സച്ചിനും മെസിയും തമ്മിൽ
Thursday, December 15, 2022 10:21 AM IST
സച്ചിൻ തെണ്ടുൽക്കറും മെസിയും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ...? ഇല്ലെന്നുത്തരം. എന്നാൽ, ഗുണിച്ചും ഹരിച്ചും കുറച്ചും കൂട്ടിയും നോക്കിയാൽ ഒരു സാമ്യം ഉണ്ടെന്നു പറയാം.
കാരണം, 2011 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടന്നപ്പോൾ ഏവരും ആഗ്രഹിച്ചത് സച്ചിനുവേണ്ടി ഇന്ത്യ ലോകകപ്പ് നേടണമെന്ന്. ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കറിന് അതുവരെ ഐസിസി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടാൻ സാധിച്ചിട്ടില്ലായിരുന്നു. ആരാധകരുടെയും ക്രിക്കറ്റ് ലോകത്തിന്റെയും പ്രാർഥന സഫലമായി.
മെസിയുടെ അവസാന ഫിഫ ലോകകപ്പ് ഫൈനലാണ് ഞായറാഴ്ച അരങ്ങേറാനൊരുങ്ങുന്നത്. ഇതുവരെ നേടാൻ സാധിക്കാതിരുന്ന ഫിഫ ലോകകപ്പ് ട്രോഫിയിൽ മെസി മുത്തമിടുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. മെസിക്കായി അർജന്റീന ഖത്തറിൽ കപ്പ് ഉയർത്തട്ടെയെന്ന് കാൽപ്പന്ത് ലോകം ആശംസിക്കുന്നു...