ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മ​റ്റു​പ​ല​വി​ഷ​യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച് ഒ​ന്ന് ശ്ര​മി​ച്ചാ​ല്‍ ഒ​രു​പ​ക്ഷെ മു​ഴു​വ​ന്‍​മാ​ര്‍​ക്കും നേ​ടാ​ന്‍ ക​ഴി​യു​ന്ന ഒ​രു വി​ഷ​യ​മാ​ണ് ഊർജതന്ത്രം. അ​തി​ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര​ണം വ​ള​രെ​ക്കു​റ​ച്ച് കാ​ര്യ​ങ്ങ​ള്‍​മാ​ത്ര​മേ അ​തി​ല്‍ പ​ഠി​ക്കാ​നു​ള്ളൂ​വെ​ന്ന​താ​ണ്.

പ​രി​ഷ്ക​രി​ച്ച പാ​ഠ​പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ദ്യ​ത്തെ SSLC പ​രീ​ക്ഷ​യാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. നി​ങ്ങ​ളാ​ക​ട്ടെ അ​തി​നെ സ​മ​ര്‍​ത്ഥ​മാ​യി നേ​രി​ടു​ന്ന​തി​നു​ള്ള ആ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്തി​ലും. പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന ഗ്രേ​ഡ് നേ​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന ഘ​ട​കം നി​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ലും ആ ​പ​രി​ശ്ര​മം യു​ക്തി​പൂ​ര്‍​വ്വ​ക​മാ​യി ചെ​യ്താ​ല്‍ അതിന്‍റെ ഫ​ലം വ​ള​രെ​ക്കൂ​ടു​ത​ലാ​യി​രി​ക്കും.

ഫി​സി​ക്സ് അ​ഥ​വാ ഊ​ര്‍​ജ​ത​ന്ത്രം എ​ളു​പ്പ​മാ​ണോ?

ഉ​ത്ത​രം അ​ത്ര ​എ​ളു​പ്പ​മ​ല്ല എ​ന്ന​തു​ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ ഒ​രു കാ​ര്യം തീ​ര്‍​ത്ത് പ​റ​യാ​ന്‍ ക​ഴി​യും. മ​റ്റു​പ​ല​വി​ഷ​യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച് ഒ​ന്ന് ശ്ര​മി​ച്ചാ​ല്‍ ഒ​രു​പ​ക്ഷെ മു​ഴു​വ​ന്‍​ മാ​ര്‍​ക്കും നേ​ടാ​ന്‍ ക​ഴി​യു​ന്ന ഒ​രു വി​ഷ​യ​മാ​ണ് ഇ​ത്. അ​തി​ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര​ണം വ​ള​രെ​ക്കു​റ​ച്ച് കാ​ര്യ​ങ്ങ​ള്‍​മാ​ത്ര​മേ അ​തി​ല്‍ പ​ഠി​ക്കാ​നു​ള്ളൂ​വെ​ന്ന​താ​ണ്.

നി​ല​വി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഏ​ഴു ​യൂ​ണി​റ്റു​ക​ളാ​ണു​ള്ള​ത്. അ​വ​യി​ല്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ് എ​ന്നി​വ താ​ര​ത​മ്യേ​ന വ​ലി​യ യൂ​ണി​റ്റു​ക​ളും രണ്ട്, നാല്, ഏഴ് എ​ന്നി​വ ചെ​റി​യ ​യൂ​ണി​റ്റു​ക​ളു​മാ​ണ്. അ​തി​നാ​ല്‍ വ​ലി​യ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നും ശ​രാ​ശ​രി എട്ട്- ഒമ്പത് മാ​ര്‍​ക്കും ചെ​റി​യ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നും അഞ്ച്- ആറ് മാ​ര്‍​ക്കും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള 50 മാ​ര്‍​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളാ​ണ് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​ത്.

പ​രീ​ക്ഷ​യ്ക്ക് എ​ങ്ങ​നെ ഒ​രു​ങ്ങ​ണം, എ​ന്തൊ​ക്കെ ചെ​യ്യ​ണം.

* പാ​ഠ​പു​സ്ത​കം മ​ന​സ്സി​രു​ത്തി ഒ​ന്നു​ര​ണ്ടു പ്രാ​വ​ശ്യം വാ​യി​ച്ചി​രി​ക്ക​ണം. അ​തി​ല്‍ കൊ​ടു​ത്തി​ട്ടു​ള്ള വ​ര്‍​ക്ക് ഷീ​റ്റു​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി അ​ടു​ക്കു​ന്ന​തി​നു​മു​മ്പേ ഈ ​വാ​യ​ന പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്ക​ണം. പ​രീ​ക്ഷാ​ത്തീ​യ​തി അ​ടു​ത്താ​ല്‍ ക്ലാ​സ്‍​നോ​ട്ടു​ക​ള്‍, സ​മ്മ​റി തു​ട​ങ്ങി​യ​വ നോ​ക്കാ​ന്‍ മാ​ത്ര​മേ ക​ഴി​യൂ.

* ഓ​രോ​യൂ​ണി​റ്റും അ​താ​തി​ന്‍റെ പ്രാ​ധാ​ന്യം അ​നു​സ​രി​ച്ചാ​ണ് പ​ഠി​ക്കേ​ണ്ട​ത്. ഈ ​പ്രാ​ധാ​ന്യ​മെ​ന്ന​ത് കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍​വ​രു​ന്ന യൂ​ണി​റ്റു​ക​ള്‍​ക്ക് പ്രാ​ധാ​ന്യം കൂ​ടു​ത​ല്‍ ‍ എ​ന്ന​നി​ല​യി​ല​ല്ല, മ​റി​ച്ച് അ​തി​ന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ്. അ​താ​യ​ത് ഗ​ണി​ത​പ്ര​ശ്ന​ങ്ങ​ള്‍​ചോ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത, ചി​ത്രം​വ​ര​യ്ക്കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ച് അ​ത്ത​ര​ത്തി​ലു​ള്ള പ്രാ​ധാ​ന്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ചു​രു​ക്കം.

I. ​ഗ​ണി​ത​പ്ര​ശ്ന​ങ്ങ​ള്‍ ചോ​ദി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ.

ഒ​ന്നാ​മ​ത്തെ യൂ​ണി​റ്റി​ല്‍​നി​ന്നും ജൂ​ള്‍​നി​യ​മം,പ​വ​ര്‍, പ്ര​തി​രോ​ധ​ക​ക്ര​മീ​ക​ര​ണം, ആ​മ്പി​യ​റേ​ജ് എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യും മൂ​ന്നാ​മ​ത്തെ യൂ​ണി​റ്റി​ല്‍​നി​ന്നും ട്രാ​ന്‍​സ്ഫോ​മറുക​ളു​മാ​യി​ബ​ന്ധ​പ്പെ​ട്ട​വ​യും, വൈ​ദ്യു​തോ​ര്‍​ജം ക​ണ​ക്കാ​ക്ക​ലും, നാ​ല്, അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ളി​ല്‍ ‍ നി​ന്നും ദ​ര്‍​പ്പ​ണ സ​മ​വാ​ക്യം, ലെ​ന്‍​സ് സ​മ​വാ​ക്യം, ആ​വ​ര്‍​ധ​നം ക​ണ​ക്കാ​ക്ക​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ഗ​ണി​ത പ്ര​ശ്ന​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​വാ​ക്യ​ങ്ങ​ള്‍ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.



II.​വി​ശ​ദീ​ക​രി​ച്ച് ഉ​ത്ത​ര​മെ​ഴു​തു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ

1. സു​ര​ക്ഷാ​ഫ്യൂ​സ് എ​ങ്ങ​നെ​യാ​ണ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്?
2. ലൗ​ഡ്‍​സ്പീ​ക്ക​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.
3. ച​ലി​ക്കുംചു​രു​ള്‍​ മൈ​ക്രോ​ഫോ​ണി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.
4. പ്ര​സ​ര​ണ ന​ഷ്ടം കു​റ​യ്ക്കു​ന്ന​തെ​ങ്ങ​നെ?
5. ത്രീ​പി​ന്‍ പ്ല​ഗ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തെ​ങ്ങ​നെ?
6. ഉ​ദ​യാ​സ്ത​മ​യ​ങ്ങ​ളി​ല്‍ സൂ​ര്യ​ന്‍ (ആ​കാ​ശം) ചു​മ​ന്നു കാ​ണു​ന്ന​തെ​ന്തു​കൊ​ണ്ട്?

III. ചി​ത്രം​വ​ര​യ്ക്കാ​നും‍/ വി​ശ​ക​ല​നം ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ.

1. ദ​ര്‍​പ്പ​ണ​ത്തി​ലെ (കോ​ണ്‍​കേ​വ്/​കോ​ണ്‍​വെ​ക്സ്) പ്ര​തി​ബിം​ബ രൂ​പീ​ക​ര​ണം.

[C ക്ക​പ്പു​റം, C ​യി​ല്‍, C ​ക്കും F ​നും ഇ​ട​യി​ല്‍, F ​നും ദ​ര്‍​പ്പ​ണ​ത്തി​നും (P ​ക്കും) ഇ​ട​യി​ല്‍​]

2. ലെ​ന്‍​സി​ലെ (കോ​ണ്‍​കേ​വ്/​കോ​ണ്‍​വെ​ക്സ്) പ്ര​തി​ബിം​ബ രൂ​പീ​ക​ര​ണം.

[C ക്ക​പ്പു​റം, C ​യി​ല്‍, C ​ക്കും F ​നും ഇ​ട​യി​ല്‍, F​നും ലെ​ന്‍​സി​നും (പ്ര​കാ​ശി​ക​കേ​ന്ദ്ര​ത്തി​നും) ഇ​ട​യി​ല്‍​]

3. പ്രി​സ​ത്തി​ലൂ​ടെ​യു​ള്ള പ്ര​കാ​ശ പാ​ത ( പ്ര​കീ​ര്‍​ണ​നം)
4. ജ​ല​ത്തു​ള്ളി​യി​ലൂ​ടെ പ്ര​കാ​ശ​പാ​ത (മ​ഴ​വി​ല്‍)
5. വൈ​ക​ല്യ​മു​ള്ള ( Myopia and Hypermetropia) ക​ണ്ണു​ക​ളി​ലെ പ്ര​തി​ബിം​ബ​രൂ​പീ​ക​ര​ണം.
6. ചാ​ല​ക​ത്തി​ന്‍റെ ച​ല​ന​ദി​ശ/​ഭ്ര​മ​ണ​ദി​ശ (മോ​ട്ടോ​ര്‍ ത​ത്വ​ത്തെ ആ​സ്പ​ദ​മാ​ക്കി)
7. പ്രേ​രി​ത​വൈ​ദ്യു​തി​യു​ടെ ദി​ശ

IV. സ​ര്‍​ക്യൂ​ട്ട് വി​ശ​ക​ല​നം.

1. കൂ​ടു​ത​ല്‍ ചൂ​ടാ​കു​ന്ന ക​മ്പി​യേ​ത്/​കൂ​ടു​ത​ല്‍ പ്ര​കാ​ശി​ക്കു​ന്ന ലാംപ് ഏത്? (ജൂ​ള്‍​നി​യ​മം,പ്ര​തി​രോ​ധ​ക​ക്ര​മീ​ക​ര​ണം എ​ന്നീ ആ​ശ​യ​ങ്ങ​ളെ ഉ​ല്‍​പ്പെ​ടു​ത്തി​യു​ള്ള​ത്.)
2. കൂ​ടു​ത​ല്‍ പ്ര​കാ​ശി​ക്കു​ന്ന ലാംപ് ഏ​ത്? (സെ​ല്‍​ഫ് ഇ​ൻഡക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്)
3. സ​ര്‍​ക്യൂ​ട്ടി​ലെ സ​ഫ​ല​പ്ര​തി​രോ​ധം (ശ്രേ​ണി/​സ​മാ​ന്ത​രം/ ശ്രേ​ണി​യും സ​മാ​ന്ത​ര​വു​മാ​യി ക്ര​മീ​ക​രി​ച്ച​ത്) ക​ണ​ക്കാ​ക്കു​വാ​നും വൈ​ദ്യു​തി ക​ണ​ക്കാ​ക്കു​വാ​നും.

ഇ​ത്ത​ര​ത്തി​ല്‍ ഓ​രോ അ​ധ്യാ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യും പ്രാ​ധാ​ന്യ​വും തി​രി​ച്ച​റി​ഞ്ഞ് ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി വ​ര്‍​ക്ക് ചെ​യ്ത് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി ഉ​യ​ര്‍​ന്ന ഗ്രേ​ഡ് നേ​ടു​ക. ഇ​തോ​ടൊപ്പം ഒ​രു മാ​തൃ​കാ​ചോ​ദ്യ​പ്പേ​പ്പ​റും അ​തി​ന്റെ ഉ​ത്ത​ര​സൂ​ചി​ക​യും കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ലെ ഓ​രോ ചോ​ദ്യ​വും വി​ശ​ക​ലം ചെ​യ്ത് മ​ന​സ്സി​ലാ​ക്കു​ന്ന​തോ​ടൊ​പ്പം ഈ ​ചോ​ദ്യം മ​റ്റേ​തൊ​ക്കെ രീ​തി​യി​ല്‍ ചോ​ദി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തേ ആ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മ​റ്റെ​ന്തൊ​ക്കെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ട് എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തും ഏ​റെ ഗു​ണം ചെ​യ്യും. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ഗ്രൂ​പ്പ് സ്റ്റ​ഡി​ന​ട​ത്തു​മ്പോ​ള്‍ ‍ ഫ​ല​പ്ര​ദ​മാ​യി ചെ​യ്യാ​വു​ന്ന​താ​ണ്.

മാതൃക ചോദ്യപേപ്പർ

SECTION A

ഏ​തെ​ങ്കി​ലും നാലെണ്ണ​ത്തി​നു​മാ​ത്രം ഉ​ത്ത​ര​മെ​ഴു​തു​ക. ഓ​രോ ചോ​ദ്യ​ത്തി​നും ഒരു സ്കോ​ര്‍​വീ​തം.

1. താ​പോ​ര്‍​ജ​ത്തി​ന്‍റെ യൂ​ണി​റ്റാ​ണ് ക​ലോ​റി. 1 ക​ലോ​റി = ….. J
2. ഒ​രാ​ള്‍​ക്ക് ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച ലെ​ന്‍​സി​ന്‍റെ പ​വ​ര്‍ 1.5D ​ആ​ണ്. താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന​വ​യി​ല്‍ ഇ​യാ​ളു​ടെ നേ​ത്ര​വൈ​ക​ല്യം ഏ​താ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. (ഹ്ര​സ്വ​ദൃ​ഷ്ടി, ദീ​ര്‍​ഘ​ദൃ​ഷ്ടി, വെ​ള്ളെ​ഴു​ത്ത്)
3. ര​ണ്ട് സ​മ​ത​ല​ദ​ര്‍​പ്പ​ണ​ങ്ങ​ളെ ഒ​രു നി​ശ്ചി​ത​കോ​ണി​ല്‍ ക്ര​മീ​ക​രി​ച്ച​പ്പോ​ള്‍ വ​സ്തു​വി​ന്‍റെ 11 പ്ര​തി​ബിം​ബ​ങ്ങ​ള്‍ ല​ഭ്യ​മാ​യെ​ങ്കി​ല്‍ ദ​ര്‍​പ്പ​ണ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കോ​ണ​ള​വെ​ത്ര?
4. ദൃ​ശ്യ​പ്ര​കാ​ശ​ത്തി​ല്‍ ഏ​ഴ് വ​ര്‍​ണ്ണ​ങ്ങ​ളാ​ണു​ള്ള​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ഏ​റ്റ​വും ക​റ​വ് വി​സ​ര​ണ​ത്തി​ന് (scattering)​വി​ധേ​യ​മാ​കു​ന്ന വ​ര്‍​ണ​മേ​ത്?
5. സോ​ളാ​ര്‍ കു​ക്ക​റി​ന്‍റെ ഒ​രു മേന്മയും ഒ​രു പ​രി​മി​തി​യും എ​ഴു​തു​ക.

SECTION B

ഏ​തെ​ങ്കി​ലും നാലെണ്ണ​ത്തി​നു​മാ​ത്രം ഉ​ത്ത​ര​മെ​ഴു​തു​ക. ഓ​രോ ചോ​ദ്യ​ത്തി​നും രണ്ടു സ്കോ​ര്‍​വീ​തം.

6. വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ചാ​ല​ക​ത്തി​നു​സ​മീ​പ​ത്തെ കാ​ന്തി​ക​ബ​ല​രേ​ഖ​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.



a. ​രേ​ഖ​പ്പെ​ടു​ത്ത​ലി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ങ്കി​ല്‍ ക​ണ്ടെ​ത്തു​ക.
b. ​ഏ​തു​നി​യ​മം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ന്‍റെ സ​ത്യ​സ്ഥി​തി പ​രി​ശോ​ധി​ച്ച​ത്?

7. ഒ​രു ദ​ര്‍​പ്പ​ണ​ത്തി​നു​മു​ന്നി​ല്‍ 5 cm ​നീ​ള​മു​ള്ള ഒ​രു വ​സ്തു വ​ച്ച​പ്പോ​ള്‍ അ​തി​ന്‍റെ പ്ര​തി​ബിം​ബ​ത്തി​ന്‍റെ ആ​വ​ര്‍​ധ​നം (magnification) -2 ആ​യി​രു​ന്നു.

a. ​പ്ര​തി​ബിം​ബ​ത്തി​ന് എ​ത്ര​നീ​ള​മു​ണ്ടാ​കും?
b. ​ഈ പ്ര​തി​ബിം​ബം യ​ഥാ​ര്‍​ത്ഥ​മോ മി​ഥ്യ​യോ?
c. ​ഈ പ്ര​തി​ബിം​ബം നി​വ​ര്‍​ന്ന​താ​ണോ ത​ല​കീ​ഴാ​യ​താ​ണോ​യെ​ന്ന് പ്ര​വ​ചി​ക്കാ​മോ?
d. ​ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച ദ​ര്‍​പ്പ​ണം ഏ​താ​യി​രി​ക്കും? (കോ​ണ്‍​കേ​വ് / കോ​ണ്‍​വെ​ക്സ്/ സ​മ​ത​ല ദ​ര്‍​പ്പ​ണം)

8. ഒ​രു​കോ​ണ്‍​വെ​ക്സ് ദ​ര്‍​പ്പ​ണ​ത്തി​നു​മു​ന്നി​ല്‍ 20 cm ​അ​ക​ല​ത്തി​ല്‍ ഒ​രു വ​സ്തു വ​ച്ചി​രി​ക്കു​ന്നു. ദ​ര്‍​പ്പ​ണ​ത്തി​ന്‍റെ ഫോ​ക്ക​സ് ദൂ​രം 30 cm ​ആ​യാ​ല്‍ പ്ര​തി​ബിം​ബ​ത്തി​ന്‍റെ സ്ഥാ​ന​വും സ​വി​ശേ​ഷ​ത​ക​ളും എ​ഴു​തു​ക.



9. ഒ​രു AC ജ​ന​റേ​റ്റ​റി​ലെ ഭ്ര​മ​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ര്‍​മേ​ച്ച​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ സ്ഥാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്രേ​രി​ത​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ഗ്രാ​ഫ് വ​ര​യ്ക്കു​ക.



10. L1, ​L2​എ​ന്നീ ലെ​ന്‍​സു​ക​ള്‍ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ളെ ക​ണ്‍​വെ​ര്‍​ജ് ചെ​യി​തി​രി​ക്കു​ന്ന​താ​ണ് ഇ​വി​ടെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

a. ​ഈ ലെ​ന്‍​സു​ക​ളി​ലേ​തി​നാ​ണ് പ​വ​ര്‍ കൂ​ടു​ത​ലു​ള്ള​ത്?
b. ​ലെ​ന്‍​സി​ന്‍റെ പ​വ​റിന്‍റെ യൂ​ണി​റ്റെ​ന്ത്?

SECTION C

ഏ​തെ​ങ്കി​ലും നാലെണ്ണ​ത്തി​നു​മാ​ത്രം​ഉ​ത്ത​ര​മെ​ഴു​തു​ക. ഓ​രോ ചോ​ദ്യ​ത്തി​നും മൂന്നു സ്കോ​ര്‍​വീ​തം.

11. ഒ​രു താ​പ​നോ​പ​ക​ര​ണ​മാ​ണ് അ​യ​ണ്‍​ബോ​ക്സ്.

a. ​ഹീ​റ്റിംഗ് കോ​യി​ല്‍ നി​ര്‍​മി​ക്കാ​ൻ ഉപ​യോ​ഗി​ക്കു​ന്ന പ​ദാ​ര്‍​ഥ​മേ​ത്?
b. 1000 ​w ന്‍റെ ​ഒ​രു അ​യ​ണ്‍​ബോ​ക്സ് അ​തി​നാ​വ​ശ്യ​മാ​യ വോ​ള്‍​ട്ട​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ത് ഒ​രു സെ​ക്ക​ന്‍ഡില്‍ എ​ത്ര​ജൂ​ള്‍ താ​പം ഉ​ല്‍​പാ​ദി​പ്പി​ക്കും?
c. ​ഒ​രു 100 Ω റെ​സി​സ്റ്റ​റി​ലൂ​ടെ 2 A ​ക​റ​ന്‍റ് പ്ര​വ​ഹി​ക്കു​ന്നു. ര​ണ്ട് മി​നി​റ്റി​ല്‍ അ​തി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന താ​പം ക​ണ​ക്കാ​ക്കു​ക.

12. ഉ​ച്ച​ഭാ​ഷി​ണി​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ് ലൗ​ഡ്സ്പീ​ക്ക​ര്‍.

a. ​മൂ​വിംഗ് കോ​യി​ല്‍ ലൗ​ഡ്‍​സ്പീ​ക്ക​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത​ത്വ​മെ​ന്ത്?
b. ​ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ശ​ദീ​ക​രി​ക്കു​ക.

13. 250V AC യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഊ​ര്‍​ജ​ന​ഷ്ട​മി​ല്ലാ​ത്ത ഒ​രു ട്രാ​ന്‍​സ്ഫോ​മ​റി​ന്‍റെ പ്രൈ​മ​റി​യി​ല്‍ 2000 ചു​റ്റു​ക​ളും സെ​ക്ക​ന്‍ഡറിയി​ല്‍ 400 ചു​റ്റു​ക​ളു​മു​ണ്ട്.
a. ഇ​തി​ന്‍റെ സെ​ക്ക​ന്‍ററി വോ​ള്‍​ട്ട​ത (Output voltage) ക​ണ​ക്കാ​ക്കു​ക..
b. ഈ ​ട്രാ​ന്‍​സ്ഫോ​മ​റി​ന്‍റെ പ്രൈ​മ​റി​യി​ലെ ഒ​രു ചു​റ്റി​ലെ emf 0.125 Vആ​യാ​ല്‍ സെ​ക്ക​ൻഡറി​യി​ലെ ഒ​രു ചു​റ്റി​ലെ വോ​ള്‍​ട്ട​ത​യെ​ത്ര?
c. ട്രാ​ന്‍​സ്ഫോ​മ​റി​ലെ ഇ​ന്‍​പു​ട്ട് - ഔ​ട്ട്പു​ട്ട് പ​വ​റു​ക​ളു‍​ടെ അ​നു​പാ​ത​മെ​ത്ര?

14. വാ​യു​വി​ല്‍​നി​ന്നും ര​ണ്ട് വ്യ​ത്യ​സ്ത സു​താ​ര്യ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് പ്ര​കാ​ശ​ര​ശ്മി​ക​ള്‍ പ​തി​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.



a. ഇ​വ​യി​ല്‍ ഏ​തു​മാ​ധ്യ​മ​ത്തി​നാ​ണ് അ​പ​വ​ര്‍​ത്ത​നാ​ങ്കം കൂ​ടു​ത​ല്‍?
b. എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ള്‍ അ​പ​വ​ര്‍​ത്ത​നാ​ങ്കം കൂ​ടി​യ മാ​ധ്യ​മ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത്?
c. മാ​ധ്യ​മം.1, മാ​ധ്യ​മം.2 എ​ന്നി​വ​യി​ല്‍ ഏ​തി​ലൂ​ടെ​യാ​ണ് കൂ​ടി​യ​വേ​ഗ​ത്തി​ല്‍ പ്ര​കാ​ശം സ​ഞ്ച​രി​ക്കു​ന്ന​ത്?

15. ഒ​രു കോ​ണ്‍​വെ​ക്സ് ലെ​ന്‍​സി​ന് മു​ന്നി​ലി​രി​ക്കു​ന്ന OB എ​ന്ന വ​സ്തു​വി​ല്‍​നി​ന്നും പു​റ​പ്പെ​ടു​ന്ന ര​ണ്ട് പ്ര​കാ​ശ​ര​ശ്മി​ക​ള്‍ ചി​ത്ര​ത്തി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്നു.




a. രേ​ഖാ​ചി​ത്രം പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ര​തി​ബിം​ബ​ത്തി​ന്‍റെ സ്ഥാ​ന​വും സ​വി​ശേ​ഷ​ത​ക​ളും എ​ഴു​തു​ക.
b. ആ​വ​ര്‍​ധ​നം -1 ആ​ക​ണ​മെ​ങ്കി​ല്‍ വ​സ്തു​വി​ന്‍റെ സ്ഥാ​നം എ​വി​ടെ​യാ​ക​ണം?

SECTION.D

ഏ​തെ​ങ്കി​ലും നാലെണ്ണ​ത്തി​നു​മാ​ത്രം​ ഉ​ത്ത​ര​മെ​ഴു​തു​ക. ഓ​രോ ചോ​ദ്യ​ത്തി​നും നാലു സ്കോ​ര്‍​വീ​തം.

16.സ​ര്‍​ക്യൂ​ട്ട് നി​രീ​ക്ഷി​ക്കു​ക.



a. സ​ര്‍​ക്യൂ​ട്ടി​ലെ ലാ​മ്പി​ന്‍റ പ്ര​തി​രോ​ധം (R) ക​ണ​ക്കാ​ക്കു​ക.
b.സ്വി​ച്ച് ഓ​ണ്‍ ചെ​യ്താ​ല്‍ ലാ​മ്പി​ന്‍റെ പ്ര​കാ​ശ​തീ​വ്ര​ത​യി​ല്‍ എ​ന്തു​മാ​റ്റ​മാ​ണ് നി​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്?
c. സ​ര്‍​ക്യൂ​ട്ടി​ലെ സ്വി​ച്ച് ഓ​ണ്‍ ചെ​യ്യു​മ്പോ​ള്‍ ക​റ​ന്‍റ് എ​ത്ര​യാ​യി​രി​ക്കും?

17. ഒ​രു ജ​ന​റേ​റ്റ​റി​ന്‍റെ രേ​ഖാ​ചി​ത്രം ത​ന്നി​രി​ക്കു​ന്നു.



a. ഇ​ത് ഏ​തു​ത​രം ജ​ന​റേ​റ്റ​റാ​ണ്? (AC ജ​ന​റേ​റ്റ​ര്‍/ DC ജ​ന​റേ​റ്റ​ര്‍)
b. എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ള്‍ ജ​ന​റേ​റ്റ​റി​നെ തി​രി​ച്ച​റി​ഞ്ഞ​ത്?
c. ചി​ത്ര​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ക്ലോ​ക്ക് വൈ​സ് ദി​ശ​യി​ലാ​ണ് ആ​ര്‍​മേ​ച്ച​ര്‍ ക​റ​ങ്ങു​ന്ന​തെ​ങ്കി​ല്‍ ആ​ദ്യ അ​ര്‍​ദ്ധ​ഭ്ര​മ​ണ​ത്തി​ല്‍​ആ​ര്‍​മേ​ച്ച​റി​ലൂ​ടെ​യു​ള്ള ക​റ​ന്‍റിന്‍റെ ദി​ശ​യേതാ​യി​രി​ക്കും? (ABCD or DCBA)

d. ജ​ന​റേ​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത​ത്വ​മെ​ന്ത്?

18.

a. ഇ​ന്ധ​ന​മെ​ന്ന നി​ല​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍റെ ര​ണ്ട് പ്ര​ധാ​ന ​മേന്മക​ളെ​ഴു​തു​ക?
b. ഹൈ​ഡ്ര​ജ​ന്‍ ഫ്യൂ​വ​ല്‍​സെ​ല്ലി​ല്‍ ഹൈ​ഡ്ര​ജ​ന്‍, … എ​ന്നീ​മൂ​ല​ക​ങ്ങ​ള്‍ സം​യോ​ജി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ണ്ടാ​കു​ന്ന​ത്.
c. താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന​വ​യി​ല്‍ ഹ​രി​തോ​ര്‍​ജ​സ്രോ​ത​സേ​ത്? (നാ​ഫ്ത്ത/​ക​ല്‍​ക്ക​രി/​ബ​യോ​ഗ്യാ​സ്‍/LPG)
d.സോ​ളാ​ര്‍​സെ​ല്ലി​ലെ ഊ​ര്‍​ജ​പ​രി​വ​ര്‍‍​ത്ത​ന​മെ​ന്ത്?

19. വൈ​ക​ല്യ​മു​ള്ള ഒ​രു ക​ണ്ണി​ലെ പ്ര​തി​ബിം​ബ​രൂ​പീ​ക​ര​ണ​മാ​ണ് ഇ​വി​ടെ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.



a. വൈ​ക​ല്യ​മേ​ത്?.
b. ഈ ​വൈ​ക​ല്യ​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ളേ​തെ​ല്ലാ​മാ​യി​രി​ക്കും?
c. അ​നു​യോ​ജ്യ​മാ​യ ലെ​ന്‍​സു​പ​യോ​ഗി​ച്ച് ഈ ​വൈ​ക​ല്യം പ​രി​ഹ​രി​ക്കു​മ്പോ​ഴു​ള്ള പ്ര​തി​ബിം​ബ​രൂ​പീ​ക​ര​ണം ചി​ത്രീ​ക​രി​ക്കു​ക.
d. "ഈ ​വൈ​ക​ല്യ​മു​ള്ള​വ​രി​ല്‍ നി​യ​ര്‍​പോ​യി​ന്‍റ 25 cm ല്‍ ​കൂ​ടു​ത​ലാ​യി​രി​ക്കും."​ഈ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക.

20. ഒ​രു കോ​ണ്‍​വെ​ക്സ് ലെ​ന്‍​സി​ന്‍റെ പ്ര​തി​ബിം​ബ​രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ട്ടി​ക പൂ​ര്‍​ത്തീ​ക​രി​ക്കു​ക.



************************************************

ഉ​ത്ത​ര​സൂ​ചി​ക

1. 4.2J

2. ഹ്ര​സ്വ​ദൃ​ഷ്ടി.
[ബ​ന്ധ​പ്പെ​ട്ട മ​റ്റു​കാ​ര്യ​ങ്ങ​ള്‍: ലെ​ന്‍​സി​ന്‍റെ പ​വ​ര്‍ ‍ഡ​യൊ​പ്റ്റ​റാ​ണ്. കോ​ണ്‍​കേ​വ് ലെ​ന്‍​സി​ന്‍റെ പ​വ​ര്‍ നെ​ഗ​റ്റീ​വും കോ​ണ്‍​വെ​ക്സ് ലെ​ന്‍​സി​ന്‍റേ​ത് പോ​സി​റ്റീ​വു​മാ​ണ്. ദീ​ര്‍​ഘ​ദൃ​ഷ്ടി​യും (Hypermetropia), വെ​ള്ളെ​ഴു​ത്ത് (Presbyopia) എ​ന്നി​വ പ​രി​ഹ​രി​ക്കാ​ന്‍ കോ​ണ്‍​വെ​ക്സ് ലെ​ന്‍​സും ഹ്ര​സ്വ​ദൃ​ഷ്ടി (Myopia) പ​രി​ഹ​രി​ക്കാ​ന്‍ കോ​ണ്‍​കേ​വ് ലെ​ന്‍​സും ഉ​പ​യോ​ഗി​ക്കു​ന്നു. ഹ്ര​സ്വ​ദൃ​ഷ്ടി​ക്കാ​ര്‍​ക്ക് ഫാ​ര്‍ പോ​യി​ന്‍റ് അ​ന​ന്ത​ത​യ​ല്ല. ദീ​ര്‍​ഘ​ദൃ​ഷ്ടി​ക്കാ​ര്‍​ക്ക് നി​യ​ര്‍​ജോ​യി​ന്‍റ് ‍ 25cm ല്‍ ​കൂ​ടു​ത​ലാ​ണ്]

3. പ്ര​തി​ബിം​ബ​ങ്ങ​ളു​ടെ എ​ണ്ണം, n = 360/θ – 1 അ​പ്പോ​ള്‍, 360/θ = n+1 = 12 Or θ = 360/12 = 30°
[പ്ര​തി​ബിം​ബ​ങ്ങ​ളു​ടെ എ​ണ്ണം ത​ന്നാ​ല്‍ കോ​ണ​ള​വ് ക​ണ​ക്കാ​ക്കു​വാ​നു​ള്ള ചോ​ദ്യ​ങ്ങ​ളും​ചെ​യ്ത് പ​രി​ശീ​ലി​ക്ക​ണം]1

4. ചു​മ​പ്പ്
[വി​സ​ര​ണ​നി​ര​ക്ക് ത​രം​ഗ​ദൈ​ര്‍​ഘ്യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കു​റ​യു​ന്നു. അ​തി​നാ​ല്‍ ത​രം​ഗ​ദൈ​ര്‍​ഘ്യം കൂ​ടു​ത​ലു​ള്ള ചു​വ​പ്പി​ന് വി​സ​ര​ണം ഏ​റ്റ​വും കു​റ​വും ത​രം​ഗ​ദൈ​ര്‍​ഘ്യം​കു​റ​വു​ള്ള വ​യ​ല​റ്റി​ന് വി​സ​ര​ണം ഏ​റ്റ​വും കൂടു​ത​ലു​മാ​യി​രി​ക്കും.
ഉ​ദ​യാ​സ്ത​മ​യ​സൂ​ര്യ​ന്‍റെ /ആ​കാ​ശ​ത്തി​ന്‍റെ ചു​വ​പ്പു​നി​റം, ച​ന്ദ്ര​നി​ലെ ക​റു​ത്ത ആ​കാ​ശം, സി​ഗ്ന​ല്‍ ലാ​മ്പു​ക​ളു​ടെ ചു​വ​പ്പു​നി​റം,മൂ​ട​ല്‍​മ​ഞ്ഞു​ള്ള​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഞ്ഞ​ഹെ​ഡ് ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം വി​സ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്]

5. മേന്മ: ഒ​രു​ത​ര​ത്തി​ലു​ള്ള മ​ലി​നീ​ക​ര​ണ​വും ഉ​ണ്ടാ​ക്കു​ന്നി​ല്ല/​പു​ന​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഊ​ര്‍​ജ​സ്രോ​ത​സു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്നു.
പ​രി​മി​തി:​രാ​ത്രി​കാ​ല​ങ്ങ​ളി​ലും മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

6. a. AB ക്ക് ​ചു​റ്റും X എ​ന്ന ഭാ​ഗ​ത്ത് ബ​ല​രേ​ഖ​ക​ളു​ടെ ദി​ശ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത് തെ​റ്റാ​ണ്.
b. വ​ല​തു​കൈ​പെ​രു​വി​ര​ല്‍ നി​യ​മം/ വ​ലം​പി​രി സ്ക്രൂ​നി​യ​മം.

7. a. 10 cm b. യ​ഥാ​ര്‍​ഥം( കാ​ര​ണം - ആ​വ​ര്‍​ധ​നം നെ​ഗ​റ്റീ​വാ​ണ്) c. ത​ല​കീ​ഴാ​യ​ത് ( കാ​ര​ണം - ആ​വ​ര്‍​ധ​നം നെ​ഗ​റ്റീ​വാ​ണ്) d. കോ​ണ്‍​കേ​വ്
[ആ​വ​ര്‍​ധ​നം (m) എ​ന്ന​ത് പ്ര​തി​ബിം​ബ​ത്തി​ന്‍റെ വ​ലി​പ്പ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും സൂ​ച​ന ന​ല്‍​കു​ന്ന ഒ​രു സം​ഖ്യ​യാ​ണ്. ആ​വ​ര്‍​ധ​നം 1 ആ​യാ​ല്‍ പ്ര​തി​ബിം​ബ​ത്തി​ന്‍റെ വ​ലി​പ്പം വ​സ്തു​വി​ന്‍റെ അ​തേ​വ​ലി​പ്പ​വും, 1 ല്‍​കൂ​ടു​ത​ലാ​യാ​ല്‍ പ്ര​തി​ബിം​ബം വ​സ്തു​വി​നേ​ക്കാ​ള്‍ വ​ലു​തും 1 ല്‍ ​കു​റ​വാ​യാ​ല്‍ പ്ര​തി​ബിം​ബം വ​സ്തു​വി​നേ​ക്കാ​ള്‍ ചെ​റു​തും ആ​യി​രി​ക്കും. അ​തു​പോ​ലെ ആ​വ​ര്‍​ധ​നം പോ​സി​റ്റീ​വാ​യാ​ല്‍ പ്ര​തി​ബിം​ബം നി​വ​ര്‍​ന്ന​തും മി​ഥ്യ​യും, നെ​ഗ​റ്റീ​വാ​യാ​ല്‍ അ​ത് ത​ല​കീ​ഴാ​യ​തും യ​ഥാ​ര്‍​ത്ഥ​വും ആ​യി​രി​ക്കും. ഇ​പ്പ​റ​ഞ്ഞ​വ​യെ​ല്ലാം ലെ​ന്‍​സി​നെ സം​ബ​ന്ധി​ച്ചും ദ​ര്‍​പ്പ​ണ​ത്തെ സം​ബ​ന്ധി​ച്ചും ശ​രി​യാ​യി​രി​ക്കും.

അ​തു​പോ​ലെ ഈ ​ചോ​ദ്യ​ത്തി​ലെ d യു​ടെ ഉ​ത്ത​രം കോ​ണ്‍​കേ​വ് എ​ന്ന് പ​റ​യാ​ന്‍ കാ​ര​ണം കോ​ണ്‍​കേ​വ് ദ​ര്‍​പ്പ​ണ​ത്തി​ന് മാ​ത്ര​മേ വ​സ്തു​വി​നേ​ക്കാ​ള്‍ വ​ലി​യ പ്ര​തി​ബിം​ബം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ്.]

8. ഇ​വി​ടെ u = - 20 cm f = 30 cm
1/f = 1/v + 1/u Or 1/v = 1/f – 1/u = 1/30 - 1/(-20) = - 50/- 600 = 1/12
Or v = 12 അ​താ​യ​ത്, ദ​ര്‍​പ്പ​ണ​ത്തി​ന് പി​ന്നി​ല്‍ 12 cm അ​ക​ല​ത്തി​ല്‍ പ്ര​തി​ബിം​ബം രൂ​പ​പ്പെ​ടും. ‘v’ പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ പ്ര​തി​ബിം​ബം മി​ഥ്യ​യും നി​വ​ര്‍​ന്ന​തും ആ​യി​രി​ക്കും.

[1. ഇ​ത്ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​രം ക​ണ്ടെ​ത്തു​മ്പോ​ള്‍ ചി​ഹ്നം ന​ല്‍​കി​യ​തി​ലെ പി​ഴ​വ്, ക്രി​യ​ചെ​യ്ത​തി​ലെ തെ​റ്റ്,അ​ശ്ര​ദ്ധ തു​ട​ങ്ങി​യ​വ മൂ​ലം ഉ​ത്ത​രം തെ​റ്റി​പ്പോ​കാ​നി​ട​യു​ണ്ട്. അ​തി​നാ​ല്‍ കി​ട്ടി​യ ഉ​ത്ത​രം ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ഈ ​ചോ​ദ്യ​ത്തി​ല്‍ വ​സ്തു കോ​ണ്‍​വെ​ക്സ് ദ​ര്‍​പ്പ​ണ​ത്തി​ന്മു​ന്നി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ പ്ര​തി​ബിം​ബം ക​ണ്ണാ​ടി​ക്ക് പി​ന്നി​ല്‍ (വ​ല​തു​ഭാ​ഗ​ത്ത്) മാ​ത്ര​മേ ഉ​ണ്ടാ​കൂ. അ​പ്പോ​ള്‍ V പോ​സി​റ്റീ​വ് ത​ന്നെ​യാ​ണ് വ​രേ​ണ്ട​ത്. ഇ​വി​ടെ കി​ട്ടി​യ ഉ​ത്ത​രം അ​ത്ത​ര​ത്തി​ലാ​ണ്. അ​തു​പോ​ലെ കോ​ണ്‍​വെ​ക്സ് ദ​ര്‍​പ്പ​ണ​ത്തി​ലെ പ്ര​തി​ബിം​ബം എ​ല്ലാ​യ്പ്പോ​ഴും വ​സ്തു​വി​നേ​ക്കാ​ള്‍ ചെ​റു​താ​ക​ണം. ന​മു​ക്ക് കി​ട്ടി​യ v,u എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ആ​വ​ര്‍​ധ​നം ക​ണ​ക്കാ​ക്കു​മ്പോ​ള്‍ അ​ത് ഒ​ന്നി​നേ​ക്കാ​ള്‍ ചെ​റു​ത് ത​ന്നെ​യാ​ണ്. അ​തി​നാ​ല്‍ ല​ഭി​ച്ച v യു​ടെ വി​ല​യും യു​ക്തി​സ​ഹ​മാ​ണ്.

2. അ​തു​പോ​ലെ ഇ​തേ അ​ള​വു​ക​ള്‍ വ​ച്ച് കോ​ണ്‍​കേ​വ് ദ​ര്‍​പ്പ​ണം, കോ​ണ്‍​വെ​ക്സ് ലെ​ന്‍​സ്, കോ​ണ്‍​കേ​വ് ലെ​ന്‍​സ് എ​ന്നി​ങ്ങ​നെ പ​രി​ഗ​ണി​ച്ച് ഈ ​പ​രി​ശീ​ല​ന​പ്ര​ശ്നം താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ ചെ​യ്ത് പ​രി​ശീ​ലി​ക്കു​ക.
i. കോ​ണ്‍​കേ​വ് ദ​ര്‍​പ്പ​ണം : u = -20 cm f = - 30 cm
1/v + 1/u = 1/f 1/v + 1/-20 = 1/-30
1/v = 1/-30 + 1/20 = (20 – 30)/-30x20 = -10/-600 = 1/60 അ​പ്പോ​ള്‍ v = 60
അ​താ​യ​ത് ദ​ര്‍​പ്പ​ണ​ത്തി​ന് പി​ന്നി​ല്‍ 60 cm അ​ക​ല​ത്തി​ല്‍, ന​വ​സ്തു​വി​നേ​ക്കാ​ള്‍ വ​ലി​യ നി​വ​ര്‍​ന്ന പ്ര​തി​ബിം​ബം രൂ​പ​പ്പെ​ടും.

ഇ​വി​ടെ വ​സ്തു വ​ച്ചി​രി​ക്കു​ന്ന​ത് കോ​ണ്‍​കേ​വ് ദ​ര്‍​പ്പ​ണ​ത്തി​ന്‍റെ F നും P ​ക്കും ഇ​ട​യി​ലാ​യ​തി​നാ​ല്‍ ഇ​ത് നാം ​പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ത്ത​രം ത​ന്നെ​യാ​ണ്

ii. കോ​ണ്‍​വെ​ക്സ് ലെ​ന്‍​സ് : u = -20 cm f = 30 cm 1/v - 1/u = 1/f
1/v – 1/-20 = 1/30 1/v + 1/20 = 1/30
1/v = 1/30 – 1/20 = (20 – 30)/30x20 = -10/600 = -1/60 v = -60 cm

അ​താ​യ​ത് വ​സ്തു ഇ​രി​ക്കു​ന്ന അ​തേ​വ​ശ​ത്ത് വ​ലി​പ്പം കൂ​ടി​യ നി​വ​ര്‍​ന്ന പ്ര​തി​ബിം​ബം ഉ​ണ്ടാ​കും.
ഒ​രു കോ​ണ്‍​വെ​ക്സ് ലെ​ന്‍​സി​ന്‍റെ F നും ​പ്ര​കാ​ശി​ക കേ​ന്ദ്ര​ത്തി​നും ഇ​ട​യി​ല്‍ വ​സ്തു​വ​ച്ചാ​ല്‍ അ​തേ​വ​ശ​ത്ത് നി​വ​ര്‍​ന്ന​തും വ​ലുതും മി​ഥ്യ​യു​മാ​യ പ്ര​തി​ബിം​ബ​മാ​ണ് ഉ​ണ്ടാ​കു​ക എ​ന്ന് ന​മു​ക്ക് അ​റി​വു​ള്ള​താ​ണ്. അ​തി​നാ​ല്‍ ല​ഭി​ച്ച ഉ​ത്ത​രം ഇ​തി​നോ​ട് യോ​ജി​ക്കു​ന്നു​ണ്ട്.

iii. കോ​ണ്‍​കേ​വ് ലെ​ന്‍​സ് : u = -20 cm f = -30 cm 1/v - 1/u = 1/f
1/v – 1/-20 = 1/-30 1/v + 1/20 = 1/-30
1/v = (1/-30) - (1/20) = (20 +30)/(-30x20) =50/-600 = -1/12 Or v = -12 cm

വ​സ്തു ഇ​രി​ക്കു​ന്ന അ​തേ​വ​ശ​ത്ത് 12 cm ദൂ​ര​ത്ത് പ്ര​തി​ബിം​ബം ഉ​ണ്ടാ​കും.
ഒ​രു കോ​ണ്‍​കേ​വ് ലെ​ന്‍​സി​ന് മു​ന്നി​ല്‍ ഒ​രു വ​സ്തു വ​ച്ചാ​ല്‍ അ​തേ​വ​ശ​ത്ത് നി​വ​ര്‍​ന്ന​തും ചെ​റു​തും മി​ഥ്യ​യു​മാ​യ പ്ര​തി​ബിം​ബം ത​ന്നെ​യാ​ണ​ല്ലോ നാം ​പ്ര​തീ​ക്ഷി​ക്കു​ന്ന​തും.] 2

9. [ഈ ​ക്ര​മീ​ക​ര​ണ​ത്തി​ല്‍ ആ​ര്‍​മേ​ച്ച​ര്‍ ച​ല​നം ആ​രം​ഭി​ക്കു​ന്ന​ത് കാ​ന്തി​ക ബ​ല​രേ​ഖ​ക​ള്‍​ക്ക് ലം​ബ​മാ​യാ​ണ്. അ​തി​നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ വൈ​ദ്യു​തി പ​ര​മാ​വ​ധി​യാ​യി​രി​ക്കും.



എ​ന്നാ​ല്‍ ച​ല​നം തു​ട​ങ്ങി​യ​ത് ര​ണ്ടാ​മ​ത്തെ​യോ അ​ല്ലെ​ങ്കി​ല്‍ നാ​ലാ​മ​ത്തെ​യോ ചി​ത്ര​ത്തി​ലേ​തു​പോ​ലെ​യോ ആ​യി​രു​ന്നെ​ങ്കി​ല്‍ ഗ്രാ​ഫ് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ ആ​കു​മാ​യി​രു​ന്നു. ]



10.

a. L1എ​ന്ന ലെ​ന്‍​സി​നാ​ണ് പ​വ​ര്‍ കൂ​ടു​ത​ല്‍.(​കാ​ര​ണം അ​തി​നാ​ണ് ഫോ​ക്ക​സ് ദൂ​രം കു​റ​വ്)
b. ഡ​യോ​പ്റ്റ​ര്‍(D)

11.

a. നി​ക്രോം.
b. 1000 J (ഒ​രു​വാ​ട്ടെ​ന്നാ​ല്‍ ഒ​രു സെ​ക്ക​ൻഡില്‍ ഒ​രു​ജൂ​ള്‍ ഊ​ര്‍​ജം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്.)
c. H = I2Rt = 2x2x100x2x60 = 48000 J

12.

a. മോ​ട്ടോ​ര്‍​ത​ത്വം.
b. ഒ​രു ലൗ​ഡ്സ്പീ​ക്ക​റി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ ഡ​യ​ഫ്രം, ഫീ​ല്‍​ഡ് കാ​ന്തം,വോ​യി​സ് കോ​യി​ല്‍ എ​ന്നി​വ​യാ​ണ്. സ്വ​ത​ന്ത്ര​മാ​യി ക​മ്പ​നം ചെ​യ്യ​ത്ത​ക്ക​വി​ധ​ത്തി​ല്‍ ഫീ​ല്‍​ഡ്കാ​ന്ത ധ്രു​വ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള വോ​യി​സ്‍​കോ​യി​ല്‍ ഡ​യ​ഫ്ര​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കും. മൈ​ക്രോ​ഫോ​ണി​ല്‍​നി​ന്നു​ള്ള ശ​ക്തി​പ്പെ​ടു​ത്തി​യ സ്പ​ന്ദ​ന​സ്യ​ഭാ​വ​മു​ള്ള ഓ​ഡി​യോ സി​ഗ്ന​ലു​ക​ള്‍ വോ​യി​സ്‍​കോ​യി​ലി​ലൂ​ടെ ക​ട​ന്ന്പോ​കു​മ്പോ​ള്‍ വോ​യി​സ് കോ​യി​ല്‍ ക​മ്പ​നം ചെ​യ്യും. വോ​യി​സ്കോ​യി​ല്‍ ഡ​യ​ഫ്ര​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഡ​യ​ഫ്ര​വും ക​മ്പ​നം ചെ​യ്യു​ക​യും ശ​ബ്ദം പു​ന:​സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

13.
a. ഇ​വി​ടെ Vp= 250V, NP= 2000 NS= 400 Vs= ?
Vs/Vp = Ns/Np അ​പ്പോ​ള്‍
Vs/250= 400/2000
Vs = 400X250/2000 = 50V
b. 0.125 V ( ഒ​രു ട്രാ​ന്‍​സ്ഫോ​മ​റി​ന്‍റെ പ്രൈ​മ​റി​യി​ലെ​യും സെ​ക്ക​ൻഡറി​യി​ലെ​യും ഓ​രോ ചു​റ്റി​ലെ​യും emf തു​ല്യ​മാ​യി​രി​ക്കും)
c. 1:1 ( ഒ​രു ഐ​ഡി​യ​ല്‍ ട്രാ​ന്‍​സ്ഫോ​മ​റി​ല്‍ ഇ​ന്‍​പു​ട്ടി​ലെ​യും ഔ​ട്ട്പു​ട്ടി​ലെ​യും പ​വ​ര്‍ തു​ല്യ​മാ​യി​രി​ക്കും)

14.
a. മാ​ധ്യ​മം.1
b. അ​പ​വ​ര്‍​ത്ത​നാ​ങ്കം കൂ​ടി​യ മാ​ധ്യ​മ​ത്തി​ലാ​ണ് പ്ര​കാ​ശ​ത്തി​ന് കൂ​ടു​ത​ല്‍ വ്യ​തി​യാ​നം (അ​പ​വ​ര്‍​ത്ത​നം)​ഉ​ണ്ടാ​കു​ന്ന​ത്.
c. മാ​ധ്യ​മം.2 (പ്ര​കാ​ശി​ക സാ​ന്ദ്ര​ത കു​റ​ഞ്ഞ/​അ​പ​വ​ര്‍​ത്ത​നാ​ങ്കം കു​റ​ഞ്ഞ മാ​ധ്യ​മ​ത്തി​ലാ​ണ്പ്ര​കാ​ശ​ത്തി​ന് വേ​ഗം കൂ​ടു​ത​ല്‍) 3

15.

a. പ്ര​തി​ബിം​ബം ത​ല​കീ​ഴാ​യ​തും, യ​ഥാ​ര്‍​ത്ഥ​വും വ​സ്തു​വി​നേ​ക്കാ​ള്‍ വ​ലു​തും ആ​യി​രി​ക്കും.



b. വ​സ്തു 2F ല്‍ ​വ​യ്ക്ക​ണം.
(ആ​വ​ര്‍​ധ​നം -1 ആ​കു​ക​യെ​ന്നാ​ല്‍ വ​സ്തു​വി​ന്റെ അ​തേ വ​ലി​പ്പ​മു​ള്ള ത​ല​കീ​ഴാ​യ പ്ര​തി​ബിം​ബം ഉ​ണ്ടാ​കു​ക എ​ന്ന​താ​ണ്. ഒ​രു കോ​ണ്‍​വെ​ക്സ് ലെ​ന്‍​സി​ന്‍റെ 2F ല്‍ ​വ​സ്തു വ​ച്ചാ​ല്‍ അ​തേ​വ​ലി​പ്പ​മു​ള്ള ത​ല​കീ​ഴാ​യ പ്ര​തി​ബിം​ബം ഉ​ണ്ടാ​കും)

16.
a. P = V2/R Or R = V2/P = 10x10/5 = 20 Ω
b. പ്ര​കാ​ശ​തീ​വ്ര​ത വ​ര്‍​ധി​ക്കും. ( സ്വി​ച്ച് ഓ​ണാ​ക്കു​മ്പോ​ള്‍ 20Ω പ്ര​തി​രോ​ധ​മു​ള്ള ഒ​രു പ്ര​തി​രോ​ധം കൂ​ടി സ​മാ​ന്ത​ര​മാ​യി സ​ര്‍​ക്യൂ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടും. സ​മാ​ന്ത​ര​മാ​യി പ്ര​തി​രോ​ധ​ക​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍ പ്ര​തി​രോ​ധം കു​റ​യു​ക​യും ക​റ​ന്റ് കൂ​ടു​ക​യും ചെ​യ്യും.)
c. സ്വി​ച്ച് ഓ​ണ്‍ ചെ​യ്യു​മ്പോ​ള്‍, സ​മാ​ന്ത​ര​ക്ര​മീ​ക​ര​ണ​ത്തി​ലെ സ​ഫ​ല പ്ര​തി​രോ​ധം
R = R1. R2/(R1+R2) = 20x5/(20+5) = 4Ω
ആ​കെ പ്ര​തി​രോ​ധം = 4 + 20 = 24 Ω
അ​തു​കൊ​ണ്ട് ക​റ​ന്‍റ്, I = V/ആ​കെ പ്ര​തി​രോ​ധം = 12/24 = 0.5 A

17.

a. AC ജ​ന​റേ​റ്റ​ര്‍
b. സ്പ്ലി​റ്റ് റി​ങ്ങു​ക​ളു​ടെ സ്ഥാ​ന​ത്ത് പ​ക​രം സ്ലി​പ്പ്റി​ങ്ങു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
c. ABCD ( ഫ്ല​മി​ങ്ങി​ന്‍റെ വ​ല​തു​കൈ​നി​യ​മം അ​നു​സ​രി​ച്ച്)
d. വൈ​ദ്യു​ത​കാ​ന്തി​ക​പ്രേ​ര​ണം.

18.
a.i. ഹൈ​ഡ്ര​ജ​ന് ഉ​യ​ര്‍​ന്ന കലോറിഫിക് മൂ​ല്യ​മു​ണ്ട്.
ii. ഇ​ത് ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്മൂ​ലം യാ​തൊ​രു​ത​ര​ത്തി​ലു​ള്ള മ​ലി​നീ​ക​ര​ണ​വും ഉ​ണ്ടാ​കു​ന്നി​ല്ല.
b. ഓ​ക്സി​ജ​ന്‍. c. ബ​യോ​ഗ്യാ​സ്. d. പ്ര​കാ​ശോ​ര്‍​ജം വൈ​ദ്യു​തോ​ര്‍​ജ​മാ​യി​മാ​റു​ന്നു.

19.
a. ഹ്ര​സ്വ​ദൃ​ഷ്ടി (myopia)
b. i.നേ​ത്ര​ലെ​ന്‍​സി​ന് പ​വ​ര്‍ കൂ​ടു​ത​ല്‍.
ii. നേ​ത്ര​ഗോ​ള​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​നേ​ക്കാ​ള്‍ നീ​ള​ക്കൂ​ടു​ത​ല്‍‍.



c.
d. ഈ ​പ്ര​സ്താ​വ​ന തെ​റ്റാ​ണ്. ഈ ​വൈ​ക​ല്യ​മു​ള്ള​വ​രി​ല്‍ ഫാ​ര്‍​പോ​യി​ന്റ് അ​ന​ന്ത​ത​യ​ല്ല എ​ന്ന​താ​ണ് ശ​രി​യാ​യ പ്ര​സ്താ​വ​ന.

20. A. പോ​സി​റ്റീ​വ് (നി​വ​ര്‍​ന്ന മി​ഥ്യാ പ്ര​തി​ബിം​ബം) B. വ​ലു​ത് C. നെ​ഗ​റ്റീ​വ് (ത​ല​കീ​ഴാ​യ യ​ഥാ​ര്‍​ഥ​പ്ര​തി​ബിം​ബം) D. ചെ​റു​ത് E.നെ​ഗ​റ്റീ​വ് (ത​ല​കീ​ഴാ​യ യ​ഥാ​ര്‍​ഥ​പ്ര​തി​ബിം​ബം) F.വ​ലു​ത് G. നെ​ഗ​റ്റീ​വ് (ത​ല​കീ​ഴാ​യ യ​ഥാ​ര്‍​ഥ​പ്ര​തി​ബിം​ബം) H. ചെ​റു​ത്

വി.എ. ഇബ്രാഹിം
ജിഎച്ച്എസ്എസ്, സൗത്ത് എഴിപ്പുറം, ആലുവ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05