HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ് എന്ന വിഷയത്തിൽ ഞങ്ങളുടെ അധ്യാപകനായിരുന്നു ബഹുമാനപ്പെട്ട പവ്വത്തിലച്ചൻ. കോളജിൽ ഏവർക്കും ഏറ്റവും പ്രിയപ്പെട്ടവനും ആദരണീയനുമായിരുന്നു അദ്ദേഹം.
അന്നത്തെ യുവവൈദികരിൽ പൊതുസമൂഹത്തിൽ സുസമ്മതൻ. ഉച്ചഭക്ഷണം കഴിഞ്ഞ് കോളജ് ചാപ്പലിൽ പ്രാർഥിക്കാൻ എത്തിയിരുന്ന സെമിനാരിക്കാരായ ഞങ്ങൾ നിത്യവും കണ്ടുമുട്ടുന്ന വൈദികനായിരുന്നു പവ്വത്തിലച്ചൻ. മുടക്കം വരുത്താതെ ചാപ്പലിൽ പ്രാർഥിക്കുവാൻ എത്തുന്ന അദ്ദേഹം ഞങ്ങളുമായി അല്പസമയം കുശലം പറയാനും സമയം കണ്ടെത്തിയിരുന്നു.
അതിരൂപതയുടെ മതബോധന അജപാലനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രവർത്തനങ്ങളുമായി പവ്വത്തിലച്ചൻ സജീവബന്ധം പുലർത്തിയിരുന്നു. സഭയും സഭയുടെ ആരാധനക്രമവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു പവ്വത്തിലച്ചൻ.
മെത്രാനാകാൻ യോഗ്യനായവരിൽ ഒന്നാമതായി പറയപ്പെട്ടിരുന്ന പേര് അച്ചന്റേതായിരുന്നു. ബഹളങ്ങൾ ഒന്നുമില്ലാതെ സൂക്ഷ്മദൃഷ്ടിയോടെ കാര്യങ്ങൾ മനസിലാക്കുകയും അപഗ്രഥിക്കുകയും യുക്തിപൂർവം അവതരിപ്പിക്കുകയും ചെയ്യാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
1972ൽ മെത്രാനായ പവ്വത്തിൽ പിതാവ് 35 വർഷത്തെ ആചാര്യ ശുശ്രൂഷയ്ക്കുശേഷം 2007 മാർച്ച് 19നാണ് ഔദ്യോഗിക പദവിയിൽനിന്നു വിരമിച്ചത്. ആഴമായ വ്യക്തിബന്ധങ്ങളുടെ ഉടമയായിരുന്നു പിതാവ്. ചില കാര്യങ്ങളിൽ ആശയപരമായ വ്യത്യാസങ്ങൾ പുലർത്തിയിരുന്നവരോടും വ്യക്തിപരമായ ബന്ധത്തിന് യാതൊരു ഭംഗവും വരാതെ സൗഹൃദം നിലനിർത്താൻ പിതാവിനു കഴിഞ്ഞു. പിതാവിന്റെ നിലപാടുകളും ബോധ്യങ്ങളും സഭയുടെയും സഭയ്ക്കുവേണ്ടിയുമായിരുന്നു.
സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോട് നൂറു ശതമാനം വിശ്വസ്തനായിരുന്ന പിതാവ് മേലധികാരികളോട് ഏറെ വിധേയത്വം പുലർത്തുകയും ചെയ്തിരുന്നു. ആരാധനക്രമ സംബന്ധമായ കാര്യങ്ങളിൽ സഭയുടെ ആധികാരികമായ പാരന്പര്യം സംരക്ഷിക്കുന്നതിനും നഷ്ടപ്പെടുന്നവ പുനരുദ്ധരിക്കുന്നതിനും പവ്വത്തിൽ പിതാവ് മുന്നണിപ്പോരാളിയായിരുന്നു.
ഇക്കാര്യത്തിൽ പിതാവിന്റെ നിലപാട് കേവലം വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലായിരുന്നില്ല; മറിച്ച് രണ്ടാം വത്തിക്കാൻ കൗണ്‍സിലും പരിശുദ്ധ സിംഹാസനവും നൽകിയ മാർഗനിർദേശങ്ങളുടെയും പ്രബോധനങ്ങളുടെയും വെളിച്ചത്തിലായിരുന്നു. അതിന്റെ പേരിൽ പിതാവ് ഏറെ വിമർശിക്കപ്പെടുകയും ദുർവ്യാഖ്യാനിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അടിസ്ഥാനരഹിതമായ വിമർശനങ്ങൾ പിതാവിനെ ഏറെ വേദനിപ്പിച്ചെങ്കിലും അവയെല്ലാം തികഞ്ഞ സംയമനത്തോടെ ഉള്ളിലൊതുക്കി പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്തുകയായിരുന്നു. രൂക്ഷമായ വിമർശനങ്ങളെ പിതാവ് എങ്ങനെ നേരിടുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ‘ഞാൻ അവർക്കു വേണ്ടി പ്രാർഥിക്കും’ എന്നാണ് മറുപടി പറഞ്ഞത്.
പരന്ന വായനയിലൂടെ ആഴമായ അറിവ് നേടിയിരുന്ന പവ്വത്തിൽ പിതാവിന് ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഒരുവശം മാത്രം കണ്ട് അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ പിതാവിന്റെ നിലപാട് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്.
ഏതായാലും പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് വസ്തുനിഷ്ഠവും ആധികാരികവുമെന്ന് വിമർശകർക്കുതന്നെ പിന്നീട് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പൗരസ്ത്യ വ്യക്തിത്വവും തനിമയും കാത്തുസംരക്ഷിക്കുന്നതിന് പിതാവ് നടത്തിയ ത്യാഗപൂർണമായ പരിശ്രമങ്ങളെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ‘സീറോ മലബാർ സഭയുടെ കിരീടം’ എന്ന് പിതാവിനെ ഒരിക്കൽ വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
സഭയിൽ ഉന്നതപദവികൾ അലങ്കരിച്ച പിതാവ് വളരെ വിനയാന്വിതനും ലളിതജീവിതം നയിച്ച ആളുമായിരുന്നു. അംഗീകാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി ഒരിക്കലും പ്രവർത്തിച്ചിരുന്നില്ല. സാധുക്കളോട് ഏറെ കാരുണ്യം കാണിച്ചിരുന്ന പിതാവ്, പല ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കും ആരംഭം കുറിച്ചു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന പവ്വത്തിൽ പിതാവ് കാലങ്ങൾക്കതീതനായി സ്മരിക്കപ്പെടും.
സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം. പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Top