HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക്കാവുന്ന ആത്മീയാചാര്യനാണ് മാര്‍ ജോസഫ് പവ്വത്തില്‍. ആഴവും പരപ്പുമുള്ള വായന പകര്‍ന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും പാറപോലെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ മാര്‍ ജോസഫ് പവ്വത്തിലിന് എന്നും കരുത്തേകി.
മറ്റുള്ളവര്‍ക്കു മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ ചില കാർക്കശ്യം സ്വീകരിക്കുമ്പോള്‍ അദ്ദേഹം കടുത്ത വിമര്‍ശനം നേരിട്ടിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങളോട് അദ്ദേഹം ഒരിക്കലും അസഹിഷ്ണുത കാട്ടിയില്ല.
അതേസമയം ബോധ്യമുള്ള നിലപാടുകളില്‍നിന്നു കടുകിട വ്യതിചലിക്കാനും അദ്ദേഹം തയാറായില്ല. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉറച്ച നിലപാടുകളിലൂടെ സമൂഹശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍.
ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടിയശേഷമാണ് കുറുമ്പനാടം പവ്വത്തില്‍ പാപ്പച്ചന് എന്ന വിളിപ്പേരുള്ള പി.ജെ. ജോസഫ് വൈദികനാകാന്‍ സെമിനാരിയിലെത്തിയത്. മൂത്ത പുത്രനായതുകൊണ്ട് കുടുംബത്തിന്റെ ചുമതലകളിലേക്കു കടക്കുമെന്നാണു വീട്ടുകാര്‍ കരുതിയിരുന്നത്. പക്ഷേ, തന്റെ വഴി തെരഞ്ഞെടുക്കാന്‍ പാപ്പച്ചന് തെല്ലും ശങ്കയുണ്ടായില്ല. ഈശോസഭയില്‍ ചേരാനായിരുന്നു ആഗ്രഹമെങ്കിലും ഇടവകപ്പട്ടമാണു തെരഞ്ഞടുത്തത്.
പൗരോഹിത്യസ്വീകരണത്തിനുശേഷം ചങ്ങനാശേരി എസ്ബി കോളജിലേക്ക് അധ്യാപക നായി നിയോഗിക്കപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കലാലയത്തിലെ സേവനകാലത്തുതന്നെ നേതൃപാടവം പ്രകടമാക്കിയിരുന്നു മാര്‍ പവ്വത്തില്‍.
ഓക്സ്ഫഡില്‍ ഉന്നതപഠനത്തിനുള്ള സ്കോളര്‍ഷിപ്പിനും ഇതിനിടെ അര്‍ഹനായി. എസ്ബിയില്‍ അധ്യാപകനായിരിക്കെയാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയുടെ മാര്‍ഗനിര്‍ദേശത്തിലും പിന്തുണയിലും അതിരൂപതയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സഹായമെത്രാനായ മാര്‍ ജോസഫ് പവ്വത്തിലിനു കഴിഞ്ഞു.
അതിരൂപതയിലെ യുവജനപ്രസ്ഥാനമായ യുവദീപ്തിക്ക് ഊടും പാവും നെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതായിരുന്നു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിലും മാര്‍ പവ്വത്തില്‍ ഏറെ ശ്രദ്ധിച്ചു. പിന്നീടു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു.
പുതിയ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ അടിത്തറ നിര്‍മിതിയില്‍ മാര്‍ പവ്വത്തില്‍ വലിയ സംഭാവനയാണു നല്‍കിയത്. അധികം വൈകാതെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. സിബിസിഐ, കെസിബിസി അധ്യക്ഷസ്ഥാനവും വഹിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഹോദരസഭകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.
വിദ്യാഭ്യാസരംഗത്ത് മാര്‍ പവ്വത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. എസ്ബി കോളജ് ഉള്‍പ്പെടെ അതിരൂപതയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, സ്കൂളുകളുടെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊറ്റമായ പിന്തുണയും പ്രോത്സാഹനവുമാണ് അദ്ദേഹം നല്കിപ്പോന്നത്.
ചങ്ങാശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയായ വിദ്യാലയങ്ങള്‍ കേരളത്തിലെ വിശാലമായൊരു പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതിയില്‍ നാനാജാതി മതസ്ഥരായ ആളുകള്‍ക്ക് ആലംബമായി. ആയിരത്തിലധികം അധ്യാപകരുടെ കീഴില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഈ സ്കൂളുകളില്‍ ഇന്നും പഠിക്കുന്നു.
മാധ്യമരംഗത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ദീര്‍ഘവീക്ഷണമായിരുന്നു ഇപ്പോള്‍ ചങ്ങനാശേരി കുരിശുംമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വില്ലേജിലൂടെ സാധിതമായത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണവും നിലനില്‍പ്പും ന്യൂനപക്ഷാവകാശവും മാത്രമായി ചുരുക്കിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല എന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷാവകാശ സംരക്ഷണത്തിനായി പവ്വത്തില്‍ പിതാവ് കഠിനപരിശ്രമം നടത്തിയിട്ടുണ്ട്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മാര്‍ പവ്വത്തില്‍ എന്നും മുന്നണിപ്പോരാളിയായിരുന്നു.
കേരള രാഷ്ട്രീയത്തിലെ പല മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം ഉറ്റ സൗഹൃദം പുലര്‍ത്തിപ്പോന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവര്‍ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, അവരുടെ പദവിയോ അധികാരമോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിച്ചിരുന്നില്ല. സഭയുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ചശേഷവും ഏറെക്കാലം പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അതേക്കുറിച്ചു സമൂഹത്തിന് ബോധവത്കരണം നടത്തുകയും ചെയ്തുപോന്നു. ചിട്ടയായ ജീവിതവും വ്യക്തമായ കാഴ്ചപ്പാടുകളും നവതിയുടെ നാളുകളില്‍ പോലും അദ്ദേഹത്തെ കര്‍മനിരതനാക്കി.
ചില വിഷയങ്ങളില്‍ മാര്‍ പവ്വത്തിലിന്റെ പിന്തുണ തേടി എത്തിയ പ്രമുഖര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന പലര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്.
തങ്ങളുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതു പരസ്യമായി പറയാതിരിക്കുകയെങ്കിലും ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്കും അദ്ദേഹം വഴങ്ങിയിട്ടില്ല. എന്നു മാത്രമല്ല, തനിക്കു ബോധ്യമുള്ളതും സഭയുടെയും അതിരൂപതയുടെയും നന്മയ്ക്കുതകുന്നതുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം തയാറായിരുന്നുമില്ല. അതൊന്നും തന്റെ മേന്മയായി അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നുമില്ല.
സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ ജോസഫ് പവ്വത്തിലിനെ വിശേഷിപ്പിച്ചത്. അഞ്ചു മാര്‍പാപ്പമാരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ പവ്വത്തില്‍ പിതാവിനു കഴിഞ്ഞു. അതില്‍ത്തന്നെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി പ്രത്യേകമായൊരു അടുപ്പവും ആത്മീയബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് വത്തിക്കാനില്‍വച്ച് മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേകം നിര്‍വഹിച്ചത്.
സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ പവ്വത്തില്‍ പിതാവിന്റെ സംഭാവനകള്‍ വരുംകാലങ്ങളിലാവും കൂടുതല്‍ ആഴത്തില്‍ ദൈവജനത്തിനു ബോധ്യമാവുക. ആരാധാനക്രമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നിട്ടുള്ള പവ്വത്തില്‍ പിതാവ്, അതിന്റെ ദൈവശാസ്ത്രവും പാരമ്പര്യവും നന്നായി മനസിലാക്കിത്തന്നെയാണ് നിലപാടുകള്‍ സ്വീകരിച്ചത്.
അതു ചില തെറ്റിദ്ധാരണകള്‍ക്കു വഴിതെളിച്ചുവെങ്കിലും താന്‍ സ്വീകരിച്ച നിലപാടുകള്‍ സഭയുടെ വളര്‍ച്ചയ്ക്കും വിശ്വാസികളുടെ നന്മയ്ക്കും ഉതകുന്നതാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാര്യങ്ങള്‍ ആരെയും ബോധ്യപ്പെടുത്താന്‍ പിതാവ് തയാറുമായിരുന്നു. എന്നാൽ, ബോധ്യമാകാത്തവരോടു കലഹിക്കാനും അദ്ദേഹം തുനിഞ്ഞതേയില്ല.
വൈദികന്റെ ജീവിതം പൂര്ണസമര്പ്പണത്തിന്റേതാണെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. വൈദികരുടെയും സന്യസ്തരുടെയും പരിശീലനത്തില്‍ പവ്വത്തില്‍ പിതാവ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. സെമിനാരിക്കാരുടെ പിതാവ് എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
സഭാവിജ്ഞാനീയത്തിലും ആരാധനാക്രമ രീതികളിലുമൊക്കെ മാര്‍ ജോസഫ് പവ്വത്തില്‍ പിന്തുടര്‍ന്ന ചില കര്‍ക്കശ നിലപാടുകള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. സീറോ മലബാര്‍ സഭ അടുത്തകാലത്തു കടന്നുപോകുന്ന പ്രതിസ ന്ധിയിൽ മാര്‍ പവ്വത്തിലിന്റെ പേരും അനാവശ്യമായി വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്.
നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ പലതും വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമാണ്. പവ്വത്തില്‍ പിതാവിന്റെ സംഭാവനകളുടെ സത്ത തിരിച്ചറിയാത്തവരുടെ ജല്പനങ്ങളായി മാത്രമേ അതിനെ കാണാനാവൂ.
വിവിധ ക്രൈസ്തവ സഭകളുമായി മാത്രമല്ല, ഇതര മതവിഭാഗങ്ങളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പവ്വത്തില്‍ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. ചങ്ങനാശേരിയുടെ പവിത്രമായ പാരമ്പര്യവും മതസൗഹാര്‍ദവും ഇതിലൂടെ കൂടുതല്‍ മിഴിവുള്ളതായി.
എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനു നടുനായകത്വം വഹിച്ച പുരോഹിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. ""പറയേണ്ടതു പറയുകയും പറയേണ്ടതു മാത്രം പറയുകയും ചെയ്യുന്ന പിതാവാണു പവ്വത്തില്‍ പിതാവ്'' എന്ന് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഒരിക്കല്‍ പ്രസ്താ വിക്കുകയുണ്ടായി.
വൈവിധ്യമാര്‍ന്ന ജീവിതപാതകളിലൂടെ കടന്നുപോന്ന ധിഷണാശാലിയായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. ആ വ്യക്തിത്വത്തെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മാത്രമേ പവ്വത്തില്‍ പിതാവിന്റെ സംഭാവനകളെ നമുക്കു പൂര്‍ണമായി മനസിലാക്കാനാവൂ. ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മാര്‍ ജോസഫ് പവ്വത്തില്‍ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് "കരുതലും കാവലും' എന്നാണ്. സഭയെയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ പവ്വത്തില്‍.
യൗസേപ്പിതാവിന്റെ മരണത്തിരുനാളിനു തലേന്നുതന്നെ നിത്യസമ്മാനത്തിനു വിളിക്കപ്പെട്ട ജോസഫ് നാമധാരിയായ പവ്വത്തില്‍ പിതാവ് നീതിമാന്മാര്ക്കായി വാഗ്ദാനം ചെയ്യപ്പെട്ട സ്വര്ഗസൗഭാഗ്യത്തിലേക്കു കടക്കുന്നത് സഭയ്ക്കും സമൂഹത്തിനുംവേണ്ടി നല്ല ഓട്ടം ഓടിയതിന്റെ ചാരിതാര്ഥ്യത്തിലാവും.
സെര്‍ജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Top