികൾ താ​മ​സി​ച്ചി​രു​ന്ന ഗ്രാ​മ​മാ​യി​രു​ന്ന​ത്. 1974-ലാ​ണ് കോ​ള​നി​ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടിയുടെ പേ​രി​ട്ട​ത്. അ​തി​ന് കാ​ര​ണം ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലാ​ണ് അ​ക്കാ​ല​ത്ത് അ​വി​ടു​ണ്ടാ​യി​രു​ന്ന 29 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ല​ഭി​ക്കാൻ കാരണമായത്.

ഉ​മ്മ​ന്‍ ചാ​ണ്ടി ഭ​ര​ണാ​ധി​കാ​രി​യല്ലാത്ത, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റായി​രു​ന്ന കാ​ല​ത്താ​ണ് ഇ​ത്ത​ര​ത്തി​ല്‍അദ്ദേഹം ഇ​ട​പെ​ട്ട​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​ടി​യു​റ​ച്ച അ​നു​യാ​യി​യാ​യി​രു​ന്ന ക​രി​മ്പ​ന്‍ ജോ​സാ​ണ് ക​ഞ്ഞി​ക്കു​ഴി​യി​ലെ ആളുകളുടെ ദു​ര​വ​സ്ഥ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. അദ്ദേഹത്തിന്‍റെ കൃത്യമായ ഇടപെടല്‍ ആ നാടിന്‍റെ അവസ്ഥ തന്നെ മാറ്റിമറിച്ചു.

തങ്ങള്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്ന ആ നേതാവ് കൊല്ലങ്ങള്‍ക്കിപ്പുറം വിടപറയുമ്പോള്‍ "ഉമ്മന്‍ ചാണ്ടി കോളനിയും' ദുഃഖിക്കുകയാണ്. എങ്കിലും അവിടെ ജനിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിലൂടെ ആ വലിയ നേതാവ് ഇനിയും ജീവിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.