ഇ​ന്ന​സെ​ന്‍റി​നു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​രാ​ളി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
ഇ​ന്ന​സെ​ന്‍റി​നു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​രാ​ളി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
പ​തി​റ്റാ​ണ്ടു​ക​ൾ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും ന​മു​ക്കൊ​പ്പം ന​ട​ന്ന ഇ​ന്ന​സെ​ന്‍റ് ഇ​ന്ന് വേ​ദ​നി​പ്പി​ക്കു​ന്ന ഓ​ർ​മ്മ​യാ​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വാ​ക്കി​ലും നോ​ക്കി​ലും പെ​രു​മാ​റ്റ​ത്തി​ലും ഹ്യൂ​മ​ർ സെ​ൻ​സി​ന്‍റെ മ​ധു​രം നി​റ​ച്ച ഒ​രാ​ൾ. അ​ഭി​ന​യ​ത്തി​ലും എ​ഴു​ത്തി​ലും അ​ത്ര​മേ​ൽ ആ​ത്മാ​ർ​ഥ​ത കാ​ട്ടി​യ ഒ​രാ​ൾ. നി​ഷ്ക്ക​ള​ങ്ക​മാ​യ ഒ​രു ചി​രി കൊ​ണ്ട് സ്വ​ന്തം പേ​രി​നെ അ​ന്വ​ർ​ഥ​മാ​ക്കി​യ ഒ​രാ​ൾ. അ​തി​ലേ​റെ ശ​രീ​ര​ത്തെ കാ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​ത്തെ ധീ​ര​ത​യോ​ടെ നേ​രി​ടു​ക​യും സ​മൂ​ഹ​ത്തി​ന് ഒ​ന്നാ​കെ ധൈ​ര്യം പ​ക​ർ​ന്ന് ന​ൽ​കു​ക​യും ചെ​യ്തൊ​രാ​ൾ. ഇ​ന്ന​സെ​ന്‍റി​ന് പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​രാ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മ​യി​ൽ സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ പോ​ലെ ജീ​വി​ത​ത്തി​ലും പ​ല വേ​ഷ​ങ്ങ​ൾ. ഇ​രി​ഞ്ഞാ​ല​ക്കു​ട ന​ഗ​ര​സ​ഭ മു​ത​ൽ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് വ​രെ നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​തം. അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് 18 വ​ർ​ഷം. അ​റു​നൂ​റി​ല​ധി​കം ച​ല​ച്ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഇ​ന്ന​സെ​ന്‍റ് മ​ല​യാ​ള സി​നി​മ​യെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഹാ​സ്യ​താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ്.


എ​ന്‍റെ കൗ​മാ​ര​ത്തി​ലും യൗ​വ​ന​ത്തി​ലും ഇ​ന്ന​സെ​ന്‍റ് സ്ക്രീ​നി​ൽ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. 80ക​ളി​ലും 90 ക​ളി​ലും വ​ർ​ഷ​ത്തി​ൽ നാ​ൽ​പ്പ​തും നാ​ൽ​പ​ത്ത​ഞ്ചും സി​നി​മ​ക​ൾ വ​രെ ചെ​യ്തു. പ്ര​ത്യേ​ക ശ​രീ​ര​ഭാ​ഷ​യും സം​ഭാ​ഷ​ണ ശൈ​ലി​യും അ​നു​പ​മ​മാ​യ അ​ഭി​ന​യ​സി​ദ്ധി​യും കൊ​ണ്ട് ഇ​ന്ന​സെ​ന്‍റെ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​ൻ അ​ര​നൂ​റ്റാ​ണ്ട് മ​ല​യാ​ള സി​നി​മ​ക്കൊ​പ്പം ന​ട​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.