32-ാം ഒളിന്പിക്സിലെ വേഗമേറിയ വനിതാ താരമായ ജമൈക്കയുടെ എലെയ്ൻ തോംസണു ഹാട്രിക്ക് സ്വർണം. 100, 200 മീറ്റർ സ്വർണത്തിനു പിന്നാലെ 4-100 മീറ്റർ റിലേയിലും വെന്നിക്കൊടി പാറിച്ചതോടെയാണിത്.
ഇന്നലെ നടന്ന വനിതാ 4-100 മീറ്റർ ഫൈനലിൽ ബ്രിയാന വില്യംസ്, എലെയ്ൻ തോംസണ്, ഷെല്ലി ആൻ ഫ്രേസർ, ഷെരീക്ക ജാക്സണ് എന്നിവടങ്ങിയ ജമൈക്കൻ സംഘം 41.45 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു. ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് എന്നിവ വെള്ളിയും വെങ്കലവും സ്വന്തമാക്കി.