ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നാ​യ​ക​ൻ! ജ​ന​മ​ന​സി​ലെ താ​ര​കം
ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നാ​യ​ക​ൻ! ജ​ന​മ​ന​സി​ലെ താ​ര​കം ജോർജ് സഖറിയ
ജ​ന​കീ​യ​ൻ - കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​വി​ശേ​ഷ​ണ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ലാ​തെ മ​റ്റൊ​രു അ​വ​കാ​ശി​യി​ല്ല. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​താ​വെ​ന്ന് പ്രി​യ​പ്പെ​ട്ട "ഒ​സി'​യെ അ​നു​യാ​യി​ക​ളും എ​തി​രാ​ളി​ക​ളും ഒ​രേ​പോ​ലെ വി​ളി​ച്ച​ത്, കൈ​യ​ക​ല​ത്തി​ൽ ഉ​ണ്ടാ​യാ​ലും ജ​ന​പ്ര​ള​യ​ത്തി​ന്‍റെ ചുഴി​യി​ൽ അ​ക​പ്പെ​ട്ട് ത​ങ്ങ​ളി​ൽ അ​ക​ന്നു​പോ​വു​ന്ന പ്ര​ഭാ​വ​ല​യം കൊ​ണ്ടു​കൂ​ടി​യാ​ണ്.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന വ​ട​വൃ​ക്ഷ​ത്തി​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്ന നേ​താ​വെ​ന്ന വി​ശേ​ഷ​ണം ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ചേ​രി​ല്ല. പു​തു​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ട​യോ​ട്ടം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് താ​ങ്ങും ത​ണ​ലു​മാ​യി എ​ന്ന​താ​ണ് ശ​രി​യാ​യ നി​രീ​ക്ഷ​ണം.

1943 ഒ​ക്ടോ​ബ​ർ 31 ന് ​പു​തു​പ്പ​ള്ളി ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ കെ.​ഒ. ചാ​ണ്ടി - ബേ​ബി ചാ​ണ്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കെ​എ​സ്‌​യു​വി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​ര​ണ വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ സ​മ​ര​ത്തി​ലൂ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി രാ​ഷ്ട്രീ​യ നേ​തൃ​നി​ര​യി​ൽ എ​ത്തു​ന്ന​ത്.

പി​ന്നീ​ട് 1962-ൽ ​കെ​എ​സ്‌​യു കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ അ​ദ്ദേ​ഹം അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ആ​ദ്യ​മാ​യി വ​ൻ പി​ള​ർ​പ്പ് നേ​രി​ട്ട 1969-ലാ​ണ് അ​ദ്ദേ​ഹം യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന​ത്തെ അ​മ​ര​ക്കാ​ര​നാ​കു​ന്ന​ത്.

1970-ൽ ​രൂ​പം​കൊ​ണ്ട പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് - ഐ ​വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​ളെ കി​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ് യു​വ​നേ​താ​വാ​യ ത​ന്നെ​ത്തേ​ടി അ​വ​സ​രം വ​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​മാ​യി​രു​ന്ന സം​ഘ​ട​നാ കോ​ൺ​ഗ്ര​സ്(​കോ​ൺ​ഗ്ര​സ് - ഒ) ​പ​ക്ഷ​ത്ത് നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യും അ​ന്ന​ത്തെ എം​എ​ൽ​എ​യു​മാ​യ കെ.​എം. ജോ​ർ​ജി​ന് മു​മ്പി​ൽ തോ​ൽ​ക്കാ​നാ​യു​ള്ള ഒ​രു ബ​ലി​യാ​ടാ​യി ഏ​വ​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​രു​തി.

എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​യി​ച്ചു​ക​യ​റി​യ അ​ദ്ദേ​ഹം ത​ന്‍റെ രാ​ഷ്ട്രീ​യ അ​ശ്വ​മേ​ധ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന പേ​ര് എ​ന്നേ​ക്കു​മാ​യി മാ​യ്ച്ചു​ക​ള​യും വി​ധം "കു​ഞ്ഞൂ​ഞ്ഞി​ന്‍റെ' ജ​ന​കീ​യ​ത വ​ള​ർ​ന്നു.

എ.​കെ. ആ​ന്‍റ​ണി​യു​ടെ വി​ശ്വ​സ്ത പോ​രാ​ളി​യാ‌​യി നി​ന്ന​തോ​ടെ, ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​തും നീ​ണ്ടു​നി​ന്ന​തു​മാ​യ ഗ്രൂ​പ്പ് വ​ഴ​ക്കി​ന്‍റെ പ്ര​ധാ​ന​ഭാ​ഗ​ത്ത് അ​ദ്ദേ​ഹം നി​ല​കൊ​ണ്ടു. ആ​ശ്രി​ത​വ​ത്സ​ല​നാ​യ നേ​താ​വി​നൊ​പ്പം നി​ൽ​ക്കാ​ൻ ഏ​വ​രും മ​ത്സ​രി​ച്ച കാ​ല​ത്ത്, പാ​ർ​ട്ടി​യി​ലെ എ​തി​ർ​പ്പി​ന്‍റെ സ്വ​ര​മാ​യി അ​ദ്ദേ​ഹം ക​രു​ത്ത​റി​യി​ച്ചു.


എ​ന്നാ​ൽ സ​മ​ർ​ഥ​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തോ​ടും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ ഒ​ന്നാം കു​ടും​ബ​ത്തോ​ടും അ​ടു​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ക​ഴി​ഞ്ഞു. ഈ ​ന​യ​ത​ന്ത്ര​ജ്ഞ​ത​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ക്കാ​ല​വും വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ അ​ക​ന്നു​നി​ൽ​ക്കു​ന്ന ര​ണ്ട് വി​ശ്വാ​സി​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​യാ​യി, അ​വ​രു​ടെ ര​ണ്ട് കൂ​ട്ട​രു​ടെ​യും വോ​ട്ട് വാ​ങ്ങി പു​തു​പ്പ​ള്ളി​യി​ൽ നി​ന്ന് 50 വ​ർ​ഷം നി​യ​മ​സ​ഭ​യി​ലെ​ത്തി അ​ദ്ദേ​ഹം റി​ക്കാ​ർ​ഡി​ട്ടു.

1977-ൽ ​തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് ആ​ദ്യ​മാ​യി മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ലെ അ​ര​ക്കി​ട്ടു​റ​പ്പി​ക്ക​ലു​ക​ൾ ന​ട​ന്ന 1982-ൽ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തി. തി​രു​ത്ത​ൽ​വാ​ദി​ക​ൾ നി​റ​ഞ്ഞ 1991 കാ​ല​ഘ​ട്ട​ത്തി​ൽ, രാ​ഷ്ട്രീ​യ നൂ​ൽ​പ്പാ​ല​ങ്ങ​ൾ ക​ട​ക്കു​മ്പോ​ൾ എ​ക്കാ​ല​ത്തും കൈ​മു​ത​ലാ​യ മെ​യ്‌​വ​ഴ​ക്കം കൊ​ണ്ട് അ​ദ്ദേ​ഹം ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

2004-ൽ ​എ.​കെ ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി പ​ദം ഒ​ഴി​ഞ്ഞ​തോ​ടെ, പു​തു​പ്പ​ള്ളി​യു​ടെ ഭാ​ഗ്യ​വും ഭാ​ഗ​ധേ​യ​വു​മാ​യി കു​ഞ്ഞൂ​ഞ്ഞ് കേ​ര​ള​ത്തി​ന്‍റെ നാ​യ​ക​നാ​യി. അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റി​യ അ​ദ്ദേ​ഹം 72 എം​എ​ൽ​എ​മാ​രു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് 2011 മു​ത​ൽ അ​ഞ്ച് വ​ർ​ഷം കാ​ലാ​വ​ധി തി​ക​ച്ചു.

മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ൾ​ക്കു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ പൊ​തു പ്ര​ശ്ന​പ​രി​ഹാ​ര വേ​ദി​യാ​ക്കി മാ​റ്റാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

വി​വാ​ദ​സൂ​ര്യ​ൻ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചെ​ങ്കി​ലും എ​ല്ലാ സ​ത്യ​ങ്ങ​ളും ഒ​രു​നാ​ൾ വെ​ളി​ച്ച​ത്ത് വ​രു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സം സ​ത്യ​മാ​യി. ജ​ന​മ​ന​സി​ൽ എ​ന്നും പ്രോ​ജ്ജ്വ​ല​മാ​യ താ​ര​ക​മാ​യ നി​ല​നി​ൽ​ക്കു​ന്ന പ്രി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​ട.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.